തിരുവനന്തപുരം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ഗ്രൂപ്പുകൾക്കും ഇൻസുലേറ്റഡ് ഫിഷ് ബോക്‌സ്, മൗണ്ടഡ് ജി.പി.എസ് എന്നിവ നൽകുന്നതിന് ജില്ലയിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 75 ശതമാനം സർക്കാർ വിഹിതവും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. അപേക്ഷകൾ ജൂൺ 24 വൈകിട്ട് അഞ്ചിന് മുൻപായി ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കണമെന്ന് തിരുവനന്തപുരം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും മത്സ്യഭവനുകളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2450773
മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം
June 09, 2023
0