ഫ്രീസ് ചെയ്ത ഈ പഴം ഉപയോഗിച്ചു സ്മൂത്തി, പാൻ കേക്ക് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാകാവുന്നതുമാണ്.
വെയ്റ്റ് കുറയ്ക്കുവാൻ സഹായകമായ ഒരു ബനാന ഓട്സ് സ്മൂത്തി
•ഫ്രോസൺ പഴം - 1/2 കപ്പ്
• ഈന്തപ്പഴം -2 എണ്ണം
• ബദാം -4 എണ്ണം
• ഓട്സ് -2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഓട്സ് ഒരു പാനിൽ ഇട്ടു വറുത്തെടുക്കുക.പഴവും ഈന്തപഴവും ബദാമും ഓട്സും ഒരു ബ്ലെൻഡറിൽ ഇട്ടു ആവശ്യത്തിന് വെള്ളമോ പാലോ ചേർത്ത് അടിച്ചെടുക്കാം.
വെയ്റ്റ് കുറയ്ക്കുവാൻ ഉള്ള സ്മൂത്തി ആയതിനാൽ വെള്ളമോ അൽമണ്ട് മിൽക്കോ സ്‌കിമട് മിൽക്കോ ഉപയോഗിക്കാം. ഈന്തപ്പഴം ചേർത്തതിനാൽ മറ്റു മധുരതിന്റെ ആവശ്യമില്ല. നല്ലൊരു ബ്രേക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ ഈ സ്മൂത്തി ഉപയോഗിക്കാവുന്നതാണിത്.