അമേരിക്കയിൽ നിന്നുള്ള പഴം ; കേരളത്തിന്റെ മലയോര മേഖലയിലും കായ്ച്ചു | Avocado fruit




ആവശ്യക്കാരേറെയുള അവക്കാഡോ കൃഷി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കടമ്പനാട് തുവയൂർ സൗത്ത് പനവിള ഷോൺ വില്ലയിൽ സുജിത്ത് ടി.തങ്കച്ചൻ. എറണാകുളത്ത് നിന്ന് വാങ്ങിയ തൈനട്ട് അഞ്ച് വർഷം കഴിഞ്ഞതോടെയാണ് പൂവിട്ടത്. ഇപ്പോൾ വൃക്ഷം നിറയെ പൂത്തുലഞ്ഞ് കായ പിടിച്ചു നിൽക്കുകയാണ്. മലയോര മേഖലയിൽ അപൂർവമായാണ് അവക്കാഡോ കായ്ക്കുന്നത്. അവക്കാഡോ പഴങ്ങൾക്ക് വെണ്ണപ്പഴമെന്നും വിളിപ്പേരുണ്ട്. പഴത്തിനുളിലെ മഞ്ഞകലർന്ന മാംസളമാണ് കഴിക്കുന്നത്.




ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലേക്ക് അവക്കാഡോ കേരളത്തിൽ നിന്ന് കയറ്റി അയയ്ക്കുന്നുണ്ട്. സുജിത്തിന്റെ വീട്ടുവളപ്പിൽ സമ്മിശ്ര ഫലവർഗ കൃഷിയാണ് ഉള്ലത്. ഡ്രാഗൺ ഫ്രൂട്ട്, ലിച്ചി, റമ്പൂട്ടാൻ, ഫിലോസാൻ, മാംഗോസ്റ്റിൻ, മിറാക്കിൾ ഫ്രൂട്ട്, നോനി, അമ്പഴം, സീതപ്പഴം, ശീമപുളി, മീൻപുളി, ചെറുനാരകം തുടങ്ങി 80 സെന്റ് സ്ഥലത്ത് ഫലവൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.

സ്വദേശം : അമേരിക്കൻ ഐക്യനാടുകൾ

പൂവിട്ട് രണ്ടുമാസം കൊണ്ട് പഴമാകും.

പഴത്തിന്റെ വില : കിലോയ്ക്ക് 300 രൂപ

പോഷകഗുണങ്ങൾ ഏറെയുള അവക്കാഡോ പഴം ജ്യൂസാക്കി കുടിക്കാനാണ് ആൾക്കാർക്ക് പ്രിയം.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section