ചക്ക പഴത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. ചക്കപ്പഴം കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന അതീവ രുചികരമായ ഒരു വിഭവമാണ് ചക്കപ്പഴം ഇഡ്ഡലി.
ചേരുവകൾ
ചക്കപ്പഴം - 2 കപ്പ്
തേങ്ങ ചിരകിയത് - അര കപ്പ്
ശർക്കര പാനി - അര കപ്പ്
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
റവ - ഒരു കപ്പ്
ഉപ്പ് - ഒരു നുള്ള്
ബേക്കിംഗ് സോഡ - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ചക്കപ്പഴം ചെറിയ കഷണങ്ങളാക്കി അരിയുക.
ഇതിലേക്ക് തേങ്ങ ചിരകിയതും, ശർക്കര പാനിയും, ഏലയ്ക്കാപ്പൊടിയും, ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
ഇതിലേക്ക് റവ, ഉപ്പ്, ബേക്കിംഗ് സോഡ ഇവ ചേർത്ത് ഇഡ്ഡലി മാവിനേക്കാൾ അല്പം കൂടി കട്ടിയിൽ കലക്കിയെടുക്കുക.
ഇത് പതിനഞ്ച് മിനിറ്റ് അടച്ചുവെക്കുക. ഒരുപാട് കട്ടിയായി തോന്നിയാൽ അല്പം വെള്ളം ചേർത്തു കൊടുക്കാം.
നെയ്മയം പുരട്ടിയ ഇഡലി പാത്രത്തിൽ ഒഴിച്ച് 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.