ദുബായിലെ മിറാക്കിൾ ഗാർഡൻ മാതൃകയിൽ തൊടുപുഴ കോലാനി ബൈപ്പാസ് റോഡിൽ പുളിമൂട്ടിൽ ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന ഫ്ളവർ ഷോ ഇനി മൂന്നു ദിവസങ്ങൾ കൂടി. അവസാന ദിവസങ്ങളായതുകൊണ്ടുതന്നെ പ്രത്യേക ഓഫറുമുണ്ട്, ടിക്കറ്റ് ഒന്നിന് ഒരു ടിക്കറ്റ് സൗജന്യമാണ്. ചെടികളും വീട്ടിലേക്കാവശ്യമായ സാധനങ്ങളും വൻ വിലക്കുറവിൽ വിറ്റഴിക്കൽ തുടരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാം. പുഷ്പമേളയുടെ കാഴ്ചവിരുന്നും ഫാമിലി ഷോപ്പിങ്ങും രുചിക്കൂട്ടുകളും ആസ്വദിക്കാം. സ്വദേശിയും വിദേശിയുമായ വ്യത്യസ്തയിനം പൂക്കളുകളുടെ കാഴ്ചവിരുന്നിനൊപ്പം ഡിസ്‌കൗണ്ട് നിരക്കിൽ ഷോപ്പിങ് നടത്താം. ഗാർഡൻ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി ചെടികളും പൂക്കളും വിറ്റഴിക്കൽ മേളയിൽ വിലക്കുറവിൽ വാങ്ങാം.
ശനി, ഞായർ, അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ 9.30 വരെയും സാധാരണദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ 9.30 വരെയുമാണ് പ്രദർശനസമയം.14ന് മേള സമാപിക്കും.