അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന മില്ലറ്റ് ഉത്സവ് ഇന്നും നാളെയും | Millet Ulsav



അന്താരാഷ്ട്രാ ചെറു ധാന്യ (മില്ലറ്റ് ) വർഷചാരണത്തിന്റ ഭാഗമായി മെയ് 12, 13 (ഇന്നും നാളെയും) തീയതികളിൽ കൊച്ചി ഗോഗുലം പാർക്ക് ഹോട്ടലിൽ കലൂർ വച്ച് ദി അസോസിയേറ്റഡ് ചേബർ ഓഫ് കോമേഴ്സ് & ഇന്റർസ്ട്രിയൽസ് ഓഫ് ഇന്ത്യയും(ASSOCHAM), ലോകത്തിലെ തന്നെ ഏറ്റവും വലിയ കൺസൾട്ടൻസികളിൽ ഒന്നായ ഗ്രാന്റ് തോൺട്ടന്റ നേതൃത്വത്തിൽ കിസാൻ സർവീസ് സൊസൈറ്റി സപ്പോർട്ടിംഗ് പാർട്ണറായി നടത്തപ്പെടുന്ന മില്ലറ്റ് ഉത്സവ് 2023 എന്ന രണ്ട് ദിവസത്തെ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

മില്ലറ്റിനെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ മില്ലറ്റ് പ്രദർശനം ,സ്റ്റാളുകൾ, ക്ലാസ്സുകൾ , ബി ടു ബി മീറ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു. ഈ അവസരത്തിൽ മില്ലറ്റ് കൃഷി രീതികൾ, ഭക്ഷണോപ്പന്നങ്ങൾ, തൊഴിൽസാധ്യതകൾ എന്നിവയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കാൻ ഗവ: ഏജൻസികളും ഗവ: ഇതര ഏജൻസികളും എറണാകുളത്ത് കൈ കോർക്കുന്നു. ഇന്നും നാളെയും രാവിലെ 10 മണി മുതൽ വൈകുന്നേരം 6.30 വരെയാണ് കാര്യപരിപാടികൾ

പ്രവേശനം സൗജന്യമായിരിക്കും.
പ്രസ്തുത പരിപാടിയിലേക്ക് നല്ല വരായ എല്ലാ കർഷക സഹ്രുത്തുക്കളുയും സ്വാഗതം ചെയ്യുന്നു.

ജോസ് തയ്യിൽ കിസാൻ സർവ്വീസ് സൊസൈറ്റി ദേശീയ ചെയർമാൻ

Kaloor : https://maps.app.goo.gl/sJgfqugvEjS2fKFu7


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section