സാമൂഹ്യ മാധ്യമങ്ങൾ എങ്ങനെ സുരക്ഷിത ഭക്ഷണ ഉത്പാദനത്തിന്റെ ചാലകശക്തിയാകുന്നു? - ഹോപ്പ് അഗ്രിക്കൾചറൽ ചാരിറ്റബിൾ ട്രസ്റ്റ്‌ സംഗമം

 

ഒരു കാർഷിക വിദ്യ കർഷകരിലേക്കെത്തിക്കുന്നതിന് പല വിജ്ഞാന വ്യാപന (extension) മാർഗങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ട് .

Progressive Farmer Contact, Field Visits, Demonstrations, Field Trials, Farm School, Exposure visits, Advisories, Bullettins മുതലായവ അവയിൽ ചിലത് മാത്രം.

എന്നാൽ വിവര സാങ്കേതിക വിദ്യയുടെ ഈ പുഷ്കലകാലത്ത് അതിനെയൊക്കെ കവച്ചു വയ്ക്കുന്ന രീതിയിൽ ഈ മേഖല നവീകരിക്കപ്പെട്ടു. ഒരു നല്ലഅറിവ്, ലേഖനം, കാർഷിക പ്രാധാന്യം ഉള്ള ചിത്രം, ഒരാൾ പോസ്റ്റ്‌ ചെയ്താൽ തൊട്ടടുത്ത നിമിഷം ലക്ഷക്കണക്കിന് ആൾക്കാരുടെ അടുത്തേക്ക് എത്തുന്ന ഗതി വേഗം... അതും വിജ്ഞാനം ആഗ്രഹിക്കുന്നവരുടെ അടുത്തേക്ക്, വളരെ ചുരുങ്ങിയ ചെലവിൽ...ആരും ആരെയും നിർബന്ധിക്കാതെ....

അങ്ങനെ, പലപ്പോഴും അജ്ഞാതമായി ഇരുന്ന് കൊണ്ട് വിവരങ്ങൾ കൈമാറി ബന്ധുക്കളെ പോലെയോ അതിനും അപ്പുറത്തോ ആയിത്തീർന്ന ആയിരക്കണക്കിന് സുഹൃത്തുക്കൾ നിത്യ ജീവിതത്തിൽ പ്രയോജനപ്രദമായ അറിവുകൾ, പങ്ക് വയ്ക്കുന്നു, വിത്തുകളും നടീൽ വസ്തുക്കളും കൈമാറുന്നു, പരസ്പരം പ്രോത്സാഹിപ്പിക്കുന്നു.

അത്തരത്തിൽ ഒരു കൂട്ടായ്മയുടെ സ്നേഹവായ്‌പ്പുകൾ നുകരാൻ ഇന്നലെ എനിയ്ക്ക് അവസരം കൈവന്നു.

 ശ്രീ ബാപ്പുട്ടിക്ക, ശ്രീ. നിസാമുദീൻ, ശ്രീമതി. ലെനി പിന്നെ എത്രയോ അഭ്യുദയ കാംക്ഷികൾ നേതൃത്വം കൊടുക്കുന്ന Hope Agricultural Charitable Trust ന്റെ, ചേർത്തല VTAM ഹാളിൽ നടന്ന സംഗമത്തിൽ വച്ച്. ആയിരക്കണക്കിന് സമാന മനസ്കരുടെ കൂട്ടായ്മ. ആരും ആരെയും നേരിട്ട് ക്ഷണിക്കാതെ, ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന കൃത്യതയോടെ, നിസ്വാർത്ഥമായി...


കൃഷി വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പദ്മശ്രീ രാമേട്ടൻ മുഖ്യ അതിഥി ആയിരുന്നു. സുഹൃത്ത് പ്രമുഖ ജൈവ കർഷകനും പ്രവർത്തകനും ആയ ഇല്യാസ്, ഫേസ്ബുക് ലൂടെ മാത്രം പരിചയമുള്ള കുറേ പേർ ശ്രീമതിമാർ . അമ്പിളി ജയകുമാർ, അശ്വതി വിജയൻ, ലെനി തുടങ്ങിയവർ ശ്രീ. മമ്മൂട്ടി സർ, C. K. മണി ചേട്ടൻ, സുഭാഷ് രാമചന്ദ്രൻ, ഷൈൻ, പെരുമ്പാവൂർ ഫരീദുദീൻ, കൃഷി വകുപ്പിലെ മുൻ അഡിഷണൽ ഡയറക്ടർ ചന്ദ്രമതി മാഡം, മാവേലിക്കര ഹരികുമാർ എന്നിവരുമായി സംസാരിക്കാൻ സാധിച്ചു.

തിരക്കിനിടയിൽ ബാപ്പൂട്ടിക്കയെ നേരിൽ കണ്ട് യാത്ര പറയാൻ സാധിച്ചില്ല.

പരിപാടിയുടെ ചെലവ് കഴിഞ്ഞ് വരുന്ന തുക കാൻസർ രോഗികളെ സഹായിക്കാൻ ഉപയോഗിക്കുന്നു എന്നത് അതീവ സന്തോഷകരം...

ഇത്തരത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ മാധ്യമ കൃഷി കൂട്ടായ്മകൾക്ക് ഒത്തു ചെയ്യുന്നതിന് കൃഷി വകുപ്പിന്റെ ചെറിയ സാമ്പത്തിക സഹായങ്ങൾ കിട്ടിയാൽ നന്നായിരിക്കും എന്ന് തോന്നി..

പദ്മശ്രീ രാമേട്ടൻ വയനാട് & അഗ്രികൾച്ചർ ഓഫീസർ പ്രമോദ് മാധവൻ


നന്ദി ഹോപ്പ് കൂട്ടായ്മ, ബാപ്പൂട്ടിക്ക, ഹോപ്പിന്റെ എല്ലാ അഭ്യൂദയ കാംക്ഷികൾക്കും....

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section