കൃഷ്ണകിരീടം: ഒട്ടേറെ ഔഷധ ഗുണമുള്ള സുന്ദരിപ്പൂവ് | Krishna kireedam


നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഓണക്കാലത്ത് കാണപ്പെടുന്ന കൃഷ്ണകിരീടം എന്ന സുന്ദരിപ്പൂവ്. ഇത് പൂവ് മാത്രമല്ല ഔഷധ ഗുണങ്ങൾ കൂടി അടങ്ങിയ ഒന്നാണ്.

ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയായ കൃഷ്ണകിരീടം, Red Pagoda Tree എന്ന ശാസ്ത്രീയനാമത്തിലും അറിയപ്പെടുന്നു. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ്‌ വളരുന്നത്‌.

തണല്‍ ഇഷ്ടപ്പെടുന്ന ഈ ചെടിയുടെ വേരില്‍ നിന്നു പൊട്ടി മുളയ്ക്കുന്ന തൈകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. 

പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതിനാല്‍ ശലഭോദ്യാനങ്ങള്‍ക്ക് ഉത്തമമാണ്. ഔഷധ ഗുണമുള്ളതിനാല്‍ ആയുര്‍വേദത്തിലും നാട്ടുവൈദ്യത്തിലും സ്ഥാനമുണ്ട്.
45 സെന്റീമീറ്റർ ഉയരത്തിൽ വരെ ആണ് ഇതിന്റെ പൂവ് വളരുന്നത്. ഓറഞ്ചം ചുവപ്പും ചേര്‍ന്ന നിറത്തിലാണ് ഈ പുഷ്പം കാണപ്പെടുന്നത്.

ഏഷ്യാഭൂഖണ്ഡത്തിൽ നിന്നാണ് ഈ ചെടിയുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു.1767ൽ ആധുനിക ജീവശാസ്ത്രത്തിന്റെ നാമകരണ പിതാവെന്ന് അറിയപ്പെടുന്ന കാൾ ലീനിയസ് ആണ് ഈ പുഷ്പത്തിനെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്.

ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here



ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു. വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്. ഇതിന്റെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും‍ ഓണത്തിനു പൂക്കളം ഒരുക്കാനുമാണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്. മാത്രമല്ല നിരവധി ശലഭങ്ങളെ ആകർഷിക്കുന്ന ഒന്നുകൂടി ആണിത്. പൂത്ത് തുടങ്ങിയാൽ ആറുമാസത്തോളം നീളും അത് പൂർണമായും വിരിഞ്ഞ് തീരുന്നതിന് വേണ്ടി, അത്കൊണ്ട് തന്നെ കൃഷ്ണകിരീടത്തിന് ആറു മാസച്ചെടിയെന്ന വിളിപ്പേര് കൂടിയുണ്ട് ഇതിന്.

മലേഷ്യയിൽ വിശ്വാസ പ്രകാരം മരിച്ചു പോയവരുടെ ആത്മാക്കളെ തിരിച്ചുകൊണ്ടുവരാം എന്നൊരു വിശ്വാസം കൂടിയുണ്ട് ഇതിന്.

എന്നാൽ ഈ ചെടിയുടെ അല്ലെങ്കിൽ പൂവിൻ്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ?
നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ ഈ പൂവ് നല്ലതാണെന്നാണ് വിശ്വാസം.

കീടനാശിനിയായി ഉപയോഗിക്കാവുന്ന ഒന്നാണ് കൃഷ്ണകിരീടം പൂവിന്റെ ഇലകൾ, മാത്രമല്ല ഈച്ചകൾ വരാതിരിക്കാൻ വേണ്ടിയും ഇത് ഉപകാരപ്പെടും.

ഇതിന്റെ വേര് വേപ്പെണ്ണയിൽ കാച്ചി എടുത്താൽ തീ പൊള്ളലേറ്റ പാടുകൾ മാറിക്കിട്ടാൻ ഉപകരിക്കും എന്നാണ് പറയുന്നത്.
മുടിയുടെ അഴകിന് എന്നിങ്ങനെ തുടങ്ങി ഈ പൂവ് ഉപയോഗിച്ചുവരുന്നുണ്ട്.
വൈറസുകള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഇതിലെ ഘടകങ്ങള്‍ക്കാവുമെന്ന് പറയപ്പെടുന്നു. മാത്രമല്ല പനി,നീര്, കിഡ്‌നി രോഗങ്ങള്‍,മൂത്രാശ്രയ രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്കും ഇതിനെ പഴമക്കാർ ഉപയോഗിക്കുന്നുണ്ട്.

കൃഷ്നനാട്ടത്തിലേയും കഥകളിയിലേയുംകൃഷ്ന കിരീടം ഈ പൂവിൻ്റെ രൂപഭംഗി അനുകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ?.

പണ്ട് നമ്മുടെ പറമ്പിൽ, ചിങ്ങം പിറക്കുമ്പോള്‍ തന്നെ സുലഭമായി കാണപ്പെട്ടിരുന്ന ഈ ചെടി ഇന്ന് കാണാൻ തന്നെ അന്യമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. . ഋതുഭേദമന്യേ എല്ലാ കാലങ്ങളിലും പൂവ് തരുന്ന കൃഷ്ണകിരീടം പോലുള്ള നാടൻ ചെടികൾ കണ്ടെത്തി പൂന്തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കുകയാണ് ചെയ്യണ്ടത്. കൂടുതൽ ചാരുതയുള്ള വിദേശ പുഷ്പങ്ങൾ തേടി പോകുമ്പോൾ അതിലും മനോഹരമായവ നമ്മുടെ നാട്ടിൽ ഉണ്ടെന്ന കാര്യം അറിയാതെ പോകരുത് നാം. ഇത്തരം അന്യം നിന്ന് പോകുന്ന പുഷ്പങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ടത് എന്നത് എപ്പോഴും ഓർക്കേണ്ട കാര്യമാണ്.

ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section