Black nightshade | മണിത്തക്കാളി



കറുത്ത് തുടുത്തു കുരുമുളകിൻ്റെ വലിപ്പത്തിൽ വിളഞ്ഞു നില്കുന്ന മണിത്തക്കാളി എല്ലാവരുംകണ്ടിട്ടുണ്ടകും എന്നാൽ ഇതിൻ്റെ ഉപയോഗം പലർക്കും അജ്ഞതമാണ്. ധാരാളം ശാഖകളോട്കൂടിനാലടിയോളം വരെ വളരുന്ന മണിത്തക്കാളി വഴുതനയുടെ കുടുംബത്തിൽ പെട്ട ഒരു സസ്യമാണ്.

കേരളത്തിൽ എല്ലാ കാലാവസ്ഥയിലും വളരും.പച്ചനിറത്തിലും പഴുത്തു തുടങ്ങുമ്പോൾ വയലറ്റ് കലർന്ന കറുപ്പ് നിറത്തിലും ഇത് കാണപ്പെടുക. ആയുർവേദ പ്രകൃതി ചികിത്സയിൽ ധാരാളമായി ഉപയോഗിച്ച് വരുന്ന ഒന്നാണിത്. പച്ചക്കറിയായും ഇത് ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിൽ മണിത്തക്കാളി സമൂല ഔഷധമാണ്.

മണിത്തക്കാളി ത്രിദോഷ ശമനിയാണ്. ഇത് ഹൃദ്രോഗങ്ങൾക്കും വായിലും വയറ്റിലുമുണ്ടാകുന്ന അൾസറിനും ഉത്തമ ഔഷധമായി ഉപയോഗിച്ച് വരുന്നു.മഞ്ഞപ്പിത്തം, കരൾ രോഗങ്ങൾ, വാതരോഗങ്ങൾ, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും പ്രതിവിധിയായി മണിത്തക്കാളി ഉപയോഗിക്കന്നുണ്ട്.

അൾസറിനു വളരെഉത്തമമാണ് ചവര്പ്പുരുചിയാണെങ്കിലും ഇതിന്റെ പഴം കഴിക്കുന്നത് വയറ്റിലെ അൾസറിനു ഫലപ്രദമാണ്. പ്രോട്ടീൻ,കൊഴുപ്പ്,ധാന്യകം,കാത്സ്യം, ഇരമ്പ് റൈബോഫ്ലേവിൻ,നിയാസിൻ ജീവകം സീ ഇവയെക്കൂടാതെ സൊലാമൈൻ എന്നൊരുആൽക്കലോയിഡും അടങ്ങിയിട്ടുണ്ട്.

പച്ചക്കറിയായും ഇത് ഉപയോഗിക്കാവുന്നതാണ്. മണിത്തക്കാളിയുടെ കായ്കൾ വട്ടലുകൾ ഉണ്ടാക്കാനും ഇലകളും തണ്ടുകളും ചീരപോലെയും ഉപയോഗിക്കാവുന്നതാണ്. വിത്തുകൾ ആണ് നടീൽ വസ്തു.ഒരു ഗ്രോബാഗിലോചാക്കിലോ നട്ടുകൊടുത്താൽ ആവശ്യാനുസരണം മണിത്തക്കാളി ലഭിക്കും.




Manithakkali Solanum Nigrum  ഭക്ഷണത്തിൽ വിറ്റാമിൻ b 2ന്റെ അഭാവം കൊണ്ടുണ്ടാകുന്ന ഒന്നാണ് വായുടെ കോണുകളിലും നാക്കിലും വിള്ളലുകൾ ഉണ്ടാക്കുക. മണിത്തക്കാളി ചീര കുറച്ചുനാൾ തുടർന്ന് കഴിച്ചാൽ ഈ അസുഖം പാടെ ഒഴിയും.
ഇലകൾ ചീര പോലെ പരിപ്പ് ചേർത്ത് കറി വയ്ക്കാം. ഇത്  ദഹനം ഉണ്ടാക്കുകയും ശരീരത്തിലെ അധിക ചൂട് കുറയ്ക്കുകയും മലശോധന ഉണ്ടാക്കുകയും കഫം ഇളക്കി വിടുകയും ചെയ്യും. വയറ്റിൽ പുണ്ണ് ഉള്ളവർക്കും ഇതൊരു ശമന ഔഷധം ആയിരിക്കും. കൃമി ശല്യം മാറ്റുകയും ചെയ്യും.
വാതസംബന്ധമായ സന്ധിവേദനകൾക്കും ചർമ്മ ദോഷങ്ങൾക്കും ഇതിൻറെ ഇലകൾ അരച്ചു ലേപനമാക്കി ഉപയോഗിക്കാം.
തൊണ്ടയിൽ കഫം കെട്ടുക, തൊണ്ടവേദന, ശബ്ദം പുറത്തു വരാതിരിക്കുക, എന്നിവയ്ക്ക് ഇതിൻറെ ഇല ചവച്ചിറക്കിയാൽ സുഖം കിട്ടും. തടിച്ച ദേഹ പ്രകൃതികാർക്ക് മെലിയിക്കുവാൻ ഇതിൻറെ ചീര തുടർന്ന് കഴിക്കുന്നത് നന്നായിരിക്കും.
കാലുകളുടെ വീക്കത്തോട് കൂടിയ ഹൃദ്രോഗത്തിന് ഇത് ഗുണപ്രദമായ ഔഷധമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section