സനീറയുടെ കൃഷിക്കമ്പത്തെ ആദ്യം ഹസൈനാർ വട്ട് കേസെന്ന് എഴുതിത്തള്ളിയതാണ്, പക്ഷെ ദുബായിയുടെ മണ്ണിൽ സനീറ വിളയിച്ചെടുത്തത് അസ്സലൊരു തക്കാളിത്തോട്ടം തന്നെയാണ്
മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കണം എന്നാണ് പറയാറ് എന്നാൽ മനുഷ്യർ ചിലപ്പോൾ ചതിച്ചു എന്ന് വരാം പക്ഷേ മണ്ണ് ചതിക്കില്ല അതിന് നല്ലൊരു തെളിവാണ് ഹസൈനാറിന്റെയും സെനീറയുടെയും നൂറുമേനി വിളഞ്ഞുനിൽക്കുന്ന ഈ തോട്ടം. കർഷകരെയും കാഴ്ചക്കാരെയും ഒന്ന് ഞെട്ടിക്കുന്നതാണ് ഈ കാഴ്ച.
തക്കാളിയുടെ ഒരു വസന്തകാലം. ചെറുതും വലുതും പടർന്നു പന്തലിച്ചതടക്കം വീട്ടുമുറ്റം നിറയെ തക്കാളികൾ.
കറി തക്കാളി, ചെറി തക്കാളി, ബ്ലാക്ക് തക്കാളി, അടക്കം 40 ഇനം തക്കാളികൾ എല്ലാം ഈ വീട്ടു മുറ്റത്ത് മുളപ്പിച്ചെടുത്തത്.
ഗൾഫിലെ മാർക്കറ്റിലും മറ്റും കണ്ട് ഒരു കൗതുകം തോന്നി അങ്ങനെയാണ് ഇത് നമുക്കും പറ്റുമല്ലോ എന്നൊരു തോന്നൽ അങ്ങനെ വിത്തുകൾ വാങ്ങി ഉണ്ടാക്കാൻ തുടങ്ങി. ഉണ്ടാവുന്നത് കണ്ട് വളരെയധികം സന്തോഷം തോന്നി അങ്ങനെ കൂടുതൽ ഡെവലപ്പ് ആക്കി.
ഇവരുടെ തോട്ടം കാണാം
വിദേശ രാജ്യങ്ങളിലുള്ള മലയാളികളുടെ കൃഷി കൂട്ടായ്മ വാട്സപ്പിൽ ചേരാം ഇത് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക