സ്റ്റാർ ഫ്രൂട്ട്
ജീവകം എ, ഓക്സാലിക് ആസിഡ്, ഇരുമ്പ് എന്നീ പോഷകങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഫലം വൃക്കസംബന്ധമായ അസുഖ മുള്ളവർ പതിവായി കഴിക്കുന്നത് ചില പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം.
സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകൾ നിക്കംചെയ്യാനും ഉപയോഗിക്കുന്നു.
സർബത്ത്, ജാം, ജെല്ലി, ചട്നി, വൈൻ എന്നിവ ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ട്.
കേരളത്തിൽ ഇലകൊഴിയും ഈർപ്പവന ങ്ങളിലും ശുഷ്കവനങ്ങളിലും കാണപ്പെടുന്ന ഒരിനം ചെറുമരമാണ്.
തോടമ്പുളി. ഇത് ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പൻപുളി, ആനയിലുമ്പി, വൈരപ്പുളി, ആനപ്പുളിഞ്ചി, മധുരപ്പുളിഞ്ചി, കാരകമ്പോള എന്നൊക്കെ വിളിക്കുന്നു.
ഓക്സാലിഡേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ചൈന, ബർമ എന്നിവിടങ്ങളിൽ വ്യാവസായിക ആവശ്യ ങ്ങൾക്കായി കൃഷി ചെയ്യുന്നു.
ഇലിമ്പൻ പുളിയുടെ ജനുസ്സിൽപ്പെട്ടതും അഞ്ചി തളുകളോ മൂലകളോ ഉള്ളതുമായ കാണാൻ ഭംഗിയുള്ള പുളിയാണിത്.