ചെറിയ തീയില്‍ ഭക്ഷണം തയ്യാറാക്കുന്നത് കൊണ്ടുള്ള ഗുണം; അറിയാം ചില ടിപ്സ്

 ചെറിയ തീയില്‍ ഭക്ഷണം തയ്യാറാക്കുന്നത് കൊണ്ടുള്ള ഗുണം; അറിയാം ചില ടിപ്സ്.

                              



ഭക്ഷണം ശരിയാം വിധം പാകം ചെയ്തില്ലെങ്കിലോ, ശരിയാംവിധമല്ല ഇത് കഴിക്കുന്നതെങ്കിലോ ഭക്ഷണത്തിന്‍റെ ഗുണം തന്നെ ഇല്ലാതായിപ്പോകാം. പലപ്പോഴും നാം വിഭവങ്ങള്‍ തയ്യാറാക്കി വരുമ്പോഴേക്കും അതിലെ പോഷകങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കും.


നാം എന്ത് ഭക്ഷണമാണോ കഴിക്കുന്നത്. അതുതന്നെയാണ് വലിയൊരു അളവ് വരെ നമ്മെ നിര്‍ണയിക്കുന്നത്. നമ്മുടെ ആരോഗ്യാവസ്ഥ, അസുഖങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ഭക്ഷണത്തിനുള്ള പങ്ക് പറഞ്ഞറിയിക്കാവുന്നതല്ല. 


എന്നാല്‍ ഭക്ഷണം ശരിയാം വിധം പാകം ചെയ്തില്ലെങ്കിലോ, ശരിയാംവിധമല്ല ഇത് കഴിക്കുന്നതെങ്കിലോ ഭക്ഷണത്തിന്‍റെ ഗുണം തന്നെ ഇല്ലാതായിപ്പോകാം. പലപ്പോഴും നാം വിഭവങ്ങള്‍ തയ്യാറാക്കി വരുമ്പോഴേക്കും അതിലെ പോഷകങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കും. എന്നാല്‍ ഭക്ഷണസാധനങ്ങളില്‍ നിന്ന് പോഷകങ്ങള്‍ ഏതും നഷ്ടപ്പെടാതെ അത് കഴിക്കാൻ എന്ത് ചെയ്യണം? ഇതാ ചില ടിപ്സ്.


ഓയില്‍ തെരഞ്ഞെടുക്കുമ്പോള്‍


ഭക്ഷണം പാകം ചെയ്യാനായി ഓയില്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ഹെല്‍ത്തിയായതും വൃത്തിയുള്ളതുമായ ഓയില്‍ തെരഞ്ഞെടുക്കണം. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ ചോര്‍ന്നുപോകുന്നത് മന്ദഗതിയിലാക്കാൻ നല്ല ഓയിലുകള്‍ സഹായിക്കും.


പാചകം ചെയ്യുമ്പോള്‍


ഓരോ ഭക്ഷണസാധനവും പാകം ചെയ്യുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. വേവിക്കേണ്ടത് വേവിച്ചും, വെറുതെ ഒന്ന് വഴറ്റിയെടുക്കേണ്ടത് അങ്ങനെ ചെയ്തും, വാട്ടിയെടുത്തും, ആവി കയറ്റിയും, വറുത്തുമെല്ലാം വിഭവങ്ങള്‍ തയ്യാറാക്കാം. അധികം വേവിക്കാൻ പാടില്ലാത്ത വിഭവങ്ങള്‍ അധികസമയം വേവിക്കാൻ വച്ചാല്‍ തീര്‍ച്ചയായും അതിലെ പോഷകങ്ങളെല്ലാം നഷ്ടപ്പെട്ട് പോകാം. 


ചെറുതീയില്‍ വേവിക്കുന്നത്


വിഭവങ്ങള്‍ കഴിയുന്നതും ചെറിയ തീയില്‍ പാകം ചെയ്തെടുക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണസാധനങ്ങളില്‍ നിന്ന് അധികം ജലാംശം വറ്റിപ്പോകാതെ ജ്യൂസിയായി തന്നെ ലഭിക്കും. അതുപോലെ വിഭവങ്ങളുടെ ഫ്ളേവറോ രുചിയോ പോകാതിരിക്കാനും ചെറുതീയില്‍ പാകം ചെയ്യുന്നതാണ് നല്ലത്. ഒപ്പം തന്നെ പോഷകങ്ങള്‍ കാര്യമായി നഷ്ടപ്പെട്ട് പോകാതിരിക്കാനും 'സ്ലോ കുക്കിംഗ്' തന്നെ ചെയ്യാം. 


അധികം തിളപ്പിക്കുമ്പോള്‍


ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യുമ്പോള്‍, പ്രത്യേകിച്ച് കറികളോ ആ പരുവത്തിലുള്ള വിഭവങ്ങളോ ആണെങ്കില്‍ തിളപ്പിക്കുന്നത് സാധാരണമാണ്. എന്നാല്‍ അധികം തിളപ്പിച്ചാല്‍ പോഷകങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വൈറ്റമിനുകളും ഇത്തരത്തില്‍ ഭക്ഷണങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട് പോകാറുണ്ട്. 


വീണ്ടും ചൂടാക്കുന്നത്


ഭക്ഷണം പാകം ചെയ്ത് ബാക്കി വന്നത് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് എല്ലാ വീടുകളിലും ചെയ്യുന്നതാണ്. എന്നാല്‍ ഒരിക്കല്‍ തയ്യാറാക്കിയ ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ പിന്നെയും നഷ്ടപ്പെട്ട് വരികയാണ് ചെയ്യുക. 


പച്ചക്കറികള്‍ മുറിക്കുമ്പോള്‍


വിഭവങ്ങള്‍ തയ്യാറാക്കാനായി വിവിധ പച്ചക്കറികള്‍ മുറിക്കുമ്പോള്‍ തീരെ ചെറിയ കഷ്ണങ്ങളാക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. കാരണം ഇങ്ങനെ ചെയ്താലും ഇതിലെ പോഷകങ്ങള്‍ നഷ്ടമായിപ്പോകാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section