കഫക്കെട്ട് മാറാൻ ഫലപ്രദമായ 9 പ്രകൃതിദത്ത ഒറ്റമൂലികൾ...
1. കുരുമുളക്, തുളസിയില, തുമ്പയില, വെറ്റില എന്നിവ കഷായം വെച്ച്തേനും ചേർത്ത് കഴിക്കുന്നത്കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്
2. ചുക്ക് വറുത്ത് എള്ളും ശർക്കരയും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് മാറാൻ നല്ലൊരു മരുന്നാണ്
3. വയറിളക്കിയശേഷം വള്ളിപ്പാലയില രണ്ടെണ്ണം ദിവസവും രാവിലെ വെറും വയറ്റിൽ ചവച്ചിറക്കുക 21 ദിവസം ഇങ്ങനെ തുടർച്ചയായി കഴിച്ചാൽ എത്ര പഴകിയ കഫക്കെട്ടും മാറാൻ നല്ല മരുന്നാണ്
4. ഇഞ്ചി നീര്, ഉള്ളി നീര്, തുളസിനീര് തേൻ എന്നിവ സംയോജിപ്പിച്ച് കഴിക്കുന്നതും കഫക്കെട്ട് മാറാൻ നല്ല മരുന്നാണ്
5. ചൂടുവെള്ളത്തിൽ ഉലുവ അരച്ചു കലക്കി കുടിക്കുന്നതും കഫക്കെട്ട് ഇല്ലാതാക്കാൻ നല്ല മരുന്നാണ്
6. 5 ഗ്രാം ജീരകവും 5 ഗ്രാം കുരുമുളകും ഇവ രണ്ടും നന്നായി രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ കഫശല്യം പൂർണമായും മാറും
7. തേൻ ഇഞ്ചിനീര് കുരുമുളക്പൊടി സമം ചേർത്ത് കഴിക്കുക
8. കരിംഞ്ജീരകവും ചെറുനാരങ്ങനീരും തേനും സമം ചേർത്ത് മൂന്ന് നേരം കഴിക്കുക
9. തിപ്പല്ലി പൊടിച്ച് 5 ഗ്രാം വീതം രാവിലെയും വൈകിട്ടും പതിവായി കുറച്ചുദിവസം കഴിക്കുന്നത് കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം...
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.