നമ്മളെല്ലാം തന്നെ വീടുകളിൽ സ്ഥിരമായി മത്സ്യങ്ങൾ ഉപയോഗിക്കുന്നവരാണ്. മത്സ്യ അവശിഷ്ടങ്ങൾ
പുരയിടങ്ങളിലായി വലിച്ചെറിയാറാണ് പതിവ്. എന്നാൽ അത് നമുക്ക് ദുർഗന്ധവും മാരകമായ രോഗങ്ങൾക്കും കാരണമായി തീർന്നേക്കാം. ഇങ്ങനെ നാം വലിച്ചെറിയുന്ന മത്സ്യ അവശിഷ്ടങ്ങൾ കൊണ്ട്ഒരു ഉഗ്രൻ വളമാക്കി തീർക്കാം. അതും വളരെ എളുപ്പത്തിൽ തന്നെ ആർക്കും ചെയ്യാൻ പറ്റുന്ന രീതിയാണിത്.മത്സ്യങ്ങളിൽ ഒട്ടനവധി വിറ്റാമിൻ പ്രോട്ടീൻ ഫാറ്റി ആസിഡ് എന്നീ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. അതു കൊണ്ടുതന്നെ ഇത്ചെടികൾക്ക് വളരെയധികംഉപയോഗമുള്ള ഒന്നാണ്. മാത്രമല്ല മത്സ്യ വളർത്തുന്ന 18 സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെയുള്ള എഴുപതോളം മൂലകങ്ങൾ നമുക്ക് ലഭിക്കുന്നതാണ്.
അടുക്കളയില്‍നിന്ന് ജൈവടോണിക് Read More..
നമ്മുടെ കൃഷി തോട്ടങ്ങളിൽ പ്രോട്ടീൻ രൂപീകരണം എളുപ്പം ആക്കി തീർക്കുവാൻ മത്സ്യം അവശിഷ്ടത്തിൽ നിന്നുണ്ടാകുന്ന വളം സഹായിക്കുമെന്നതാണ് ഇതിൻറെ സത്യാവസ്ഥ. ഇങ്ങനെ നാം നിർമ്മിക്കുന്ന വളം കൊണ്ട്ണ് മണ്ണിലെ പോഷകാംശം കൂട്ടാൻ ഇത് സഹായിക്കും. മാത്രമല്ലമണ്ണിര പോലത്തെ സൂക്ഷ്മാണുക്കളുടെ എണ്ണം കൂട്ടാനും മത്സ്യ വളത്തിന് നിസ്സാരമായി സാധിക്കുന്നതാണ്. ഇത് എങ്ങനെ നമുക്ക് എളുപ്പത്തിൽ ചെയ്യാമെന്ന് നോക്കാം. ആദ്യമായി നമുക്ക് ഇതുപോലെ മുടി വയ്ക്കുന്ന ഒരു മൺചട്ടിയോ ഏതേലും എടുക്കുക. അതിലേക്ക് ഓരോ ദിവസത്തെയുംമത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ വെണ്നീരോടു കൂട്ടിച്ചേർത്തു നമുക്ക്വളമാക്കി എടുക്കാം.
ഇനി വെണ്ണീർ കുറവാണെങ്കിൽ നമുക്ക് മത്സ്യ അവശിഷ്ടങ്ങൾ കൊണ്ടു മണ്ണിരകമ്പോസ്റ്റ് വളരെ ഈസിയായി ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ആദ്യമായി വെള്ളം നിറച്ച ഒരു ബേസിന് ലോ ബക്കറ്റിൽ വയ്ക്കുക. ശേഷം മണ്ണിരയോട് കൂടിയ കുറച്ചു മണ്ണിരകമ്പോസ്റ്റ് നമുക്ക് അതിലേക്ക് ഇട്ടുകൊടുക്കാം. നമ്മുടെ വീടുകളിൽ അവശിഷ്ടം ആവുന്ന മത്സ്യ അവശിഷ്ടം ഓരോ ദിവസവും വാഴത്തടയിൽശീമക്കൊന്ന ഇലയിലോ കൊണ്ട് മൂടി ഇതിലേക്ക് വെക്കുക. വെള്ളം നനച്ചു കൊടുക്കേണ്ടതുണ്ട്. നമുക്ക് ഇതിനെചണച്ചാക്ക് ഉപയോഗിച്ച് മൂടി കെട്ടി വെക്കേണ്ടതുണ്ട്. ഏകദേശം 20 ദിവസത്തോളം ഇങ്ങനെ ചെയ്യേണ്ടതുണ്ട്.
20 ദിവസത്തിനുശേഷം നമുക്ക് കമ്പോസ്റ്റ് ഉപയോഗപ്രദമായ രീതിയിൽ കിട്ടും. മണ്ണിലെ ഉപയോഗിച്ച് കമ്പോസ്റ്റ് ആക്കുന്ന കാരണത്താൽ ദുർഗന്ധം ഉണ്ടാവുമെന്ന് പേടിക്കേണ്ടതില്ല. ഇത് പച്ചക്കറികൾക്ക് വളരെ ഉത്തമമായ ഒരു കമ്പോസ്റ്റ് തന്നെയാണ്. മത്സ്യം എങ്ങനെയാണ് നമുക്ക് ഉപയോഗിക്കുന്നത് നോക്കാം. മമൽസ്യവളം ഇലകളുടെയും വീളകളുടെയുംവളർച്ച ഇരട്ടിയായി വർധിപ്പിക്കാൻ ഇതുപകരിക്കും. മാത്രമല്ലമണ്ണിൻറെ ഘടനയിലും വ്യത്യാസം വരുത്തുവാൻ ഇതിന് കഴിയും. ഇങ്ങനെ നമ്മുടെ ചെടികൾക്ക് വളം തുടർച്ചയായി ചെയ്യണമെന്നില്ല. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെടികളുടെ ആരോഗ്യം അനുസരിച്ച് ഉപരോധത്തിൽ മണ്ണിളക്കി ചേർത്തു കൊടുത്താൽ മതിയാവുന്നതാണ്.