ജൈവവളങ്ങൾ അറിയേണ്ടതെല്ലാം

1. കംപോസ്റ്റുകൾ

2. ജൈവവളങ്ങളിലെ രാസാനുപാതം

3. ജൈവവളങ്ങളുടെ മ്റ്റ് ദോഷങ്ങൾ 



നാടൊട്ടുക്ക് ജൈവകൃഷിയുടെ ഓളമാണിപ്പോൾ അറിയുന്നവർ മാത്രമല്ല അറിയാത്തവരും വാതോരാതെ സംസാരിക്കുന്നത് ജൈവകൃഷിയെക്കുറിച്ചാണ്, നല്ലകാര്യം. രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ചുള്ളകൃഷിരീതി അത്രകണ്ട് നമ്മുടെ മണ്ണിനെയും ആരോഗ്യത്തെയും നാശമാക്കിയിരിക്കുന്നു. അതിൽനിന്നൊരുമോചനം ആഗ്രഹിക്കുന്നതുതന്നെ നന്മയാണ്. എന്നാൽ യഥാർഥ ജൈവകൃഷിരംഗംനേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും അവയുടെ പ്രയോഗദോഷങ്ങളും പലതാണ്. അതിൽപ്രധാനപ്പെട്ടതാണ് ജൈവവളവുമായി ബന്ധപ്പെട്ടകാര്യങ്ങൾ. ജൈവവളങ്ങളുടെ ഉറവിടങ്ങൾ, അതിൽ അടങ്ങിയിരിക്കേണ്ട പോഷകങ്ങളുടെയും മൂലകങ്ങളുടെയും തോത്, ഏതൊക്കെ അത്യാവശ്യ സസ്യപുഷ്ടി മാധ്യമങ്ങളാണ് ജൈവവളത്തിൽ അടങ്ങിയിരിക്കുന്നത് എന്നിവയിലൊക്കെ ഒട്ടേറെ സങ്കീർണമായ പ്രശ്‌നങ്ങൾ കണ്ടുവരുന്നു.


ജൈവവളങ്ങൾ

നാടൊട്ടുക്ക് ജൈവകൃഷിക്ക്പ്രചാരമേറിക്കൊണ്ടിരിക്കുന്നു. ഒട്ടേറെകൂട്ടായ്മകളും സംഘങ്ങളും റെസി. അസോസിയേഷനുകളും ജൈവകൃഷിയുമായി മുന്നോട്ടുവുകൊണ്ടിരിക്കുന്നു. ഇവരെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്രശ്‌നം നല്ലജൈവവളങ്ങളുടെ തിരഞ്ഞെടുപ്പും അവചേർക്കേണ്ട സമയവും തോതുമൊക്കെപ്രശ്‌നമാണ്. ജൈവവളങ്ങളിലടങ്ങിയിരിക്കേണ്ട ജലാംശം, അതിന്റെ അ്മ്ലത, സാന്ദ്രത, അതിലടങ്ങിയിരിക്കേണ്ട നൈട്രജൻ, കാർബൺ, ഫോസ്ഫറസ്, പൊട്ടാഷ് എിങ്ങനെയുള്ളതിന്റെ കൃത്യമായ ഗുണനിലവാരമാനദണ്ഡം കേന്ദ്രസർക്കാർ മുമ്പ് നിർദേശിച്ചിട്ടുണ്ട്.

ഒരുചെടി വളർുവലുതായി പുഷ്പിച്ച് കായ്ഫലം തരണമെങ്കിൽ അതിന് വിവിധഘട്ടങ്ങളിലായി പതിനാറോളം മൂലകങ്ങളുടെയും പോഷകങ്ങളുടെയും ആവശ്യമുണ്ട്. അവയിൽചിലതെല്ലാം മണ്ണിൽ സ്വതന്ത്രമായി ലഭിക്കും. എന്നാൽ ചിലത് നാം വളമായിത്തന്നെ നൽകണം. അതായത് ഏത്മണ്ണിലാണോ നാം കൃഷിചെയ്യുത് ആ മണ്ണിന്റെ പോഷകഗുണങ്ങളും ആ മണ്ണിലടങ്ങിയ ധാതുക്കളും എത്രഅളവിൽ എങ്ങനെ അടങ്ങിയിരിക്കുന്നുവെ് മനസ്സിലാക്കണം അതിന് ഒരേയൊരു പോംവഴി മാത്രമേയുള്ളൂ മണ്ണ് പരിശോധന അത് ബന്ധപ്പെട്ടകേന്ദ്രങ്ങൾ വഴി നടത്തിയതിനുശേഷമാണ് നാം ജൈവകൃഷിക്കിറങ്ങേണ്ടത്.


അടുക്കളയില്‍നിന്ന് ജൈവടോണിക് Click Here


അനിയന്ത്രിതവും അശാസ്ത്രീയവുമായ ജൈവവളപ്രയോഗം മണ്ണിനും വിളകൾക്കും ദോഷം ചെയ്യുമെന്നുകാണാം. ജൈവവളപ്രയോഗം ഗുണവശങ്ങൾ മാത്രമുള്ളതാണോ മണ്ണിൽഅലിഞ്ഞുചേരുതെന്തും ജൈവവളമായിമാറുമോ എന്നീചോദ്യങ്ങളാണ് ജൈവകൃഷിയുമായി ബന്ധപ്പെട്ടുയർന്നുകൊണ്ടിരിക്കുന്നത്.



കംപോസ്റ്റുകൾ

ജൈവകൃഷിക്ക് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് കംപോസ്റ്റുകളാണ്. ജൈവമാലിന്യങ്ങളെ നല്ല ഗുണമേന്മയുള്ള കംപോസ്റ്റുകളാക്കിമാറ്റാൻ ഒട്ടേറെ ഉപായങ്ങളുണ്ട്. നന്നായിഅഴുകിപ്പൊടിഞ്ഞ് പാകമായ കംപോസ്റ്റുകളാണ് കൃഷിക്ക് ഉപയുക്തമാക്കേണ്ടത്. മുഴുവൻ അഴുകാത്തവ ചെടിക്കും മണ്ണിനും ദോഷം ചെയ്യും. മണ്ണിര കംപോസ്റ്റ്, ജൈവമാലിന്യ കംപോസ്സ്്, ചാണക കംപോസ്റ്റ് എന്നിവയാണ് നാം പ്രധാനമായും ഉപയോഗിച്ചുവരുന്നവ. ഇതിൽ ജൈവമാലിന്യ കംപോസ്റ്റാണ് പ്രധാനവില്ലൻ, ഇതിൽ നഗരമാലിന്യങ്ങളുംവ്യവസായമാലിന്യങ്ങളും വൻതോതിൽ ജൈവവളക്കമ്പനികൾ ചേർത്തുവരുന്നു. ജൈവമാലിന്യങ്ങളുടെ ഉറവിടങ്ങളുടെ രോഗാണുമുക്തത, അവയിലടങ്ങിയിരിക്കുന്ന മനുഷ്യന് അപകടകരമായേക്കാവുന്ന വിഷമൂലകങ്ങളുടെ തോത് എന്നിവയിൽ നിഷ്‌കർഷയുണ്ടാവില്ല. കാഡ്മിയം, ക്രോമിയം, നിക്കൽ, ആഴ്‌സെനിക്ക്, മെർക്കുറി, കോപ്പർ, നാകം, ഈയം എന്നിവയാണ് പ്രധാനമായും അവശിഷ്ടങ്ങളിൽ കണ്ടെത്തിവരുന്ന വിഷമൂലകങ്ങൾ. ജീവജാലങ്ങളിൽ മാരകരോഗങ്ങൾക്ക് കാരണമാവുന്ന ഇവ കൃഷിയിടങ്ങളിൽ നിന്ന് ജലസ്രോതസ്സുകൾ മുഖേനെയാണ് ജീവികളിലെത്തുന്നത്. ഇങ്ങനെയുള്ള അനാരോഗ്യകരമായ പ്രവണതകൾ അവസാനിപ്പിക്കാൻ അമേരിക്കയും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും എന്തിന് തായ്‌വാൻ തായ്‌ലൻഡ് എന്നിങ്ങനെയുള്ള ഏഷ്യൻ രാജ്യങ്ങൾ വരെ ജൈവവളങ്ങളിൽ ഉപയോഗിക്കാവുന്ന മാലിന്യങ്ങളേതെന്ന് കർശനമായനിർദേശം ജൈവവളക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്.


ജൈവവളങ്ങളിലെ രാസാനുപാതം

16 തരം മൂലകങ്ങളാണ് ജൈവസമ്പുഷ്ടിക്ക് കാരണമെന്ന് നാം പറഞ്ഞു ജൈവവളങ്ങളിൽനിന്ന് ഇവ കൃത്യമായിലഭിക്കുകയെന്നതാണ് പ്രധാനം.  കാർബൺ:നൈട്രജൻ എന്നിവയുടെ ശരിയായ അനുപാതമാണ് ജൈവവളങ്ങളുടെ ഗുണമേന്മ നിശ്ചയിക്കുന്നത്. 20:2 ൽ കുറഞ്ഞ അനുപാതത്തിലുള്ള കംപോസ്സ്് മാത്രമേ വളമായി ഉപയോഗിക്കാവൂ അല്ലെങ്കിൽ മണ്ണിലെ സൂക്ഷ്മജിവകളുടെ അതിപ്രവർത്തനം കാരണം നൈട്രജന്റെ ലഭ്യത കുറയുകയും സസ്യങ്ങൾക്ക് പോഷകക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ജൈവവളങ്ങളിലൂടെ മണ്ണിലെത്തുന്ന നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, മഗനീഷ്യം എന്നിവ വളരെക്കുറച്ചുമാത്രമേ ചെടികൾ വലിച്ചെടുക്കുന്നുള്ളൂ. ബാക്കിമുഴുവനും നഷ്ടപ്പെട്ടുപോവുകയാണ് പതിവ്. മാത്രമല്ല ജൈവവളത്തിൽ കൂടുതലായിഅടങ്ങിയിരിക്കുന്ന ഏതെങ്കിലുംഒരു വളംമാത്രം കൂടുതലായി എത്തുകയും അത് കൃഷിയിടത്തിൽ കുമിഞ്ഞുകൂടുകയും അവിളകൾക്കും മണ്ണിനും ഗുണത്തിനുപകരം ദോഷമായി മാറുകയും ചെയ്യും. ഇറച്ചിക്കോഴി ഫാമുകളിലെ അവശിഷ്ടമാണ് ജൈവവളത്തിന്റെ മുഖ്യഭാഗമെങ്കിൽ അതിൽഫോസ്ഫറസിന്റെ അംശംകൂടുമെന്നാണ് അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് ഫോസ്ഫറസ് അമിതമായതോതിൽ മണ്ണിലടിഞ്ഞുകൂടിയാൽ അടുത്തപ്രദേശങ്ങളിലെ ജലാശയങ്ങൾ എന്തായാലും മലിനമാകുമെന്നുറപ്പാണ്. മാത്രമല്ല ഫോസ്ഫറസിന്റെ സാന്നിധ്യം കൂടുന്നത് കോപ്പർ, നാകം എന്നിവയുടെ വലിച്ചെടുക്കലിന്  തടസ്സമാവുകയും ചെയ്യും. മണ്ണിൽ അമ്ലതകൂടുമെന്നതാണ് ശരിയായരീതിയിലല്ലാത്ത ജൈവവളപ്രയോഗമുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം അതിനാൽ ജൈവവളമുപയോഗിച്ച്ുള്ള കൃഷിയിൽ ഇടയ്ക്കിടെ  കൃഷിയിടത്തിൽ കുമ്മായം വിതറുന്നത് നല്ലതാണ്. നൈട്രജൻ കൂടുതലടങ്ങിയചില ജൈവവളങ്ങൾ ക്രമേണ ചെടികളുടെ വേര് കരിയിക്ുന്നതിന് കാരണവുമാകാറുണ്ട്.




ജൈവവളങ്ങളുടെ മ്റ്റ് ദോഷങ്ങൾ

ജൈവവളങ്ങളിൽ രോഗാണുബാധയുണ്ടാകരുതെന്ന് ആദ്യമേ പറഞ്ഞു കോഴിവളം, കാലിവളം, അറവുശാലയിലെ അവശിഷ്ടങ്ങൾ, കളസസ്യങ്ങൾ, എല്ലുപൊടി, ചാണകം എന്നിവ നേരിട്ട് വളമായി നാം ഉപയോഗഗിക്കും. എന്നാൽ ഇതിൽ അറവുമാലിന്യങ്ങളും കോഴിവളവും ഉയർന്നതാപനിലയിൽ സംസ്‌കരിച്ചാണ് വളമാക്കിയതെന്ന ഉറപ്പുണ്ടെങ്കിൽ മാത്രമേ അത്‌വാങ്ങി ഉപയോഗിക്കാവൂ അല്ലെങ്കിൽ അതിൽ പലതരം രോഗാണുക്കൾ, വിരകൾ, പരാദങ്ങൾ, കീടങ്ങൾ എന്നിവയുണ്ടാകുകയും അവ സസ്യങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഉയർന്ന താപനിലയിലുള്ള സംസ്‌കരണത്തിലൂടെ മാത്രമേ ഇയെ നശിപ്പിക്കാനാവൂ. കൂടാതെ മൃഗങ്ങളുടെ വളർച്ചയെ പോഷിപ്പിക്കാൻ നൽകിവരുന്ന പലതരം ഹോർമോണുകളും ഇവയുടെ അവശിഷ്ടങ്ങളിൽ കണ്ടുവരുന്നു. ഇതും ജീവജാലങ്ങളെ  പ്രതികൂലമായി ബാധിക്കുന്നതാണ്.
ചുരുക്കം പറഞ്ഞാൽ ജൈവവളങ്ങളുടെ അമിതോപയോഗവും കാ്യര്യമറിയാതെയുള്ള ഉപയോഗവും ഗുണത്തെക്കാളേറെ ദോഷമിയിമാറുന്ന അവസ്ഥ സംജാതമാവരുത്. അതായത് ഏതെല്ലാം ജൈവവളങ്ങൾ ഏതെല്ലാം വിളകൾക്ക് എപ്പോഴൊക്കെ എത്രയളവിൽ നൽകണമെന്നതിനെക്കുറിച്ച് വിശദമായ പഠനങ്ങൾനടത്തി അത്ിലെ ഫലങ്ങൾ കർഷകരിലെത്തിക്കാൻ നാം മുന്നിട്ടിറങ്ങണം. എന്നാലേ പൂർണമായും വിഷവിമുക്തമായ രോഗാണുമുക്തമായ ഭക്ഷണമെന്ന ലക്ഷ്യം നേടാനാവൂ.


പ്രമോദ്കുമാർ വി.സി.

pramodpurath@gmail.com
9995873877

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section