നീറ്റിയ കക്കയാണ് കുമ്മായം
കുമ്മായത്തിന്റെ ശാസ്ത്രനാമം കാൽസ്യം ഹൈഡ്രോക്സൈഡ് എന്നാണ്.
ഇത് മണ്ണിൽ ഇട്ടാൽ മണ്ണിലെ ജലാംശം / ഈർപ്പം മൂലം കെമിക്കൽ റിയാക്ഷൻ (Exo thermic Reaction) നടക്കുകയും ഉടൻതന്നെ ധാരാളം ചൂട് പുറം തള്ളുകയും ചെയ്യും.
വെളിയിൽ വരുന്ന ചൂട് ചെടിയുടെ വേരുകളെ അഴുക്കി കളയുകയും, ഒപ്പം മണ്ണിലെ സൂക്ഷ്മജീവികളെയും മണ്ണിര തുടങ്ങിയ ജീവികളെയും നശിപ്പിക്കുകയും ചെയ്യും.
പച്ചക്കക്കാപ്പൊടിയോ കുമ്മായപ്പൊടിയോ ഏതാണ് മണ്ണിന് നല്ലത്? | പ്രമോദ് മാധവൻ Click Here
കൂടാതെ
നീറ്റുകക്ക (കുമ്മായം) യുടെ പ്രവർത്തനഫലമായി, മുൻപ് അസിഡിക് ആയിരുന്ന മണ്ണിൻ്റെ pH എട്ടോ, ഒൻപതോ ആയി ഉയരാനും അമിത ക്ഷാരാവസ്ഥയിൽ (over alkelic) എത്താനും സാധ്യതയുണ്ട്. മണ്ണിന്റെ സ്വാഭാവികമായ pH 7.4 എന്നത് അമിതമായി കുറയുകയോ കൂടുകയോ ചെയ്യുന്നത് ചെടിയുടെ ആരോഗ്യത്തെയും വിളവിനെയും ബാധിക്കും.
അമിത അമ്ളതയിൽ നിന്നും അമിതക്ഷാരാവസ്ഥ യിലേക്കു മണ്ണു മാറുമ്പോൾ ഉണ്ടാകുന്ന മാറ്റം ചെടിയുടെ വളർച്ചയെ ബാധിക്കും. കൂടാതെ മഴയത്ത് കാൽസ്യം മണ്ണിൽ ലയിച്ച് ഒഴുകി നഷ്ടപ്പെടുന്നത് കാരണം
മണ്ണ് വീണ്ടും അസിഡിക് ആയി തീരാം. വീണ്ടും കുമ്മായം ഉപയോഗിച്ചാൽ മുകളിൽ പറഞ്ഞ പ്രക്രിയ വീണ്ടും ആവർത്തിക്കും.
കർഷകന് അധ്വാനവും, സാമ്പത്തികവും, സമയവും നഷ്ടമാകുന്നു.
കടലിലെ /കായലിലെ കക്ക മെഷിനിൽ പൊടിച്ചെടുക്കുന്നതാണ് (ഗോതമ്പുപൊടി പോലെ) കക്കാ പൊടി.
ഇത് കാൽസ്യം കാർബണേറ്റ് ആണ്. (കാൽസ്യം ഹൈഡ്രോക്സൈസ് അല്ല ).
ഇത് മണ്ണിൽ ഇട്ടാൽ കെമിക്കൽ റിയാക്ഷൻ ഒന്നും തന്നെ നടക്കുന്നില്ല.
ചെടിയുടെ വേരും ചുവടും അഴുകി നശിക്കുന്നില്ല.
സൂക്ഷ്മജീവികൾക്കും മണ്ണിനു വളക്കൂറു നൽകുന്ന മറ്റു ജീവികൾക്കും നാശവും സംഭവിക്കുന്നില്ല.
മണ്ണിൻ്റെ pH_7 നു മുകളിലെത്തിച്ച് (around 7.4) ന്യൂട്രൽ ആക്കി സ്ഥിരമായി നിലനിർത്താൻ കക്കാപ്പൊടിക്ക് കഴിയും.
ഇന്ന് നമ്മുടെ മണ്ണിൽ 1% ൽ താഴെ മാത്രമാണ് കാർബണിൻ്റെ അളവ്.
ഇത് 3% വരെ എങ്കിലും ഉണ്ടായിരിക്കണം.
കാട്ടിലെ മണ്ണിൽ കാർബണിൻ്റെ അളവ് വളരെ കൂടുതലാണെന്ന് അറിയാമല്ലോ.
കാട്ടിലെ ചെടികൾക്ക് കാൽസ്യവും കാർബണും ധാരാളമായി മണ്ണിൽ നിന്നു ലഭിയ്ക്കുന്നതിനാൽ അധിക വളർച്ചയും
അമിത കായ്ഫലവും
രോഗപ്രതിരോധ ശേഷിയും ലഭിയ്ക്കുന്നു. ആവശ്യക്കാർ ഏറിയപ്പോൾ കക്കപ്പൊടിയിലും മായം കലർത്തി തുടങ്ങിയിട്ടുണ്ട്.
നിരന്തര രാസവളപ്രയോഗത്താൽ ജീവൻ നഷ്ടമായ പുരയിടത്തിലെ മണ്ണിനെ പുന:രുജ്ജീവിപ്പിച്ച് എടുക്കുവാൻ മണ്ണിന്റെ pH ന്യൂട്രലാക്കേണ്ടതുണ്ട്
മോഹൻ ദാസ് കെ ആർ
(ഡിപ്ളോമ ഇൻ ഓർഗാനിക്ഫാമിംഗ് )