പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി 31/12/2022 ന് മുന്‍പായി പദ്ധതി ഗുണഭോക്താക്കള്‍ താഴെ പറയുന്നവ പൂര്‍ത്തീകരിക്കേണ്ടതാണ്.
രാജ്യത്തെ ചെറുകിട നാമമാത്ര കർഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബർ ഒന്നുമുതൽ കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി പി എം കിസാൻ (PMKISAN) എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകർക്ക് വർഷത്തിൽ 3 തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്നു.
പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി 31/12/2022 ന് മുൻപായി പദ്ധതി ഗുണഭോക്താക്കൾ താഴെ പറയുന്നവ പൂർത്തീകരിക്കേണ്ടതാണ്:
1. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.
2. കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ
a. ReLIS പോർട്ടലിൽ ഉള്ളവർ
പി എം കിസാൻ ഗുണഭോക്താക്കൾ, അവരവരുടെ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ "എയിംസ് '(AIMS ) പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പി എം കിസാൻ ആനുകൂല്യം തുടർന്ന് ലഭ്യമാകുന്നതിനായി എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ അടിയന്തരമായി ചേർക്കേണ്ടതാണ്.
b. ReLIS പോർട്ടലിൽ ഇല്ലാത്തവർ
ReLIS പോർട്ടലിൽ ഇല്ലാത്ത ഗുണഭോക്താക്കൾക്ക് അവരുടെ അപേക്ഷയും സ്ഥല വിവരങ്ങൾ- പട്ടയം/ ആധാരം / വനാവകാശ രേഖ എന്നിവ നേരിട്ട് കൃഷി ഭവനിൽ സമർപ്പിക്കേണ്ടതാണ്.
3. e-KYC പൂർത്തീകരിക്കൽ
പി എം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് eKYC നിർബന്ധമാക്കിയിട്ടുണ്ട്. ആയതിനാൽ എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും 2022 ഡിസംബർ 31നു മുൻപായി നേരിട്ട് പി എം കിസാൻ പോർട്ടൽ വഴിയോ അക്ഷയ സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ eKYC ചെയ്യേണ്ടതാണ്.
4. Direct Benefit Transfer ലഭിക്കുന്നതിനായി എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും അവരവരുടെ ബാങ്ക് അക്കൗണ്ട് ബാങ്കുമായി ചേർന്നു സജ്ജീകരിക്കേണ്ടതാണ്.
5. ഇതുവരെയും പി എം കിസാൻ പദ്ധതിയിൽ ചേർന്നിട്ടില്ലാത്ത അർഹതയുള്ള കർഷകർ സ്വന്തമായോ, അക്ഷയ / പൊതു സേവന കേന്ദ്രങ്ങൾ എന്നിവ വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.