Persimmon Fruit Health Benefits
കടകളിൽ ഇന്ന് സുലഭമായി കാണപ്പെടുന്ന ഒന്നാണ് കാഴ്ചയിൽ തക്കാളിപ്പഴം പോലെ തോന്നുന്ന പേഴ്സിമൺ ഫ്രൂട്ട് അഥവാ കാക്കിപ്പഴം. കടും ഓറഞ്ച് നിറത്തിലുള്ള ഈ പഴം മുറിച്ചു കഴിഞ്ഞാൽ സപ്പോട്ട പോലെയാണ്. നല്ല മധുരമുള്ള ഈ പഴം ജപ്പാന്റെ ദേശീയ ഫലം കൂടിയാണ്. സെപ്തംബർ മുതൽ ഡിസംബർ വരെയാണ് സീസൺ. കാഴ്ചയിൽ കുഞ്ഞൻ പഴമാണെങ്കിലും ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ എ, വൈറ്റമിൻ സി, അയൺ, മാംഗനീസ് തുടങ്ങിയവയുടെ വലിയൊരു കലവറയാണ് കാക്കി പഴം. നാരുകൾ ഒരുപാട് അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ നല്ലതാണ്. കാൻസർ, സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ തടയുന്നതിന് ആവശ്യമായ ആന്റി ഓക്സിഡന്റുകളും കാക്കിപ്പഴത്തിലുണ്ട്.
വൈറ്റമിൻ എ ധാരാളം അടങ്ങിട്ടുള്ളതുകൊണ്ടു തന്നെ കണ്ണിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. പ്രമേഹം, കൊളസ്ട്രോൾ, ഫാറ്റി ലിവർ എന്നിവയ്ക്കും കാക്കിപ്പഴം ഗുണം ചെയ്യുമെന്നു പഠനങ്ങൾ പറയുന്നു.
ആപ്പിൾ കഴിക്കുന്നതുപോലെ ഈസിയായി കഴിക്കാം. ചിലപ്പോൾ ഉണക്കിയും ഉപയോഗിക്കാറുണ്ട്. തൊലി കളഞ്ഞാണ് ഉപയോഗിക്കുന്നതെങ്കിലും തൊലിയും ഭക്ഷ്യ യോഗ്യമാണ്.