മാവിനെ ബാധിക്കുന്ന മാരക രോഗങ്ങളിലൊന്നാണു കൊമ്പുണക്കം. ഒട്ടുമാവുകളിലാണ് രോഗം കൂടുതലായി കാണുന്നത്. കുമിൾ (fungas) ബാധയാണ് ഇതിനു പ്രധാന കാരണം, കൂടാതെ നമ്മുടെ കാലാവസ്ഥയിലെ വ്യത്യാസങ്ങളും »»തുടർച്ചയായ മഴയും ഉയർന്ന ഈർപ്പനിലയും, താപനിലയിലെ ഏറ്റക്കുറവും കൊമ്പുണക്കത്തിന് കാരണമാകും.
കുമിളിനാൽ ബാധിക്കപ്പെട്ട മാവ് അതിന്റെ കമ്പുകൾ ഉണങ്ങി, പൂർണമായ ഇലപൊഴിച്ചലിലേക്കും പോയേക്കാം. രോഗത്തിൻറെ ആദ്യഘട്ടത്തിൽ, മരത്തൊലി വിവർണ്ണമാകുകയും ഇരുണ്ടതായി മാറുകയും ചെയ്യുന്നു. പിന്നീട്, കമ്പുകൾ അതിന്റെ ആരംഭസ്ഥാനത്ത് വാടാൻ തുടങ്ങുന്നു,
ഇലകൾക്ക് ബാധകമാകുന്നതുവരെ പുറത്തേക്ക് വാടുന്നു. ഇലകളുടെ സിരകൾ തവിട്ട് നിറമാകുമ്പോൾ, ഇലകൾ മുകളിലേക്ക് ചുരുളുകയും ക്രമേണ മരത്തിൽ നിന്നും താഴെ വീഴുകയും ചെയ്യുന്നു. കൊമ്പുണക്കലിന്റെ അവസാന ഘട്ടത്തിൽ ചില്ലകളും ശാഖകളും പശ പുറപ്പെടുവിക്കുന്നു. തുടക്കത്തിൽ പശയുടെ ചെറിയ തുള്ളി ദൃശ്യമാവുന്നു. പക്ഷേ രോഗം പുരോഗമിക്കുമ്പോൾ മുഴുവൻ ശാഖകളോ തടിയോ അവയാൽ മൂടിയേക്കാം. കഠിനമായ സന്ദർഭങ്ങളിൽ, മരത്തൊലി അല്ലെങ്കിൽ മുഴുവൻ ശാഖകളും നശിക്കുകയും പിളർക്കുകയും ചെയ്യുന്നു.
നിയന്ത്രണം: രോഗം ബാധിച്ച് ഉണങ്ങിയ കൊമ്പുകൾ ഉണക്ക് എവിടം വരെയുണ്ടോ അതിന് 5 സെ.മീ. താഴ്ചയിൽ വച്ച് മുറിച്ചുമാറ്റുക. ഇതു മൂലമുണ്ടാകുന്ന മുറിപ്പാടിൽ ബോർഡോക്കുഴമ്പ് അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് കുഴമ്പ് ഉണ്ടാക്കി പുരട്ടണം. ഇതിലേക്ക് മഴമൂലം വെള്ളമിറങ്ങാതെയിരിക്കാൻ പോളിത്തീൻ കവർ കൊണ്ട് മൂടി കെട്ടി വയ്ക്കുകയും വേണം. ഇതുമല്ലെങ്കിൽ റബ്ബർ കോട്ട് + കോപ്പർ ഓക്സി ക്ലോറൈഡ് മിക്സ് ചെയ്തു പുരട്ടുക, ഇത് കവർ ചെയ്യേണ്ട ആവശ്യമില്ല.
മഴക്കാലത്തു മാവും പരിസരവും വൃത്തിയായി സൂക്ഷിക്കുക, തടത്തിൽ വെള്ളം കെട്ടികിടക്കുന്നതും, ചവറുകൾ കൂടി കിടക്കുന്നതും ഒഴിവാക്കുക, കേട് വന്ന(രോഗം ബാധിച്ച )തടിയും അവശിഷ്ട്ടങ്ങളും നശിപ്പിച്ചു കളയുക,
മാവിന്റെ തടിയിൽ ( പ്രത്യേകിച്ച് ഒട്ടുമാവിന്റെ )ബോർഡോ / കോപ്പർ ഓക്സി ക്ലോറൈഡ് ഏതെങ്കിലും ഒന്ന് കുഴമ്പ് പരുവത്തിൽ പശ ചേർത്ത് പെയിന്റ് അടിക്കുന്നത് പോലെ അടിക്കണം, (മാവിന്റെ കടയിൽ നിന്ന് മുകളിലോട്ട് )
ബോർഡോമിശ്രിതം / കോപ്പർ ഓക്സി ക്ലോറൈഡ് ഒരു ശതമാനം വീര്യത്തിൽ മാവിൽ തളിക്കുകയും 3% വീര്യത്തിൽ തടത്തിൽ ഒഴിച്ചു കൊടുക്കുകയും വേണം. മരുന്നുതളിയ്ക്കുന്നത് മഴക്കക്കാലാരംഭത്തിലും ശേഷവും കൂടാതെ ആവശ്യമെങ്കിൽ ഒന്നോ രണ്ടോ മാസം ഇടവിട്ടും ചെയ്യേണ്ടിവരും. ഇതോടെ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകും. ...
(റബ്ബർ കോട്ട്, പശ വളക്കടയിൽ വാങ്ങാൻ കിട്ടും)
ചെന്നീരോലിപ്പ് »𝔾𝕦𝕞𝕞𝕠𝕤𝕚𝕤
മാവിനെ ബാധിക്കുന്ന മറ്റൊരു കുമിൾ രോഗമാണ് ചെന്നീരോലിപ്പ്.
മരങ്ങളുടെ ഇളം പുറംതൊലിയിലെ സുഷിരങ്ങൾക്ക് ചുറ്റും ഉയർന്ന പൊള്ളലുകൾ വളരുന്നു.
· പൊള്ളലുകൾ നിർജീവമായ കലകളുടെ ക്ഷതങ്ങളായി രൂപപ്പെടുന്നു മാത്രമല്ല അവിടെനിന്നും കുന്തിരിക്കത്തിന്റെ തവിട്ട് നിറത്തിലുള്ള പശ സ്രവിക്കുന്നു.
പഴയ പുറംതൊലിയിൽ ക്ഷതങ്ങൾ കൂടിച്ചേരുമ്പോൾ അഴുകൽ രൂപപ്പെടുന്നു.
മാവിന്റെ തടിയിലുണ്ടാകുന്ന വിള്ളലുകളിലൂടെ ബ്രൗൺ നിറത്തിൽ പശദ്രാവകം തുള്ളികളായി ഊറിവരുന്നതാണ് തുടക്കം. യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ മാവിന്റെ പ്രതലം മുഴുവൻ ഇത് വ്യാപിച്ച് പുറംതൊലി പൊട്ടി വെടിച്ചുകീറി കറ ഒലിച്ച് തടി പൂർണമായി ഉണങ്ങി മാവുതന്നെ നശിക്കും. നീർവാർച്ച കുറഞ്ഞ മണ്ണിൽ കാണുന്നതിനാൽ നീർവാർച്ച ഉറപ്പാക്കുക പ്രധാനം.
പശ കാണുന്ന നിറംമാറ്റം സംഭവിച്ചഭാഗം ചെത്തിവൃത്തിയാക്കണം. ഇങ്ങനെ മാറ്റുമ്പോൾ ഉള്ളിൽ ആരോഗ്യമുള്ള തടി കാണുംവിധംവേണം വൃത്തിയാക്കാൻ. ഇവിടം നനവുമാറി ഉണങ്ങാൻ അനുവദിക്കുക.ശേഷം
മുകളിൽ പറഞ്ഞ ബോർഡോ /കോപ്പർ ഓക്സി ക്ലോറൈഡ് പ്രയോഗം തന്നെയാണ് ഇതിനും പ്രതിവിധി