കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്‍, സംസ്ഥാനത്തെ ജില്ലകളില്‍ നിന്നും തൊഴില്‍രഹിതരായ ഐ.ടി.ഐ/വി.എച്ച്.എസ്.ഇ(ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്/ ഡീസല്‍ മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷീനറി/ മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷനീറി/ മെക്കാനിക്കല്‍ സര്‍വ്വീസിങ് ആന്‍ഡ് അഗ്രോ മെഷീനറി/ ഫാം പവര്‍ എഞ്ചിനീയറിങ്/മെക്കാനിക്- ട്രാക്ടര്‍) എന്നീ ട്രേഡില്‍ കോഴ്‌സ് പാസ്സായവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം നല്‍കും. പ്രായ പരിധി 18-35 വയസ്സ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ 5 നു വൈകിട്ട് 5 മണിക്ക് മുമ്പായി കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ spokksasc1@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും മിഷന്റെ 8281200673 നമ്പര്‍ വാട്ട്‌സാപ്പിലൂടെയും ഇ മെയില്‍ വഴിയും ലഭിക്കും.
കാര്‍ഷിക യന്ത്രവത്കരണ മിഷന്‍ പരിശീലനം നല്‍കുന്നു
December 02, 2022
0