വീട്ടില്‍ അല്‍പം സ്ഥലമുണ്ടോ? കരിമഞ്ഞള്‍ വളര്‍ത്താം; ഉപയോഗം പലവിധം

 Curcuma caesia (കരിമഞ്ഞൾ) | black turmeric farming

മൈഗ്രേയിൻ, പല്ലുവേദന തുടങ്ങി ആയുർവേദത്തിൽ 30ൽ അ‌ധികം ഔഷധങ്ങൾ നിർമിക്കാൻ കരിമഞ്ഞള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. വടക്കേ ഇന്ത്യയിലും മറ്റും പൂജാദി കര്‍മങ്ങള്‍ക്കും കരിമഞ്ഞള്‍ ഉപയോഗിക്കുന്നു.



വീട്ടില്‍ അല്‍പം സ്ഥലം ഉണ്ടെങ്കില്‍ ആര്‍ക്കും മികച്ച വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗമാണ് കരിമഞ്ഞള്‍ കൃഷി. വിപണിയിലെ ഡിമാൻഡും വിലയും തന്നെയാണ് കരിമഞ്ഞളിനെ ശ്രദ്ധേയമാക്കുന്നത്. വലിയതോതില്‍ കേരളത്തില്‍ കൃഷിയില്ലെന്നതും നേട്ടമാണ്.

ഔഷധ നിര്‍മാണ മേഖലയില്‍ ഏറെ സാധ്യതകളുള്ള കരിമഞ്ഞളിനു കിലോയ്ക്ക് 3,000- 4,000 രൂപ വരെ വിലയുണ്ടെന്നതാണു സത്യം. കരിമഞ്ഞള്‍ എന്ന പേരില്‍ വിപണിയില്‍ ഇന്ന് വ്യാജ ഉല്‍പ്പന്നങ്ങള്‍ സുലഭമാണ്. എന്നാല്‍ യഥാര്‍ത്ഥ കരിമഞ്ഞളിന്റെ ഗുണങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.


ഉപയോഗം പലവിധം

ഏറെ ഔഷധ മാനങ്ങളുള്ള ഒരു ഉല്‍പ്പന്നമാണ് കരിമഞ്ഞള്‍. സോറിയാസിസ് പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കു കരിമഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദത്തില്‍ വലിയ പ്രചാരമുള്ള കായകല്‍പ്പം എന്ന ഔഷധത്തിലും ഒരു പ്രധാന ചേരുവ കരിമഞ്ഞള്‍ ആണ്. വയര്‍ സംബന്ധമായ രോഗങ്ങള്‍ക്കു കരിമഞ്ഞള്‍ നല്ലാതണെന്നാണു വയ്പ്പ്.

മൈഗ്രേയിൻ, പല്ലുവേദന തുടങ്ങി ആയുർവേദത്തിൽ 30ൽ അ‌ധികം ഔഷധങ്ങൾ നിർമിക്കാൻ കരിമഞ്ഞള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. വടക്കേ ഇന്ത്യയിലും മറ്റും പൂജാദി കര്‍മങ്ങള്‍ക്കും കരിമഞ്ഞള്‍ ഉപയോഗിക്കുന്നു. കസ്തൂരി മഞ്ഞളിനൊപ്പം മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ഉല്‍പ്പന്നങ്ങളിലും ഇന്നു കരിമഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.

​എങ്ങനെ കൃഷി ചെയ്യാം?

മഞ്ഞള്‍ കൃഷിക്കു സമാനമാണ് കരിമഞ്ഞള്‍ കൃഷിയും. ഗ്രോ ബാഗിലും കരിമഞ്ഞള്‍ കൃഷി ചെയ്യാമെന്നു വാദങ്ങളുണ്ട്. ഏപ്രില്‍- മേയ് മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. പുതുമഴ ലഭിച്ചാല്‍ കൃഷി തുടങ്ങാമെന്നു കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. കുറഞ്ഞത് 25 സെന്റീമീറ്റര്‍ അകലം വിത്തുകള്‍ തമ്മില്‍ ഉള്ളതാണ് നല്ലത്.

രാസവളങ്ങളും മറ്റും കരിമഞ്ഞൾ കൃഷിക്ക് ആവശ്യമില്ല. ചാണകപ്പൊടിയാണ് അത്യുത്തമം. കോഴിവളവും നല്ലതാണ്. ഉള്‍വനങ്ങളിലും മറ്റും സാധാരണ കണ്ടുവരുന്ന ഒന്നാണ് കരിമഞ്ഞള്‍. ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ 4,000 കിലോ വരെ വിളവ് ലഭിക്കുഗമന്നാണു കർഷകർ വ്യക്തമാക്കുന്നത്.

​എങ്ങനെ തിരിച്ചറിയാം

ഒറ്റനോട്ടത്തില്‍ കരിമഞ്ഞള്‍ കണ്ടാല്‍ മഞ്ഞള്‍ പോലെയാണ്. അതുകൊണ്ടു തന്നെ കരിമഞ്ഞളിന്റെ പേരിലുള്ള തട്ടിപ്പുകളും കൂടുതലാണ്. അ‌ത്ഭുത ശക്തിയുള്ള ഒന്നായി കരിമഞ്ഞളിനെ ചിത്രീകരിക്കുന്ന തട്ടിപ്പുകാരുമുണ്ട്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത് ഇല തന്നെയാണ്.



ഇലയുടെ നടുവിലുള്ള ഡാര്‍ക്ക് ബ്രൗണ്‍ നിറമാണ് പ്രധാന അടയാളം. മഞ്ഞക്കൂവയുടെ ഇലയും ഇതേപോലെ തന്നെയാണ്. എന്നാല്‍ കൂവ ഇലയിൽ ബ്രൗണ്‍ നിറം കുറച്ചു കൂടി കുറവായിരിക്കും. കരിമഞ്ഞളിന്റെ ഇലയും വളരെ ഡാര്‍ക്ക് ആയിരിക്കും. രണ്ടിനും ഒരു ബ്രൗണ്‍ കളര്‍ ഉണ്ടാകും. കിഴങ്ങിന് കടുത്ത നീല നിറമായിരിക്കും.

Video

കരിമഞ്ഞളിന്റെ സവിശേഷതകളും വിപണി മൂല്യവും | Black Turmeric | Kari Manjal



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section