വഴുതനങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ നിങ്ങളറിയേണ്ടത്

Brinjal for good health: 

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് വഴുതനങ്ങ.





കറിയായും, മസാലയായും ഫ്രൈ ആയുമെല്ലാം നാം പല വിഭവങ്ങളൊരുക്കുന്നൊരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങ കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്

പച്ചക്കറികള്‍ പൊതുവേ ( Vegetable Diet ) നമ്മുടെ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളേകുന്ന ഭക്ഷണങ്ങളാണ് ( Health Benefits ) . ഇതില്‍ തന്നെ ഓരോ തരം പച്ചക്കറിക്കുമുള്ള ഗുണങ്ങള്‍ ഓരോ തരത്തിലായിരിക്കും. 

കറിയായും, മസാലയായും ഫ്രൈ ആയുമെല്ലാം നാം പല വിഭവങ്ങളൊരുക്കുന്നൊരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങ കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 




ഒന്ന്...

വഴുതനങ്ങയില്‍ അടങ്ങിയിരിക്കുന്ന 'ഗ്ലൈക്കോള്‍- ആല്‍ക്കലൈഡ്‌സ്', 'ആന്റി ഓക്‌സിഡന്റ്', 'വൈറ്റമിന്‍' എന്നിവയെല്ലാം ആകെ ആരോഗ്യത്തിന് പലവിധ ഗുണങ്ങളേകുന്നു. 

രണ്ട്...

പൊള്ളലേറ്റ പരിക്ക്, അരിമ്പാറ- പാലുണ്ണി പോലുള്ള പ്രശ്‌നങ്ങള്‍, അണുബാധകള്‍, ഗ്യാസ്‌ട്രൈറ്റിസ്- സ്റ്റൊമറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആശ്വാസം നല്‍കാന്‍ വഴുതനങ്ങയ്ക്കാവും.




മൂന്ന്...

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് വഴുതനങ്ങ. കലോറി കുറവാണെന്നതും ഫൈബറിനാല്‍ സമ്പന്നമാണെന്നതുമാണ് ഇതിനായി ഗുണകരമാകുന്നത്. 

നാല്...

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഭക്ഷണങ്ങളിലൊന്നുമാണ് വഴുതനങ്ങ. വഴുതനങ്ങയിലടങ്ങിയിരിക്കുന്ന 'ഫൈറ്റോന്യൂട്രിയന്റ്‌സ്' ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. ബ്രെയിന്‍ ട്യൂമറിനെ ചെറിയൊരു പരിധി വരെ ചെറുത്തുനില്‍ക്കാനും വഴുതനങ്ങക്ക് കഴിവുണ്ട്. 




അഞ്ച്...

ഗര്‍ഭിണികള്‍ വഴുതനങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന 'അയേണ്‍' വിളര്‍ച്ചയെ തടയാനും മറ്റും സഹായിക്കുന്നു.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section