കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്




കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം.
കെ എസ് ഇ ബി ഉദ്യോഗസ്ഥൻ പരിശോധന നടത്തുമ്പോൾ കണക്ഷൻ കാർഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. കൃഷി വകുപ്പിൽ നിന്നോ മൃഗസംരക്ഷണ വകുപ്പിൽ നിന്നോ ഉള്ള പ്രത്യേക രേഖയുടെ ആവശ്യമില്ല എന്ന് സാരം.

കുറഞ്ഞ സ്ഥല വിസ്തൃതിയും കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റും മാനദണ്ഡമാകില്ല. 
ഇത്തരത്തിൽ, ആവശ്യമായ കുറഞ്ഞ സ്ഥലത്തിന് മുകളിലാണെന്നും കൃഷി ആവശ്യത്തിനാണെന്നും കാണിച്ചുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ സർക്കാരിന്റെ സബ്സിഡി 85 പൈസ / യൂണിറ്റ് അവകാശപ്പെടില്ലെന്ന് കണക്ഷൻ എടുക്കുന്നവർ വെള്ള പേപ്പറിൽ എഴുതി നൽകേണ്ടതുണ്ട്.

സാധാരണ ജലസേചനത്തിനുള്ള കാർഷിക കണക്ഷനും ( LT – V A), കന്നുകാലി ഫാമുകൾ, പൗൾട്രി ഫാമുകൾ തുടങ്ങിയവയ്ക്കുള്ള കാർഷിക കണക്ഷനും (LT – V 😎 ഈ ഇളവ് ലഭിക്കും.
മുയൽ, പന്നി ഫാമുകൾ, ഹാച്ചറികൾ, പട്ടുനൂൽ പുഴു വളർത്തൽ കേന്ദ്രങ്ങൾ, പുഷ്പ, ടിഷ്യൂ കൾച്ചർ, സസ്യ, കൂൺ നഴ്സറികൾ, മത്സ്യ ഫാമുകൾ, ചീനവല, ക്ഷീര സഹകരണ സംഘങ്ങൾ, റബ്ബർ ഷീറ്റ് മെഷീൻ ഹൗസ് തുടങ്ങിയ കാർഷിക സംരംഭങ്ങൾക്ക് LT – V B താരിഫിൽ കണക്ഷൻ ലഭ്യമാണ്.
#KSEB #agriculture #Electric_connection

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section