കൂമ്പുചീയലിന്റെ കാരണമായി കണക്കാക്കുന്ന കൊമ്പന്‍ ചെല്ലിയെ തുരത്താന്‍ മണലും ഉപ്പും കലര്‍ത്തി മണ്ടയില്‍ ചേര്‍ത്തുകൊടുക്കാം
തെങ്ങിന്റെ കൂമ്പോല മഞ്ഞളിച്ച് ഊരിപ്പോരുന്നുണ്ടെങ്കില്‍ രോഗം കൂമ്പുചീയലാണെന്ന് ഉറപ്പിക്കാം. എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുമെങ്കിലും പ്രായംകുറഞ്ഞ തെങ്ങുകളില്‍ പ്രത്യേകിച്ചും മഴക്കാലത്ത് രോഗം കൂടുതലായി കാണുന്നു.
വളര്‍ച്ചയെത്തിയ തെങ്ങുകളില്‍ കൂമ്പോലയുടെ നിറം മഞ്ഞയാകുകയും കടഭാഗത്തുവെച്ച് ഒടിഞ്ഞുതൂങ്ങുകയും ചെയ്യും. കൃത്യമായ പരിശോധന നടക്കാത്തതിനാല്‍ മണ്ടയിലെ മൃദുകോശങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസരത്തില്‍മാത്രമേ കൂമ്പുചീയലാണെന്ന കാര്യം കര്‍ഷകന്റെ ശ്രദ്ധയില്‍ വരൂ. അപ്പോേഴക്കും ഓലകളുടെ കടഭാഗവും കടന്ന് തടിയിലേക്കുവരെ അഴുകല്‍ വ്യാപിച്ചിരിക്കും. രോഗം മൂര്‍ച്ഛിക്കുന്നതോടെ മറ്റ് ഓലകളും ഒടിഞ്ഞുതൂങ്ങും.
കൂമ്പുചീയല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങള്‍ ചെത്തിമാറ്റണം. രോഗംബാധിച്ച തെങ്ങില്‍ നിന്നും നീക്കം ചെയ്തഭാഗങ്ങള്‍ ഉടന്‍ കത്തിച്ചുകളയണം. ചീഞ്ഞ ഓലകളും നാേമ്പാലയും മച്ചിങ്ങയും എന്തിന് ഇളംതേങ്ങവരെ തീയിട്ട് നശിപ്പിക്കണം. മണ്ടചീയല്‍ ബാധിച്ച മുറിപ്പാടിലും അതിനു ചുറ്റും ബ്‌ളീച്ചിങ് പൗഡര്‍ ലായനി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ബോര്‍ഡോക്കുഴമ്പ് പുരട്ടണം.
ബക്കറ്റോ, ചട്ടിയോ, വാഴയിലയോ കൊണ്ട് മണ്ട പൊതിഞ്ഞു സൂക്ഷിക്കുകയും വേണം. തുളയിട്ട പോളിത്തീന്‍ പാക്കറ്റിലോ തുണിയില്‍ കിഴി കെട്ടിയോ രണ്ടുഗ്രാംവീതം മാങ്കോസെബ് നാമ്പോലയ്ക്ക് തൊട്ടുതാഴേയായി നാല് ഓലക്കവിളക്കുകള്‍ക്കുള്ളില്‍ വെക്കണം.
രോഗം ബാധിച്ച തെങ്ങിന്റെ ചുറ്റുമുള്ള തെങ്ങുകളുടെ മണ്ടയില്‍ ഒരു ശതമാനംവീര്യമുള്ള ബോര്‍ഡോമിശ്രിതം പ്രതിരോധമെന്ന നിലയില്‍ തളിക്കാം. 20 ഗ്രാം സ്യൂഡോമോണസോ പി.ജി.പി.ആര്‍2 മിശ്രിതമോ ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ട കുതിര്‍ക്കെ ഒഴിക്കുന്നത് കൂമ്പുചീയലിനെ അകറ്റിനിര്‍ത്തും. തൈത്തെങ്ങുകളെ കൂമ്പുചീയലിെന്റ കരാളഹസ്തത്തില്‍നിന്നും ഒഴിവാക്കുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്.
മഴക്കാല ആരംഭത്തില്‍ ത്തന്നെ പൊട്ടാസ്യം ഫോസ്ഫറേറ്റ് (അക്കോമിന്‍40) അഞ്ച് മി.ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുരുത്തോലയുടെ തൊട്ടടുത്തുള്ള ഓലക്കവിളില്‍ ഒഴിച്ചുകൊടുക്കുന്നതും ഗുണംചെയ്യും.
വര്‍ഷത്തിലൊരു തവണ തെങ്ങിന്റെ മണ്ട വൃത്തിയാക്കണം. കൂമ്പുചീയലിന്റെ കാരണമായി കണക്കാക്കുന്ന കൊമ്പന്‍ ചെല്ലിയെ തുരത്താന്‍ മണലും ഉപ്പും കലര്‍ത്തി മണ്ടയില്‍ ചേര്‍ത്തുകൊടുക്കാം. കൊമ്പന്‍ചെല്ലി പുഴുക്കളെ നശിപ്പിക്കാന്‍ വളക്കുഴികളില്‍ പച്ചപെരുവലമോ ലെറ്റാറൈസിയുമോ ചേര്‍ക്കണം.
മണ്ണിലാണ് കൂമ്പുചീയലുണ്ടാക്കുന്ന ഫൈറ്റോഫ്‌േത്താറ കുമിളിന്റെ സുഷുപ്താവസ്ഥ. പുളിരസമുള്ള മണ്ണില്‍ ഫൈറ്റോഫ്‌േത്താറ വിളയാടും. അതുകൊണ്ടുതന്നെ മണ്ണിന്റെ പുളിരസം കളയുന്നതിനായി സൈന്റാന്നിന് ഒരുകിലോഗ്രാം കുമ്മായമോ ഡോളമൈറ്റോ മഴക്കാലാരംഭത്തില്‍ത്തന്നെ ചേര്‍ത്തു കൊടുക്കുന്നതാണ് പരമപ്രധാനം.
അമിനോ പ്ലസ്സിന്റെ ഗുണങ്ങളെന്താണ്? ഇത് എവിടെ കിട്ടും?
കടല്‍മീനായ മത്തി പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. സസ്യവളര്‍ച്ച വേഗത്തിലാക്കാനുള്ള സൂക്ഷ്മമൂലകങ്ങളും സൂക്ഷ്മാണുക്കളും കീടങ്ങളെ അകറ്റിനിര്‍ത്താനുള്ള ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു.
ജീവഹോര്‍മോണാണ് 'അമിനോ പ്ലസ്'. ചെടികള്‍ യഥാസമയം പൂക്കാനും കായ്ക്കാനും പ്രേരകമാണിത്. കടല്‍മീനായ മത്തി പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. സസ്യവളര്‍ച്ച വേഗത്തിലാക്കാനുള്ള സൂക്ഷ്മമൂലകങ്ങളും സൂക്ഷ്മാണുക്കളും കീടങ്ങളെ അകറ്റിനിര്‍ത്താനുള്ള ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു.
ചെടികള്‍ക്ക് നാലിലപ്പരുവമാകുമ്പോള്‍ ഇത് പ്രയോഗിച്ചുതുടങ്ങാം. 15 ദിവസത്തിലൊരിക്കല്‍ എന്ന ക്രമത്തില്‍ ചെടികളുടെ ഇലയിലും തണ്ടിലുമൊക്കെ തളിക്കാം.