സംസ്ഥാനത്തെ കൃഷിഭവനുകൾ
സ്മാർട്ട് ആകുന്നതോടെ വിളകളുടെ ആരോഗ്യകേന്ദ്രമെന്നനിലയിൽ കൃഷി ഭവനുകൾ മാറും. ഇക്കോ ഷോപ്, ബയോ ഫാർമസി, അടിസ്ഥാനസൗകര്യ വികസന ഉപദേശക ഇടങ്ങൾ, അഗ്രോ സർവീസ് സെന്റർ എന്നിവ ഇതിന്റെ ഭാഗമാകും. സ്‌മാർട്ട് കൃഷിഭവനുകളിൽ കോൾ സെന്ററും ഉന്നതതല പരിശീലന സംവിധാനങ്ങളുമുണ്ടാകും.
കർഷകരുടെ വരുമാനം വർധിപ്പിക്കാനാവശ്യമായ പദ്ധതി ഇവിടെ തയ്യാറാക്കും. നടീൽ വസ്തുക്കൾ ഉറപ്പാക്കും. കർഷകന് തിരിച്ചറിയൽ കാർഡും സ്മാർട്ട് കാർഡും ലഭ്യമാക്കും. പ്രത്യേക കർമസംഘവും രൂപീകരിക്കും.
കളമശേരി മണ്ഡലത്തിലെ പ്രധാന കാർഷിക മേഖലകളിലൊന്നായ ആലങ്ങാട്, സ്മാർട്ട് കൃഷി ഭവൻ ഏറെ പ്രയോജനകരമാകും.