കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) | groundnut cake fertilizer making and usage

 കടല പിണ്ണാക്ക് പുളിപ്പിക്കുന്നതന്റെ ഗുണങ്ങള്‍



  ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്കും പ്രതിരോധശേഷിക്കും പുളിപ്പിയ്ക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യംഎന്നിവയും മറ്റു പതിനഞ്ചോളം ഉപമൂലകങ്ങളും സൂഷ്മാണുക്കളും ആവശ്യമാണ്. 


അടുക്കള  തോട്ടത്തിലെ കൃഷിയ്ക്ക്മേല്‍പ്പറഞ്ഞ മൂലകങ്ങളുടേയും ഉപമൂലകങ്ങളുടേയും ശാസ്ത്രീയ പഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാല്‍ മുകളില്‍ പറഞ്ഞ പ്രധാന മൂന്നു മൂലകങ്ങളും മറ്റു പല ഉപമൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക് എന്ന് കൃഷിക്കാര്‍ മനസ്സിലാക്കിയിരിക്കണം.


  ഒരു ചെടിക്കും ഖര രൂപത്തിലുള്ള ഒരു ആഹാരവും കഴിക്കാന്‍ സാധിക്കുകയില്ല. ദ്രാവക രൂപത്തിലുള്ളതാണാവശ്യം. കൂടാതെ കടല പിണ്ണാക്ക് പുളിപ്പിക്കുമ്പോള്‍ ചെടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന സൂക്ഷ്മാണുക്കള്‍ കോടിക്കണക്കിനു ഉണ്ടാകുകയും എന്നാല്‍ അതില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ഒരിക്കലും നഷ്ടമാകുന്നില്ല. കടല പിണ്ണാക്ക് പല തരത്തില്‍ പുളിപ്പിച്ച് എടുക്കാം. 


കടല പിണ്ണാക്ക് - 1 kg, ശര്‍ക്കര്‍ - 250 gram, ശുദ്ധജലം - 25 ലിറ്റര്‍, ഒരു പ്ലാസ്റ്റിക് ടാങ്കില്‍ പിണ്ണാക്കും, ശര്‍ക്കരയും, 25 ലിറ്റര്‍ വെള്ളത്തില്‍ നല്ലവണ്ണം കലക്കി 5 ദിവസം തണലത്ത് സൂക്ഷിക്കണം. ദിവസവും രാവിലെയും വൈകിട്ടും രണ്ടു നേരമെങ്കിലും നല്ലവണ്ണം ഇളക്കിയിരിക്കണം. 


8-10 ദിവസം മുതല്‍ ഇരട്ടി  വെള്ളം ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. 15 ഇരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്തു കൊടുക്കാം. ഇലകളില്‍ കീടങ്ങളുടെ ആക്രമണം കുറയുകയും ചെടികള്‍ക്ക് പ്രതിരോധശക്തി കൂടുകയും ചെയ്യും. ഇലകളില്‍ തളിക്കുവാന്‍ എടുക്കുന്ന ലായിനി അരിച്ചെടുക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section