🔰 എന്താണ് ട്രാൻസ്ലേഷൻ?
💠 ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് ആശയ വിവർത്തനം നടത്തുന്ന പ്രക്രിയയാണ് ട്രാൻസ്ലേഷൻ. ഒരു source language ഉം ഒരു target language ഉം ഉണ്ടായിരിക്കും.
🔰 ട്രാൻസ്ലേഷൻ ജോലിക്ക് സാധ്യതകൾ ഉണ്ടോ?
💠 വിദേശത്തും സ്വദേശത്തും ആയിരക്കണക്കിന് ജോലി സാധ്യതയുള്ള മേഖലയാണ് ട്രാൻസ്ലേഷൻ
മേഖലകൾ
Automotive
Education
Legal
Federal Court
Transportation
Media
Press
Scientific Section
Typing centres
🔰 നമ്മുടെ നാട്ടിൽ ട്രാൻസ്ലേഷൻ പഠിച്ചാൽ ജോലി ലഭിക്കുമോ?
അതെ, ടൈപ്പിംഗ് സെന്ററുകളിൽ ട്രാൻസ്ലേഷൻ പഠിച്ചാൽ അനവധി ജോലി സാധ്യതകൾ ഉണ്ട്.
🔰 നാട്ടിൽ വലിയ കമ്പനികളിൽ ജോലി ചെയ്യൽ സാധ്യമാണോ? സാലറി എത്ര ലഭിക്കും?
കൊച്ചി ഇൻഫോ പാർക്ക് പോലെയുള്ള മേഖലകളിൽ വിവിധ മൾട്ടി നാഷണൽ കമ്പനികളിൽ (ഗൂഗിൾ, ഫേസ്ബുക്, ആമസോൺ) ജോലി ചെയ്യാൻ മികച്ച അവസരങ്ങളുണ്ട്.തുടക്കത്തിൽ 35000 മുതൽ 1 ലക്ഷം വരെ സാലറി ലഭിക്കുന്നതാണ്.
🔰 ട്രാൻസ്ലേഷൻ കോഴ്സ് പഠിക്കാനുള്ള യോഗ്യത എന്താണ്?
ഇംഗ്ലീഷ്, അറബി ഭാഷകളിൽ അടിസ്ഥാന അറിവ് ഉള്ള SSLC കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പഠിക്കാം
🔰 കോഴ്സ് കാലാവധി? മറ്റു വിശദാംശങ്ങൾ?
✅ 5 മാസത്തെ കോഴ്സ് ആണിത്. 3 കോഴ്‌സുകൾ ഒരുമിച്ചു പഠിപ്പിക്കുകയാണിവിടെ ചെയ്യുന്നത്
1. Industry Specialized Terminology Session (2 months)
2. Methodology of Translation (1 month)
3. Legal Documents Translation
ക്ലാസുകൾ ലൈവ് ആയും റെക്കോർഡ് വീഡിയോ ആയും ലഭിക്കുന്നതാണ്. ഒന്നിട വിട്ട ദിവസങ്ങളിലാണ് ലൈവ് ക്ലാസ്സ് നടക്കുക. രാത്രി 9 മണിക്കായിരിക്കും ലൈവ് ക്ലാസ്.
ഞായർ, ശനി ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.
5 മാസത്തെ കോഴ്സ് പൂർത്തിയായാൽ മൂന്ന് പ്രൊജക്റ്റ്‌കൾ ഓൺലൈൻ ആയി ചെയ്യാനുണ്ടായിരിക്കുന്നതാണ്. തുടർന്ന് ഓൺലൈൻ ആയി എക്സാം എഴുതാം.
സർട്ടിഫിക്കറ്റ് അതിന് ശേഷം പോസ്റ്റ് വഴി ലഭിക്കുന്നതാണ്
🔰 ട്രാൻസ്ലേഷൻ സർട്ടിഫിക്കറ്റ് കൊണ്ട് ജോലി ലഭിക്കുമോ?
ഇല്ല, ട്രാൻസ്ലേഷൻ പോലെയുള്ള സ്കിൽ ജോലികൾക്ക് സർട്ടിഫിക്കറ്റ് കൊണ്ട് പ്രയോജനം ഇല്ല. ഡിഗ്രി സർട്ടിഫിക്കറ്റ് +സ്കില്ലും ആണ് വേണ്ടത്. ജോലി നൽകുന്നവർ ഡിഗ്രി സർട്ടിഫിക്കറ്റും സ്കിലുമാണ് പരിഗണിക്കുക
✅ ഫ്രീലാൻസ് ആയി ജോലി ചെയ്യാനാവുമോ?
അതെ, അനേകം വിദേശ, സ്വദേശ കമ്പനികളിൽ ഓൺലൈൻ ആയി വരുന്ന ജോലികൾ വീട്ടിലിരുന്നു തന്നെ ഫ്രീലാൻസ് ആയി ചെയ്യാം. അത് ചെയ്യാനുള്ള പരിശീലനം നൽകുന്നതാണ്