നമുക്കേറെ പ്രിയപ്പെട്ട പഴങ്ങളാണ് മാവും പ്ലാവും എല്ലാം. നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. സ്ഥലപരിമിതി ഉള്ളവരാണെങ്കിൽ പോലും കുള്ളൻ തയ്യുകൾ വാങ്ങി വെച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. മഴക്കാലത്തിനുശേഷം വരുന്ന വരണ്ട കാലാവസ്ഥയാണ്
മാവ് പൂവിടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. ഏകദേശം ഒക്ടോബർ, നവംബർ മാസങ്ങളിൽ മാവ് പൂവിടാൻ തുടങ്ങും. എന്നാൽ ഇപ്പോൾ എല്ലാവര്ക്കും ഉള്ള ഒരു പ്രശ്നമാണ് മാവ് പൂക്കുന്നില്ല, പൂവിട്ടാലും എല്ല പൂക്കളും കൊഴിഞ്ഞു പോകുന്നത് മൂലം മാമ്പഴം ഉണ്ടാകുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ നല്ല രീതിയിൽ പരിപാലിക്കുകയും അതിനാവശ്യമായ വളങ്ങൾ കൃത്യമായ രീതിയിൽ നൽകുകയും ചെയ്യുകയാണെങ്കിൽ ഏതു പൂക്കാത്ത മാവും പൂക്കും.
അതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. മാവ് പൂക്കുന്നത് മഴയില്ലാതിരുന്നാൽ അത് നല്ലതുപോലെ കായ് ഉണ്ടാകാൻ വളരെയധികം സഹായകമാണ്. മാവിന് ചുറ്റുമായി ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചു മാവിന് പുകയിടുന്നത് ഏറെ ഗുണം ചെയ്യും. നല്ല പൂക്കുലകൾ വരുന്നതിന് ഇത് വളരെയധികം സഹായിക്കും. ഇങ്ങനെ പുകയിടുന്നത് മാങ്ങയുണ്ടാകുവാൻ സഹായിക്കുമെന്ന് മാത്രമല്ല കൊതുക് പോവുകയും ചെയ്യും.
ഈ അറിവുകൾ ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കുക ഇതുപോലെയുള്ള അറിവുകൾക്കായി ഈ website ഫോളോ ചെയ്യുക 🙏