പപ്പായ മൊസൈക്ക് | Papaya mosaic virus



പപ്പായയുടെ മൊസൈക് രോഗത്തിന് കാരണമാകുന്ന വയറസാണ് പപ്പായ റിംഗ് സ്പോട്ട് വയറസ് (പപ്പായ മൊസൈക്ക് വയറസ് .) ഈ രോഗം ആദ്യമായി കാണപ്പെട്ടത് മുംബൈയിലും, ഉത്തർപ്രദേശിലും , പുനയിലുമാണ്. വൈറസ് ബാധയുണ്ടായാൽ ചെടിയുടെ രോഗ പ്രതിരോധശേഷി പൂർണ്ണമായി കുറഞ്ഞ്, വളർച്ച മുരടിക്കുകയും ,ചെടി നശിച്ചുപോകുകയും ചെയുന്നു. മനുഷ്യനിലായാലും ,മൃഗങ്ങളിലായാലും ,സസ്യങ്ങളിലായാലും ,വയറസ് ബാധയുണ്ടായാൽ, ചികിത്സിച്ച് ഭേദമാക്കുവാൻ കഴിയില്ല. വെള്ളിച്ച ,ഇലപ്പേൻ ,തുടങ്ങിയ മൃദുശരീരമുള്ള ജീവികളാണ് ഈ വൈറസിൻ്റെ വാഹകർ ,ഇവ രോഗബാധയുള്ള ചെടികളിലെ വൈറസിനേയും വഹിച്ച് മറ്റു ചെടികളിലേക്കെത്തിക്കുന്നു. ക്രമേണ എല്ലാ പപ്പായ ചെടികളിലും വയറസ് ബാധയുണ്ടാകുന്നു.

       പപ്പായയുടെ ഇളം ഇലകൾ കേന്ദ്രീകരിച്ചാണ് അക്രമണ ലക്ഷണങ്ങൾ കാണുന്നത്.
രോഗം ബാധിച്ച ഇലകളിൽ മൊസൈക് ലക്ഷണവും ,രൂപ വൈകൃതവും കാണിക്കുന്നു. ഇലയുടെ വലിപ്പം കുറയുകയും, ഇലകളിൽ പച്ച നിറത്തിലുള്ള പൊള്ളലുകൾ രൂപപ്പെടുകയും ,ഇല പത്രങ്ങൾ മഞ്ഞകലർന്ന പച്ച നിറമായി മാറുകയും ചെയ്യുന്നു.ഇലകൾ മുരടിച്ച് ചരടുപോലെ ആകുകയും, ഇലത്തണ്ടുകളുടെ നീളം കുറയുകയും ചെയ്യും. താരതമ്യേനേ കായ്കൾ കുറച്ചെ കയ്ക്കാറുള്ളു. കായ്കൾ വളർച്ച കുറയുകയും വികൃതമായി, മാറുകയും ചെയ്യുന്നു. വയറസ് ബാധയുള്ള കായ്കളുടെ പുറം ഭാഗത്ത് വട്ടത്തിലുള്ള സ്പോട്ടുകൾ കാണാം .ആയതിനാൽ ഈ 
വയറസുകളെ പപ്പായ റിംഗ് സ്പോട്ട് വയറസ് എന്നു വിളിക്കുന്നത്.പണ്ടുകാലത്ത് പപ്പായ മൊസൈക്ക് എന്ന രോഗം കേരളത്തിൽ ഇല്ലായിരുന്നു. മഹാരാഷ്ട്ര ,പൂന ,
ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പപ്പായവരുന്നത്. മറ്റ് സ്റ്റേറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന വരവ് പപ്പായകൾ വഴിയാണ് കേരളത്തിലെ പപ്പായ കളിൽ ഈ രോഗം എത്തിയത്.

ഈ രോഗം ബാധിച്ചാൽ ചെടിയുടെ വളർച്ച മുരടിക്കുകയും ,ചെടികളുടെ ,വളർച്ചയേയും, വികാസത്തെയും പ്രോത്സാഹിപ്പിക്കുന്ന വിവിധങ്ങളായ എൻസൈമുകൾ ,ഹോർമോണുകൾ എന്നിവയുടെ ഉൽപ്പാദനം തടസപ്പെടുകയും ചെയ്യുന്നു.ചെടികളുടെ ഇലകളിൽ ആഹാരം പാകം ചെയ്യുന്നത് തടസപ്പെടുകയും ,ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു.വയറസ് വ്യാപനം കുറയ്ക്കണമെങ്കിൽ ,വയറസിനെ വഹിച്ചുകൊണ്ടു പോകുന്ന വാഹകരായ മൃദുശരീര ജീവികളെ കൃഷിയിടത്തിൽ നിന്നും അകറ്റി നിർത്തേണ്ടതായുണ്ട്. തൈകൾ നട്ട് മണ്ണിൽ വേരുപിടിച്ച ശേഷം വേപ്പധിഷ്ഠിത കീടനാശിനികൾ 7 ദിവസത്തിലൊരിക്കൽ ഇലകളിൽ തളിച്ച് പ്രതിരോധം തീർക്കുന്നത് നല്ലതാണ്. 

ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഇലയുടെ അടിഭാഗം നനയ്ക്കുന്നത് മൃദു ശരീര ജീവികളുടെ വംശവർദ്ധനവ് തടയുവാൻ സഹായകമാകും.വേനൽക്കാലത്ത് ഈ വയറസ് ബാധ രൂക്ഷമായിരിക്കും. എന്നാൽ മഴക്കാലമാവുമ്പോഴേക്കും വെള്ളീച്ചകളുടെ പ്രജനനം കുറയുകയും പപ്പായ ചെടികളിൽ വയറസ് ബാധ കുറയുന്നതായി കണ്ടിട്ടുണ്ട്. രോഗബാധയില്ലാത്ത കൃഷിയിടങ്ങളിൽ നിന്നും ശേഖരിച്ച നടീൽ വസ്തുക്കൾ ഉപയോഗിക്കുക. രോഗലക്ഷണം കണ്ടുതുടങ്ങിയാൽ ആ ചെടികളെ പിഴുത് കത്തിച്ചുകളയുക.വെള്ളീച്ചയുടെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുക എന്നിവയൊക്കെയാണ് പ്രതിരോധ മാർഗ്ഗങ്ങൾ .


രോഗബാധയുണ്ടായ ചെടികള ചികിത്സിച്ച് ഭേദമാക്കുവാൻ കഴിയില്ല. പക്ഷെ രോഗബാധയുള്ള ചെടികളിൽ നിന്ന് ,കർഷകന് എന്തെങ്കിലും വരുമാനം കിട്ടണമെങ്കിൽ ചെടി ഒന്നിന് 50 ഗ്രാം മെഗ്നീഷ്യം സൾഫേറ്റ് ചുവട്ടിൽ ഇടുകയും ,5 ഗ്രാം മെഗ്നീഷ്യം സൾഫേറ്റ് 1 ലിറ്റർ ജലത്തിൽ ലയിപ്പിച്ച് ഇലകളിൽ സ്പ്രേ ചെയ്യുന്നതും നല്ലതാണ്.
ചിത്രം :കർഷകൻ ശ്രീ.K M ലാലുവിൻ്റെ കൃഷിയിടം.
........................തുടരും ..........................
SK. ഷിനു
കൃഷി അസിസ്റ്റൻ്റ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section