കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാൻ ഡ്രോണുകള്‍ പറന്നെത്തും

വീഡിയോ, ഫോട്ടോഗ്രഫി മേഖലയില്‍ മാത്രമല്ല കൃഷിയിലും ഇനി ഡ്രോണ്‍ കാലം
 
കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാനും ഇനി ഡ്രോണുകള്‍ പറന്നെത്തും. ജില്ലയില്‍ ആദ്യമായി കാര്‍ഷിക ഇടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കുന്നത് പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് കൃഷി വകുപ്പ്. നെല്‍ കൃഷിക്കാവശ്യമായ മൈക്രോ ന്യൂട്രിയന്‍സ് ആണ് ആദ്യം തളിക്കുന്നത്. ഇതിനായി ഡ്രോണ്‍ മരുന്ന് തളിയില്‍ പരിശീലനവും കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും നടത്തും.

ജില്ലയില്‍ കാസര്‍കോട് ബ്ലോക്കിലെ കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാം, കാഞ്ഞങ്ങാട് ബ്ലോക്കിലെ പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാം എന്നിവിടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2022-23 കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയില്‍ (എസ്.എം.എ.എം) ഉള്‍പ്പെടുത്തി 10 ഹെക്ടര്‍ സ്ഥലത്താണ് പരിശീലനം നല്‍കുന്നത്.  

ജില്ലയിലെ കര്‍ഷകരും കൃഷി അസിസ്റ്റന്റ്മാരുമടക്കം 120 ആള്‍ക്കാര്‍ പരിശീലനത്തില്‍ പങ്കാളികളാകും. 10 ഹെക്ടര്‍ സ്ഥലത്ത് തളിക്കാന്‍ പത്ത് ലിറ്റര്‍ മൈക്രോ ന്യൂട്രിയന്‍സ് വേണം.  ഒരു ഹെക്ടര്‍ പാടത്ത് മരുന്ന് തളിക്കാന്‍ 700 രൂപയാണ് വാടക. കൂടുതല്‍ നെല്‍പാടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇതിനിടയില്‍ നെല്‍ച്ചെടികള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് എളുപ്പത്തില്‍ കണ്ടുപിടിക്കാനും അതിനാവശ്യമായ മരുന്നുകള്‍ തളിക്കാനും ഡ്രോണ്‍ ഉപയോഗിച്ച് സാധിക്കും. കേവലം എട്ട് മിനിട്ട് കൊണ്ട് ഒരേക്കര്‍ പാടത്ത് മരുന്ന് തളിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

കാര്‍ഷിക മേഖലയില്‍ മരുന്നടിക്കുന്നതിനും മറ്റും തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ യന്ത്രവത്കൃത മരുന്ന് തളി കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യു. യന്ത്രവത്ക്കരണം എല്ലായിടത്തും എത്തിക്കുക എന്നതാണ് ഡ്രോണ്‍ മരുന്ന് തളി വഴി കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ കൃഷിയില്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വിള, ഉത്പാദനം, വിളവെടുപ്പിനു ശേഷമുള്ള മാനേജ്മെന്റ് സിസ്റ്റം എന്നിവയില്‍ ഡ്രോണ്‍ അധിഷ്ഠിത കാര്‍ഷിക രീതികള്‍ അവതരിപ്പിക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ബുധനാഴ്ച (സെപംറ്റംബര്‍ 14) രാവിലെ ഒമ്പതിന് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പരിശീലനവും
സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. പുല്ലൂര്‍ - പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷനാകും. വൈകിട്ട് നാലിന് കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാമില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പില്‍ ചെയര്‍മാന്‍ വി.എം മുനീര്‍ അധ്യക്ഷത വഹിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section