പച്ചക്കറിവിളകളിൽ മൂന്ന് പ്രത്യേകതകൾ ഉള്ള പച്ചക്കറിയാണ് ചൗ -ചൗ അഥവാ ചോചെയ്‌ക്ക. ചിലയിടങ്ങളിൽ *ണ്ടികുമ്പളങ്ങ (ആസനത്തിന്റെ ചുരുളി വേർഷൻ ) എന്നും വിളിച്ചു കേട്ടിട്ടുണ്ട്
.

രണ്ടാമത്തെ പ്രത്യേകത ഇത് ഒരിക്കൽ മാത്രം നട്ടാൽ മതി എന്നുള്ളതാണ്. കാരണം ഇതിന്റെ മാംസളമായ കിഴങ്ങുകൾ മണ്ണിൽ കേട് കൂടാതെ ഇരിയ്ക്കുകയും യഥാസമയം വീണ്ടും മുളച്ചു വരികയും ചെയ്യും.
മൂന്നാമത്തെ പ്രത്യേകത എന്തെന്നാൽ, കായ്കൾ മൂത്ത് കഴിഞ്ഞാൽ (സമയത്ത് വിളവെടുക്കാതെ ഇരുന്ന് മൂത്ത് മൂക്കിൽ പല്ല് വരുമ്പോൾ
)കായുടെ ഉള്ളിൽ ഇരുന്ന് തന്നെ വിത്ത് മുളയ്ക്കാൻ തുടങ്ങും. ഇതിന് Vivipary എന്ന് പറയും. പിന്നെ അത് തനിയെ തറയിൽ ഇറുന്ന് വീണ് വേര് പിടിച്ച് പുതിയ ചെടിയാകും. നമ്മൾ സഹായിക്കണമെന്നില്ലയെന്ന് ചുരുക്കം.

അത് കൊണ്ടാണ് 'അരി വയ്ക്കും മുൻപ് കറി വയ്ക്കണം 'എന്ന് പറയുന്നത്.
മധ്യ അമേരിക്കയിലെ തണുപ്പിൽ ജനിച്ച ചോചെയ്‌ക്ക, അല്പം ഉയരം കൂടിയ സ്ഥലങ്ങളിൽ നന്നായി വളരും. വയനാട്, ഇടുക്കി ജില്ലകളിലെ ഹൈ റേഞ്ചിന് പറ്റിയ പച്ചക്കറി വിളയാണ്. ഏതാണ്ട് കുമ്പളങ്ങയുടെ രുചി എന്ന് വേണമെങ്കിൽ പറയാം.
പ്രമോദ് മാധവൻ