UHDP അഥവാ High-Density Mango Plantation ഇതിനെ അതി സാന്ദ്രത കൃഷിരീതി എന്നറിയപ്പെടുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉത്പാദനം ഉണ്ടാക്കുക എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത.
ക്രമാതീതമായി നിയന്ത്രിക്കാൻകഴിവുള്ള മാവുകളെ പ്രത്യേകമായി തിരഞ്ഞെടുക്കുക എന്നുള്ളതാണ് ഇതിൻറെ ആദ്യഘട്ടത്തിൽ ചെയ്യേണ്ടത്.
മാവു നട്ട് അല്പം വളർച്ചയെത്തി കഴിഞ്ഞാൽ മാവുകളുടെ വലിപ്പം ക്രമപ്പെടുത്തി നിർത്തുന്നതിനായി മാവുകൾക്ക് ഏകദേശം 75,65cm ആയി കഴിഞ്ഞാൽ അതിൻറെ തലപ്പ് കട്ട് ചെയ്തു പുതിയ ബ്രാഞ്ചുകൾ മൂന്നോ നാലോ ഉണ്ടാക്കുക എന്നതാണ് ആദ്യ പ്രക്രിയ ഈ ബ്രാഞ്ചുകൾ
വീണ്ടും വളരാൻ അനുവദിച്ചു 35,30cm ആയാൽ വീണ്ടും അതിനെ കട്ട് ചെയ്തു അതിൽ നിന്നും ഉപബ്രാഞ്ചുകൾ സൃഷ്ടിക്കുക. ഇത്തരം മാവുകളെ അടുത്തടുത്ത് 2 മീറ്റർ By 3 മീറ്റർ എന്ന ക്രമത്തിൽ ഒരു ഏക്കറിൽ ഏകദേശം 665 ഓളം മാവുകൾ വെക്കാനായി കഴിയും.
ഇങ്ങിനെ അടുത്തടുത്ത് മാവുകൾ വെക്കുന്നത് കൊണ്ട് കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉല്പാദനം ഉണ്ടാക്കാനായി കഴിയും. എന്നുള്ളതാണ് ഈ കൃഷി രീതിയുടെ പ്രത്യേകത ഇസ്രായേൽ വികസിപ്പിച്ചെടുത്ത ഈ കൃഷിരീതി പല രാജ്യങ്ങളും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.
നമ്മുടെ ഇന്ത്യയിൽ പോലും നമ്മുടെ കർഷകർ ഈ കൃഷിരീതി പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. സ്ഥലപരിമിതി കുറവുള്ള കേരളം പോലുള്ള നമ്മുടെ സംസ്ഥാനത്ത് ഇത്തരം കൃഷിരീതികൾ പരീക്ഷിക്കുന്നത് നമുക്ക് പുതിയൊരു മാറ്റത്തിന് വഴിത്തിരിവാകും.
നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ..
തയ്യാറാക്കിയത് : MS കോട്ടയിൽ (+91 99955 96854)