ഹായ് ഇത് മാവിനെയും മാങ്ങയുടെയും ലോകം സത്യത്തിൽ ഡ്രമ്മിലും, ചട്ടിയിലും മാവ് വളർത്തുന്നത് ഇന്നൊരു ഹരമായി മാറിയിരിക്കുകയാണ്.
മറ്റു ചെടികളെ പോലെ ചട്ടിയിൽ ഒരലങ്കാരമായി ഒതുക്കിനിർത്താവുന്നതാണ്. നമുക്ക് വീട്ടാവശ്യങ്ങൾക്ക് മാങ്ങയും ലഭിക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
കുറഞ്ഞ സ്ഥലപരിമിതി ഉള്ളവർ വീട്ടുമുറ്റത്തും ടെറസിനു മുകളിലും ഈ കൃഷിരീതി പരീക്ഷിക്കാവുന്നതാണ്.
എന്നാൽ വളരെ കാലം മുമ്പ് തന്നെ ചൈന വിയറ്റ്നാം തായ്‌ലൻഡ് പോലുള്ള പലരാജ്യങ്ങളും ഈ കൃഷിരീതി പരീക്ഷിച്ചു വിജയം കണ്ടിരുന്നു.
ഇത്തരത്തിൽ കൃഷി ചെയ്താൽ മാവുകൾ പെട്ടെന്ന് പുഷ്പിക്കുകയും കായ്ഫലം നൽകുകയും ചെയ്യുന്നു എന്നതുകൊണ്ട് ആളുകൾ ഈ രീതി സ്വീകരിക്കുന്നു. എന്നാൽ ഇന്ന് സ്ഥലം ഉള്ളവരും ഇല്ലാത്തവരും ഇപ്പോൾ ഈ കൃഷിരീതി ഇഷ്ടപ്പെടുന്നു.
ഇങ്ങനെ മാവു വളർത്താൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
* ട്രെയിൻ ചെയ്തെടുത്ത തോ അല്ലെങ്കിൽ ബുഷ് ആയതോ ആയ മാവുകൾ ആയിരിക്കണം ഇതിനായിതിരഞ്ഞെടുക്കേണ്ടത്.
* ചില ഇനം മാവുകൾ പെട്ടെന്ന് പുഷ്പിക്കുകയും കായ്ഫലം നൽകുകയും വർഷത്തിൽ രണ്ടു മൂന്നു തവണ മാങ്ങ പിടിക്കുകയും ചെയ്യും ഇത്തരംഇനങ്ങൾ ഉൾപ്പെടുത്തുക.
* ഒതുങ്ങി നല്ല വൃത്തിയായി കമ്പുകളും ശാഖകളുമായി വളരുന്ന ഇനംതിരഞ്ഞെടുക്കുക.
* നീർവാർച്ച കൊമ്പുണക്കം മുതലായ രോഗങ്ങൾ ഇല്ലാത്ത ഇനങ്ങൾ ആയിരിക്കണം.
* എന്നാൽ ചില ഇനം മാവുകൾ കൂടുതൽ വളരാൻ ശ്രമിക്കുന്നതായും മറ്റു ചിലത് വളരാൻ താല്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്നു അതുകൊണ്ട് കൂടുതൽ വളരാത്ത ഇനങ്ങൾ തിരഞ്ഞെടുക്കുക.
* നിലത്ത് മണ്ണിൽ വെക്കുന്ന മാവുകൾ കാ പിടിക്കാൻ താരതമ്യേന കാലതാമസം എടുക്കുന്നു.
* എന്നാൽ ഡ്രമ്മുകളിലും ചട്ടികളിലും വെക്കുന്നമാവുകൾ പെട്ടെന്ന് പൂക്കുകയും കാ പിടിക്കുകയും ചെയ്യുന്നു. മാത്രവുമല്ല അടുത്തടുത്ത് കൂടുതൽ ഇനങ്ങൾ വെക്കാനുംകഴിയും.
* ഹൈബ്രിഡ് ഇനങ്ങൾ മൊത്തത്തിൽ ചട്ടിയിലും ഡ്രമിലും വെക്കാൻ വളരേ അനുയോജ്യമാണ് HDP, UHDP രീതിയിലും കൃഷിചെയ്യാനും അനുയോജ്യമാണ്.
"എന്താണ് UHDP അഥവാ High-Density Mango Plantation | MS Kottayil"
* മാവുകൾ പ്രത്യേകം ട്രെയിൻ ചെയ്ത് എടുത്തു കഴിഞ്ഞാൽ വളരാനുള്ള പ്രവണത കുറയുകയും കായ്ക്കാൻ ഉള്ള പ്രവണത കൂടുകയും ചെയ്യും.
എന്നാൽ മാവുകൾ ഇനം അറിഞ്ഞു മാത്രം തിരഞ്ഞെടുക്കുക.
ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടിലെ മാന്തോട്ടം വൃത്തിയുള്ളതും മനോഹരം ഉള്ളതും ആക്കി തീർക്കാം. നമ്മുടെ വീട്ടുമുറ്റത്ത് ചട്ടിയിൽ വളരുന്ന മാവിൽ മാങ്ങ കുലയായി തൂങ്ങി നിൽക്കുന്നത് കാണാൻ നല്ല കൗതുകമാണ്. പ്രിയ കൂട്ടുകാരെ നിങ്ങളും ഒന്നു പരീക്ഷിച്ചു നോക്കൂ ഞാനും കൂടെയുണ്ട്. MS കോട്ടയിൽ Tirur MPM 🍀
നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ..
തയ്യാറാക്കിയത് : MS കോട്ടയിൽ (+91 99955 96854)