തിരൂർ : തിരൂരിൽ നിന്ന് മലക്കപ്പാറ യിലേക്കുള്ള ആദ്യ ഉല്ലാസ യാത്രക്ക് ശേഷം തിരൂർ - മൂന്നാർ യാത്രയൊരുക്കുന്നു കെ.എസ്.ആർ.ടി.സി. 1200 രൂപക്ക് സൂപ്പർ ഡീലക്സ് എയർ ബസാണ് തയ്യാറാക്കിയിട്ടുള്ളത്.
തിരൂരിൽ നിന്ന് മൂന്നാറി ലേക്കും തിരിച്ചുമുള്ള യാത്രയും മൂന്നാറിൽ രാത്രി എ.സി സ്ലീപ്പർബസിൽ ഉറങ്ങാനുള്ള സൗകര്യവും മൂന്നാറിൽ ഒരുപകൽ മുഴുവൻ ബസ്സിലിരുന്ന് കാഴ്ചകൾ ആസ്വദിക്കാനുമാകും.
ഈ മാസം 23 ശനിയാഴ്ചയാണ് മൂന്നാർ യാത്ര നിശ്ചയിച്ചിട്ടുള്ളത്. തിരൂരിൽ നിന്ന് രാവിലെ 11ന് പുറപ്പെട്ട് രാത്രിയോടെ മൂന്നാറിലെത്തും.
അന്ന് രാത്രി ഡിപ്പോയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുളള സ്ലീപ്പർ ബസ്സിൽ ഉറങ്ങാം. തൊട്ടടുത്ത ദിവസം രാവിലെ 9 മണിയോടെ മൂന്നാറിന്റെ മനോഹര കാഴ്ചകളി ലേക്ക്കടക്കും. കെ.എസ്. ആർ.ടി.സിയുടെ സൈറ്റ് സീയിങ് ബസാണ് ഇതിനായി ഉപയോഗിക്കുന്നത്.
ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം. ടീ മ്യൂസിയം, ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം ,എക്കോ പോയിന്റ്, ഫിലിം ഷൂട്ടിംഗ് പോയിന്റ്, മാട്ടുപെട്ടി ഡാം, ടീ ഗാർഡൻ, ഫോട്ടോ പോയിന്റ്, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിലും സന്ദർശിക്കാനാകും. പ്രവേശന ഫീസുകളും ഭക്ഷണവും ഈ പാക്കേജിൽ ഉൾപ്പെടുകയില്ല.
വിശദ വിവരങ്ങൾ : 9447203014