മംഗളൂരു ബൻസ് (മംഗ്ലൂർ ബൺ)
തയ്യാറാക്കുന്ന വിധം:
ഒരു ബൗളിൽ തൊലി മാറ്റിയ ചെറുപഴം (1 ) കൈ കൊണ്ട് നന്നായി ഉടച്ചു പേസ്റ്റ് പരുവത്തിലാക്കുക. അതിനുശേഷം പഞ്ചസാര (2 tbsp), തൈര് (3 tbsp) , ബേക്കിംഗ് സോഡാ (1 / 2 tsp), ഉപ്പ് (കുറച്ച്), ജീരകം (1 / 2 tsp) എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിൽ ആവശ്യത്തിന് മൈദപ്പൊടി കുറച്ച് കുറച്ച് ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ ഒരു മാവു തയാറാക്കുക.
ഇത് 5 മുതൽ 8 മണിക്കുർ നേരം വരെ അടച്ചുവെക്കുക. പിന്നെ ചെറിയ ബോൾ പോലെയാക്കി, പരത്തി ചൂടായ എണ്ണയിൽ ബ്രൗൺ നിറം ആകും വരെ വറുത്തെടുക്കുക. മംഗളൂരു ബൻസ് റെഡി. ഇത് തേങ്ങ ചട്ണി കൂട്ടി കഴിക്കാം.