ബട്ടർ നാൻ | Butter nan

 
Butter nan

ബട്ടർ നാൻ

ചേരുവകള്‍:

മൈദ -3 കപ്പ്

ഗോതമ്പ് പൊടി -1 കപ്പ്

ബേക്കിങ് പൗഡർ -അര ടീസ്പൂൺ

മുട്ട -ഒന്ന്

പഞ്ചസാര -കാൽ കപ്പ്

പാൽ -ഒരു കപ്പ്

ബട്ടർ -100 ഗ്രാം

ഉപ്പ് -ആവശ്യത്തിന്


പുളിപ്പിക്കാൻ:

യീസ്റ്റ് -ഒന്നര ടീസ്പൂൺ

ചൂടുപാൽ -രണ്ടു ടീസ്പൂൺ

പഞ്ചസാര -അര ടീസ്പൂൺ

തൈര് -ഒരു ടീസ്പൂൺ


പാകം ചെയ്യുന്ന വിധം:

പുളിപ്പിക്കാനുള്ള യീസ്റ്റ്, പഞ്ചസാര, ചൂടുപാൽ, തൈര് എന്നിവ യോജിപ്പിച്ചു പൊങ്ങാൻ മാറ്റിവെക്കുക.

മൈദ, ഗോതമ്പുപൊടി, ബേക്കിങ് പൗഡർ, മുട്ട, പാൽ, ബട്ടർ, ഉപ്പ് എന്നിവയും നേരത്തേ തയാറാക്കിയ യീസ്റ്റ് മിശ്രിതവുമായി യോജിപ്പിച്ചു ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ഈ മിശ്രിതം പൊങ്ങാനായി രണ്ട് മണിക്കൂർ മാറ്റിവെക്കണം. ഒരു നനഞ്ഞ തുണി കൊണ്ട് മൂടി വെക്കുന്നത് നല്ലതാണ്.

രണ്ട് മണിക്കൂറിന് ശേഷം ചെറുതായി പൊങ്ങിയ മിശ്രിതം ചപ്പാത്തിക്ക് എടുക്കുന്നതിനേക്കാൾ അൽപം വലിയ  ഉരുളകളാക്കുക.  കട്ടികൂട്ടി പരത്തി തവയിലോ നോൺസ്റ്റിക് പാനിലോ ചുട്ടെടുക്കാം. പാനിലിട്ട് ചെറുതായി ചൂടാക്കിയ ശേഷം തീയിൽ പൊള്ളിച്ചും ചുട്ടെടുക്കാവുന്നതാണ്. ഇരുവശവും ബട്ടർ പുരട്ടി ചൂടോടെ ഉപയോഗിക്കാം.

ബട്ടര്‍ ചൂടാക്കി ഇതില്‍ തീരെ ചെറുതായി ഗ്രേറ്റ് ചെയ്ത വെളുത്തുള്ളി മൂപ്പിച്ചെടുത്ത് മാവിനോടൊപ്പം കുഴച്ചാൽ ഗാർലിക് നാൻ ഉണ്ടാക്കിയെടുക്കാം. അരിഞ്ഞ മല്ലിയില നാനിന് മുകളിലിട്ട് അലങ്കരിക്കാവുന്നതാണ്.

ബട്ടർ ചിക്കൻ, ഗാർലിക് ചിക്കൻ, പനീർ മസാല എന്നീ കറികളാണ് ബട്ടർ നാനിനൊപ്പം കഴിക്കേണ്ടത്.

തയാറാക്കിയത്: അനുപമ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section