നീർമാതളം Jhibras


*ഒരു ഔഷധസസ്യമാണ് നീർമാതളം

*ശാസ്ത്രീയനാമം: Crateva religiosa

*മൂത്രാശയത്തിലേയും വൃക്കയിലേയും 

കല്ലിനെ ഇല്ലാതാക്കുന്നു. 

*രസായന ഗുണമുണ്ട്.

ഇന്ത്യയിൽ ഉടനീളം നീർമാതളം കാണപ്പെടുന്നു . പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കൂടുതലായി വളരും. സംസ്കൃതത്തിൽ വരുണം, പശുഗന്ധ, അശ്മരീഘ്ന, തിക്ത്ഃ എന്നിങ്ങനേയും ഇംഗ്ലീഷിൽ Three-leaved caper എന്നും അറിയപ്പെടുന്നു.

മാധവിക്കുട്ടിയുടെ കഥകളിലൂടെ നമ്മുടെ മനസ്സുകളിൽ പൂത്തുതളിർത്ത നീർമാതളം കണ്ടിട്ടുള്ളവർ വിരളമായിരിക്കും.

ഇളം മഞ്ഞയോ ചന്ദനനിറമോ ആയി ഇലകൾ കൂടിചേർന്നുണ്ടായ ഒരു ചിത്രശലഭം പോലെ കാണപ്പെടുന്ന നീര്മാതളപ്പൂക്കൾ നയനമനോഹരമായ ഒരു കാഴ്ചയാണ്...

ഔഷധമൂല്യമുള്ളതാണ് നീർമാതളത്തിന്റെ തോലും വേരുകളും. നിരവധി ആയുർവേദ മരുന്നുകളിൽ ഇവ ഒരു ചേരുവയായി ചേർത്തിട്ടുണ്ടാകും. മരത്തിന്റെ പട്ട ചായം പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകലർന്ന വെളുപ്പുനിറമുള്ള തടിക്ക് കാതലും ഈടും കുറവാണ്. ഇത് ചെണ്ട, എഴുതാനുള്ള ബോർഡ്, കൊത്തുപണികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്. ഫലവും പട്ടയും വാതരോഗത്തിന് ഒരു തിരുമ്മൽ കുഴമ്പായി ഉപയോഗിക്കുന്നു. ചുവപ്പുനിറം കൊടുക്കുന്നതിനും വിഷവാതകം ഉണ്ടാക്കുന്നതിനും ഇതിന്റെ ഇലയും വേരിന്റെ തൊലിയും ഉപയോഗിക്കാറുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section