6 മണിക്കൂറിൽ 24 മുട്ട! കൂട്ട മുട്ടയിടലിൽ ഞെട്ടി വീട്ടുകാരും നാട്ടുകാരും


മുട്ടയിട്ട് കൂട്ടി വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ച് കോഴി. ആലപ്പുഴ പുന്നപ്ര സ്വദേശി ബിജുകുമാറിന്റെ വീട്ടിലെ ബിവി ‌380 എന്ന സങ്കരയിനം കോഴിയാണ് ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിൽ 24 മുട്ടകളിട്ടത്.

ചിന്നുവെന്ന് മക്കൾ വിളിക്കുന്ന ഓമനക്കോഴി ഇന്നലെ മുടന്തി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബിജുകുമാർ തൈലം പുരട്ടി മാറ്റി നിർത്തി. കുറച്ച് കഴിഞ്ഞതോടെ മുട്ടയിടൽ തുടങ്ങി. ചിന്നു മുട്ടയിട്ട് കൂട്ടുന്നത് അറി‍ഞ്ഞ നാട്ടുകാരും കാണാനെത്തി. ചിന്നുവിന് മൈൻഡില്ല. ഉച്ചയ്ക്ക് രണ്ടര വരെ മുട്ടയിടൽ തുടർന്നു.

ഏഴുമാസം മുൻപാണ് ചിന്നു ഉൾപ്പടെ 23 കോഴികളെ ബിജുകുമാർ ബാങ്ക് വായ്പ എടുത്ത് വാങ്ങിയത്. എന്തുകൊണ്ടാണിങ്ങനെയെന്ന് അറിയണമെങ്കിൽ വിശദമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section