കാർഷിക മേഖലയിൽ നിന്നുള്ള കാർബൺ ഉത്സർജ്ജനത്തിന്റെ ഒരു മുഖ്യ സ്രോതസ് കന്നുകാലികളാണ്. ദഹന സംബന്ധമായി അവയുടെ വയറ്റിൽ നിന്നും ഉത്സർജ്ജിക്കുന്ന(Enteric Fermentation) മീഥേൻ വാതകം, അതുപോലെ തന്നെ ചാണകം തുറസ്സായ സ്ഥലങ്ങളിൽ ഇടുമ്പോൾ ബഹിർഗമിക്കുന്ന ഹരിത ഗൃഹ വാതകങ്ങൾ എന്നിവയാണ് പ്രധാനികൾ.
കൃഷിയിൽ ജൈവ വളങ്ങളുടെ പ്രാധാന്യവും കാലിവളർത്തൽ വലിയ ഒരു വിഭാഗം കർഷകരുടെ മുഖ്യ ഉപജീവന മാർഗവുമായിരിക്കെ ആ മേഖലയെ നില നിർത്താതെ പറ്റില്ല തന്നെ.
പക്ഷെ ക്ഷീര കർഷകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഒന്ന് തൊഴുത്തിലെ അമിത ഈർപ്പമാണ് പലപ്പോഴും പശുക്കളുടെ രോഗങ്ങൾക്ക് കാരണം. ആയതിനാൽ തൊഴുത്ത് നിർമ്മിക്കുമ്പോൾ തന്നെ ആവശ്യത്തിന് സൂര്യ പ്രകാശവും കാറ്റും കടക്കുന്ന രീതിയിൽ ആകണം നിർമ്മാണം.
തീറ്റയും വെള്ളവും കൊടുക്കുന്നതിനുള്ള സജ്ജീകരണങ്ങളും ചാണകവും മൂത്രവും സുഗമമായി നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാകണം.
കഴിയുന്നതും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം. അത് മലിനീകരണം(തുറസ്സായ സ്ഥലങ്ങളിൽ ചാണകം ഇടുന്നത് ) തടയാനും കാർബൺ പാദമുദ്ര ഇല്ലാത്ത ഊർജ്ജം (പാചക വാതകം ) ഉൽപ്പാദിപ്പിക്കാനും ഗുണമേന്മയുള്ള ജൈവ വളം(ബയോഗ്യാസ് സ്ലറി )ലഭിക്കാനും പര്യാപ്തമാണ്.
ഒരു വെടിയ്ക്ക് മൂന്ന് പക്ഷി!!
പശുവിന്റെ വിസർജ്യങ്ങളും തീറ്റയുടെ അവശിഷ്ടങ്ങളും ശരിയായ രീതിയിൽ പാകം വന്ന് അതിലുള്ള അമോണിയ വാതക നഷ്ടം തടഞ്ഞു സൂക്ഷിക്കാൻ മേൽപ്പുരയുള്ള വളക്കുഴികളും വേണം.
ഇത്തരത്തിൽ ഒരു ആസൂത്രണം Net zero എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന നമ്മുടെ രാജ്യത്തിനും ലോകത്തിനും ഈ ഒരേ ഒരു ഭൂമിയുടെ നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഇക്കാര്യത്തിൽ ക്ഷീര കർഷകരെ സഹായിക്കാൻ കഴിയും.
പ്രമോദ് മാധവൻ
പടം കടം :ഗൂഗിൾ