ഇന്നത്തെ പാചകം
വെജിറ്റബിൾ അച്ചാർ
പച്ചക്കറി അച്ചാർ കൂട്ടിയിട്ടുണ്ടൊ ...? അടിപൊളി ടേസ്റ്റ് ആണ് കെട്ടൊ.. ഇത് എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം .
ചേരുവകൾ
പച്ച മാങ്ങാ - 4 എണ്ണം
ക്യാരറ്റ് - 3 എണ്ണം
കയ്പക്ക - 2 എണ്ണം
വെളുത്തുള്ളി - 200 ഗ്രാം
കാന്താരി മുളക് - 100ഗ്രാം
ഇഞ്ചി - 200 ഗ്രാം
നല്ലെണ്ണ - 50 ഗ്രാം
കുരുമുളക് പൊടി - 1 ടേബിൾ സ്പൂൺ
കറി വേപ്പില - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
സുർക്ക - 5 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചക്കറികൾ എല്ലാം കഴുകി മീഡിയം കഷ്ണങ്ങൾ ആക്കി വെക്കുക.
ഒരു പാത്രം വച്ചു അതിലേക് നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് പൊട്ടിക്കുക, ശേഷം അതിലേക്ക് കറിവേപ്പില ഇട്ടു കൊടുത്ത ശേഷം കട്ട് ചെയ്തു വച്ച പച്ചക്കറി, വെളുത്തുള്ളി, കാന്താരി, ഇഞ്ചി എല്ലാം ചേർത്ത് കൊടുത്ത് നന്നായി മിക്സ് ആക്കു.
ശേഷം എരിവിന് ആവശ്യമായ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് വാട്ടിയെടുക്കുക.
തീ ഓഫ് ചെയ്ത് ഒന്ന് ആറിയ ശേഷം സുർക്ക ചേർത്ത് മിക്സ് ആക്കുക. നല്ല അടിപൊളി അച്ചാർ റെഡി..