നാട്ടിലെങ്ങും നിറയട്ടെ
നാട്ടുമാമ്പഴപ്പെരുമ!
നാടൻ മാവുകൾ എന്ന കൂട്ടായ്മ കേരളത്തിൽ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു കൂട്ടായ്മ ആകുന്നു. കേരളത്തിൽ ജില്ലകൾ അടിസ്ഥാനമാക്കി പത്തു വാട്സാപ്പ് കൂട്ടായ്മകൾ ഈ നാടൻ മാവ് ഫേസ്ബുക് കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ ജില്ലയിലും ഒട്ടനവധി നാടൻ മാവ് സ്നേഹികൾ അണിനിരന്നു കൊണ്ടു നമ്മുടെ ഒളിഞ്ഞു ഇരിക്കുന്ന നാടൻ മാവ് ഇനങ്ങളെ കണ്ടെത്തി കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തു നിന്നും ജയശ്രീ ചേച്ചിയും സ്വപ്‍ന, വിഷ്ണു, രാംപ്രസാദ്, സുഗുണൻ ചേട്ടൻ, മനോജ് തുടങ്ങി ഒട്ടനവധി പേർ, കൊല്ലം ജില്ലയിൽ നിന്നും ദിവേഷ്, ഗിരീഷ്, അജിത് ചേട്ടൻ തുടങ്ങി കുറെ അതികം പേർ, പത്തനംതിട്ടയിൽ നിന്നും ജിജു, ഇടുക്കിയിൽ നിന്നും എക്സിൻ, ബെന്നിച്ചേട്ടൻ മുതൽ അനേകം പേർ, കോട്ടയത്ത് നിന്നും ജോജി, ബിൻസൺ മുതൽ വൃക്ഷബന്ധു മാത്യു കുട്ടി ചേട്ടൻ വരെ നമ്മുടെ കൂടെ ഉണ്ട്. എറണാകുളത്തു നിന്നും ജോവി ബ്രോ, സനിൽ, ശ്രെയസ്, ഷെറിൻ ബ്രോ മുതൽ എണ്ണിയാൽ തീരില്ല... തൃശ്ശൂർ പിന്നെ എന്റെ തട്ടകം അല്ലേ... ഇവിടെ എന്റെ നൂറു കൈകൾ ഉണ്ട്.. ജിജോ, ജോബിൻ, അനൂപ്, സുമയ്യ, ഷിജിൽ, അഷ്‌റഫ്, വിനോദ് ചേട്ടൻ, ജിമേഷ്, ജിഗു, ഡെയ്സൺ ബ്രോ (എന്റെ ചേട്ടൻ)എത്ര പേരെ വേണം എന്ന് ചോദിച്ചാൽ മതി. റെജി ഡോക്ടറെ കുറച്ചു ഞാൻ പറയാതെ നിങ്ങൾക്ക് എല്ലാം അറിയാം...പാലക്കാട് വന്നാൽ.. നമ്മുടെ എല്ലാം എല്ലാം ആയ രാധാകൃഷ്ണൻ.. പ്രഭു ശാസ്താ, സജി ചേട്ടൻ.., മലപ്പുറം വന്നാൽ റിഷാദ്, നൗഷാദ് സർ, ശ്രീജേഷ് സർ തുടങ്ങി ഒരു പട തന്നെ ഉണ്ട്. കോഴിക്കോട് നമ്മുടെ ജോസേട്ടൻ പിന്നെ എന്റെ നെടും തൂണും അനിയനും ആയ മഹ്ഷൂക്... അവൻ ആണ് താരം.... പിന്നെ ശ്യാം, അനീറ്റ.... കുറെ പേർ ഉണ്ട്, കണ്ണൂർ നമ്മുടെ ബോബി ചേട്ടൻ, ബാബു ചേട്ടൻ, ഷമ്മി, ചന്ദ്രൻ ചേട്ടൻ, അജിത്, ശരത്, സോവിറ്റ്, ജോണി ചേട്ടൻ.,.. പിന്നെ നമ്മുടെ കാസറഗോഡ്.. നിന്നും നന്ദൻ ചേട്ടൻ, അജിത് ചേട്ടൻ, ദീപേഷ്.... വയനാട് നിന്നും നമ്മുടെ സജിത് മാഷ്.. നമ്മൾ ഒക്കെ ഒരു ടീം ആണ് കേട്ടോ., കൂടാതെ നമ്മുടെ കൂട്ടായ്മയിലെ 37000 ൽ അതികം കൂട്ടുകാരും.... ഒന്ന് കൂടി പറയട്ടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാടൻ മാവ് കൂട്ടായ്മ നമ്മൾ ആണ്. നമ്മൾ കണ്ടെത്തിയ അത്രയും നല്ല മാവുകൾ ആരും ഈ ലോക ചരിത്രത്തിൽ കണ്ടെത്തിയിട്ടില്ല... ഇത് കേരളത്തിൽ നിന്നും ഉള്ള നാടൻമാവുകളെ കണ്ടെത്തി സംരക്ഷിക്കാൻ ഉള്ള കൂട്ടായ്മ ആകുന്നു. നിങ്ങൾ നാളെ കണ്ടെത്താൻ പോകുന്ന ഒരു മാമ്പഴം ചിലപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും നല്ല മാമ്പഴം ആയിരിക്കും. അത് കേരളത്തിൽ എവിടെയോ ഒളിഞ്ഞു ഇരിപ്പുണ്ട്... അതേ നമ്മുക്ക് മുന്നേറാം കേരളത്തിന് അഭിമാനം ആയി ഇന്ത്യയ്ക്ക് പൊൻ തിലകമായി നമ്മുക്ക് മുന്നേറാം.... ജൂലൈ 3 നാടൻ മാവ് സംരക്ഷണ ദിനം
NB: കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കുറിച്ച് താങ്കൾക്ക് അഭിപ്രായം രേഖപ്പെടുത്താം 🙏