ഇലക്കറികൾക്കായി ചീരച്ചേമ്പ് കൃഷിചെയ്യാം



ഇലയ്ക്കുവേണ്ടി എടുക്കുന്ന പച്ചക്കറികളിൽ അത്ര പ്രചാരമില്ല ചീരച്ചേമ്പിന് . ചേമ്പ് എന്ന് കേട്ട് പേടി വേണ്ട , ഇതിനും കിഴങ്ങും ഇല്ല അതുപോലെ ചൊറിച്ചിലും ഇല്ല. ഇലച്ചേമ്പ്, വിത്തില്ലാച്ചേമ്പ് എന്നും വിളിക്കും.മറ്റു ഇലകക്രികളെപ്പോലെ തന്നെ ഇലയും തണ്ടും കറികൾക്ക് എടുക്കാം. ചേമ്പ് വർഗ്ഗത്തിൽ പെട്ട ചീര എന്നാണ് ഇതിനെ പറയുന്നത് .

🔹 ഇനങ്ങൾ
ചീരചേമ്പ് രണ്ടു തരം ഉണ്ട് . പച്ച തണ്ട് ഉള്ളതും കറുത്ത തണ്ട് ഉള്ളതും. ഒട്ടും പരിചരണം ആവശ്യമില്ല. തഴച്ചു വളരുന്ന ഇനം. ഒരിക്കൽ തൈ നട്ടാൽ കരുത്തോടെ വളർന്ന് ഒരു പാട് തൈകൾ ഉണ്ടാകും.സാധാരണ ജൈവവളങ്ങള്‍ ഇട്ടുകൊടുത്താല്‍മതി. ചുവട്ടിലെ ചെറിയ തൈകള്‍ വേരോടെ പറിച്ചെടുത്താണ് നട്ടുവളര്‍ത്തുന്നത്. ഗ്രോബാഗിലും വളര്‍ത്താം.

🔹 ഗുണങ്ങൾ
പോഷകസമൃദ്ധമാണ് ചീരച്ചേമ്പ്. വിറ്റാമിന്‍-എ, ബി-6, സി, ഫോസ്ഫറസ്, പ്രോട്ടീന്‍, തയാമിന്‍, റൈബോഫ്‌ലേവിന്‍, നിയാസിന്‍, കാത്സ്യം, അയേണ്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം, രക്തസമ്മര്‍ദനിയന്ത്രണം, ചര്‍മാരോഗ്യം, കാഴ്ചശക്തി എന്നിവയ്ക്ക് നല്ലതാണ്.കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഉത്തമാണിതെന്ന് കരുതുന്നു.

സാധാരണ ചേമ്പിലകളില്‍ നിന്നും വ്യത്യസ്തമായ ഇലയാണ് ഇതിനുള്ളത്. ഇലകളും തണ്ടുകളും പൂര്‍ണമായും കറികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ചേമ്പ് എന്നാണ് പേരെങ്കിലും കിഴങ്ങില്ലാത്തതാണ് ഇതിന്‍റെ പ്രത്യേകത. തറയിലും ഗ്രോബാഗിലും നന്നായി വളരുന്ന ചേമ്പിന് തണലാണ് വേണ്ടത്. ചെടികള്‍ വളരുന്നതിന് അനുസരിച്ച് ചുവട്ടില്‍ ധാരാളമായുണ്ടാകുന്ന ചെറുതൈകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്.

അടുക്കളഭാഗത്ത് നിർത്തിയാൽ മതി ദിവസവും നനയ്ക്കാൻ കഴിയും. വളപ്രയോഗവും അത്യാവശ്യമെങ്കിൽ ചെയ്യാം. ഒരു വീട്ടിലേക്കാവശ്യമായ ഇലകൾ വീട്ടിൽ തന്നെ ലഭിക്കും. പറമ്പിൽ മാത്രമല്ല ഗ്രോബാഗിലും വളര്‍ത്താം. കീടങ്ങൾ ഉണ്ടാകില്ല. അതുകൊണ്ട് ആ പേടി വേണ്ട

🔹 തോരൻ ഉണ്ടാക്കാം
ചീരപോലെ തോരനുണ്ടാക്കാം. സാമ്പാര്‍ ഉള്‍പ്പെടെയുള്ള കറികള്‍ക്കും ഉപയോഗിക്കാം. ചെമ്മീനിട്ടു കറിക്കും സൂപ്പിനും എടുക്കാറുണ്ട്. വല്ലാതെ മൂക്കാത്ത ഇലകള്‍ തണ്ടുസഹിതം ചുവട്ടില്‍നിന്ന് മുറിച്ചെടുക്കണം. തണ്ടിന്റെ പുറത്തെ തോല്‍ നീക്കണം. ചീരയ്ക്ക് അരിയുന്നതുപോലെ ചെറുതായി അരിയുക.വളരെ രുചികരമായ കറിയാണ് ചീര ചേമ്പ് തോരൻ

ചേമ്പുകൾ പഴയ തലമുറയിലെ ആൾക്കാരുടെ പ്രിയ വിഭവമാണ് . അതുകൊണ്ടു തന്നെ അവർക്കറിയാം ചീരച്ചേമ്പിന്റെ പ്രാധാന്യം. രുചികരം എന്നല്ലാതെ ഇതിന്റെ തോരൻ കഴിച്ചവർ പറയില്ല. മാത്രമല്ല, പോഷകസമൃദ്ധവുമാണ് ചീരച്ചേമ്പ് എന്ന ഇലച്ചേമ്പ്. വിത്തില്ലാച്ചേമ്പ് എന്നും അറിയപ്പെടുന്നതാണ് ഇത്.

🌿🌱🌿🌱🌿🌱🌿🌱
അടുക്കളത്തോട്ടം
അഡ്മിൻടീം ന്റെ കാർഷിക അറിവുകൾ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section