മാങ്കോസ്റ്റിൻ : പഴങ്ങളുടെ റാണി Mangosteen : Queen of Fruits

mangosteen-plant
സമീപകാലത്ത് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വരുന്ന ഫലവൃക്ഷമാണ് മാങ്കോസ്റ്റീൻ . സവിശേഷ രൂപവും ഗുണമേന്മയും ഒത്തിണങ്ങിയ മാങ്കോസ്റ്റിൻ പഴത്തിന് പഴങ്ങളുടെ റാണി എന്ന വിശേഷണവും ഉണ്ട്. ഉഷ്ണമേഖലകളിൽ മാത്രം വളരാൻ യോജിച്ച മാങ്കോസ്റ്റിൻ സമുദ്രനിരപ്പിൽ നിന്ന് 900 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിലാണ് നന്നായി വളർന്ന് സമൃദ്ധിയായി കായ്ക്കുന്നത്. 2500 മി.മി വാർഷിക മഴയും 22 മുതൽ 35 ഡിഗ്രി വരെയുള്ള താപനിലയും കൃഷിക്ക് അനുകൂല ഘടകങ്ങളാണ്. ഇന്തോനേഷ്യൻ ദ്വീപുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന മാങ്കോസ്റ്റിൻ 1981 ലാണ് ഭാരതത്തിൽ വന്നെത്തിയത്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ മാങ്കോസ്റ്റിൻ ഉൽപ്പാദിപ്പിക്കുന്നത് തായ്‌ലൻഡിലാണ്. ഈ രാജ്യത്തിന്റെ ദേശീയ ഫലവും കൂടിയാണിത്. ഗാർസീനിയ മാൻഗോസ്റ്റാന എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ചെടി ക്ലോസിയേസിയേ എന്ന സസ്യ കുടുംബത്തിൽപ്പെട്ടതാണ്.

സസ്യ വിവരണം

പരമാവധി 25 മീറ്റർ ഉയരത്തിൽ വളരുന്ന മാങ്കോസ്റ്റിൻ അലങ്കാര വൃക്ഷം കൂടിയാണ്. വലുപ്പമുള്ള ഇലകളും തട്ടുതട്ടുകളായി വളരുന്ന ശിഖര ങ്ങളുമാണ് ഈ വൃക്ഷത്തിന് അലങ്കാര വൃക്ഷമായി സ്ഥാനം നൽകുന്നത്. ശാഖകളുടെ അഗ്രങ്ങളിലാണ് പൂക്കൾ ഉണ്ടാവുക. പൂക്കൾ ഒറ്റയ്‌ക്കോ ചിലപ്പോൾ ഇരട്ടയായോ കാണും . പൂമൊട്ട് പൂവായി മാറാൻ നാലാഴ്ചയെടുക്കും. പൂവിരിഞ്ഞു പഴമാകാൻ മൂന്നു - മൂന്നര മാസവുമെടുക്കും. വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ തണൽ വേണമെങ്കിലും പ്രായമായ മരങ്ങൾക്ക് തണൽ തീരെയില്ലാത്തതാണ് പൂവിടലും കായ്ഫലവും മെച്ചപ്പെടാൻ നല്ലത്. വൃക്ഷങ്ങളിൽ ആൺ, പെൺ ഇനങ്ങളുണ്ട്. പെൺ വൃക്ഷത്തിൽ പെൺപൂക്കൾ മാത്രമാണുണ്ടാവുക. ആൺ മരത്തിന്റെ സഹായമില്ലാതെ തന്നെ പെൺപൂക്കൾ കായ്കളാകും. വിത്തിൽ ഭ്രൂണം ഉണ്ടാകുന്നത് അണ്ഡാശയത്തിന്റെ പുറമെയുള്ള ആവരണത്തിൽ നിന്നാേ, അണ്ഡത്തിന് ഭക്ഷണമായി ഉപയോഗിക്കുന്ന ന്യൂ സെല്ലസ്(ചൗരലഹഹൗ)െ കോശങ്ങളിൽ നിന്നോ ആണ്. പരാഗണവും അനുബന്ധമായ ബീജസങ്കലനവും വഴിയല്ലാതെ വിത്തുകൾ മുളച്ചുണ്ടാകുന്ന തൈകളെല്ലാം മാതൃവൃക്ഷത്തിന്റെ തനി പകർപ്പുകളായിരിക്കും. അതിനാൽ മാങ്കോസ്റ്റിൻ മരങ്ങളിൽ വൈവിധ്യം പ്രകടമായി കാണാറില്ല. എന്നാൽ ഗുണമേന്മയുള്ള തൈകൾ ഉൽപ്പാദിപ്പിക്കാൻ 40 വർഷത്തിനു മേൽ പ്രായമുള്ള നന്നായി കായ്ക്കുന്ന മരങ്ങളിൽ നിന്നും വിത്ത് ശേഖരിക്കണം.

കൃഷി രീതി

നന്നായി പഴുത്ത കായ്ക്കളിൽ നിന്നും ശേഖരിച്ച വിത്ത് വെളളത്തിൽ കഴുകി വിത്തിന്റെ മാംസളമായ ആവരണം കഴുകി നീക്കം ചെയ്യണം.വിത്തിന് കിളിർക്കാനുളള ശേഷി വേഗത്തിൽ നഷ്ടപ്പെടുന്നതിനാൽ കാലതാമസം കൂടാതെ അവ നടാനായി പ്രയോജനപ്പെടുത്തണം.
നടുന്ന വിത്ത് ഒരു മാസത്തിനുള്ളിൽ കിളിർത്ത് തൈകളാകും. ഇവ ഒന്നോ രണ്ടോ വർഷംപ്രായമായാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. കാലവർഷാരംഭത്തോടെ 90 സെ.മീ. വീതം നീളം വീതി , താഴ്ചയുളള കുഴിയെടുത്ത് മേൽമണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, ഒരു കി.ഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവ നന്നായി കൂട്ടി ചേർത്ത് കുഴി പൂർണ്ണമായും മൂടണം. തുടർന്ന് തൈ നട്ടശേഷം തായ്ത്തടി ബലപ്പെടുവോളം നട്ട തൈകൾക്ക് താങ്ങ് നൽകണം. തൈ നട്ട് ആദ്യ വർഷങ്ങളിൽ ചെടികൾക്ക് ഭാഗികമായി തണൽ നൽകണം.
വേനൽ മാസങ്ങളിൽ നന നൽകണം. മരത്തിന് ചുറ്റും ഉണങ്ങിയ ഇലകളും മറ്റും ഉപയോഗിച്ച് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ ഉപകരിക്കും. അടുത്ത വർഷം മുതൽ മഴക്കാലത്ത് വളപ്രയോഗം തുടരണം. കംബോസ്റ്റ്, കാലിവളം, എല്ലുപൊടി എന്നിവ എല്ലാം കൂടി വളർച്ചക്ക നുസരിച്ച് 5 മുതൽ 40 കി.ഗ്രാം വരെ ഒരു വർഷത്തേക്ക് നൽകാം. നട്ടു നല്ല പരിചരണം നൽകിയാൽ ആറാം വർഷം മുതൽ ഇവ കായ്ച്ച് തുടങ്ങും. തുടർന്നങ്ങോട്ട് കായ് പിടുത്തം വർധിച്ചു വരും. 15 വർഷം വളർച്ചയെത്തിയ മരത്തിൽ നിന്നും 2000 കായ്കൾ വരെ പ്രതീക്ഷിക്കാം.

വിളവെടുപ്പ്

നമ്മുടെ നാട്ടിൽ ഓരോ പ്രദേശത്തേയും അന്തരീക്ഷ സാഹചര്യങ്ങൾ അനുസരിച്ച് ഡിസംബർ മുതൽ ഫെബ്രുവരി പകുതി വരെ മാങ്കാസ്റ്റിൻ പൂവിടുന്നതായി കണ്ടിട്ടുണ്ട്. പൂവിട്ട് മൂന്ന് മാസമെത്തുമ്പോൾ കായ്കൾ മൂപ്പെത്തിത്തുടങ്ങും. പച്ചനിറമുളള ഇളം കായ്കൾ പഴുക്കുമ്പോൾ പർപ്പിൾ നിറമാകും. കായ കാൽ ഭാഗം പർപ്പിൾ നിറമായാൽ വിളവെടുക്കാം. പറിച്ചെടുത്ത കായ്കൾ ഇലകൾ കൊണ്ട് മൂടിയിട്ടാൽ അവ പഴുത്ത് തുടങ്ങും. പഴങ്ങൾ ഞെട്ട് ഉൾപ്പടെ വേണം ശേഖരിക്കുവാൻ . മരത്തിൽ നിന്നും ഇവ താഴെ വീണാൽ പുറന്തോട് പൊട്ടി കേടാവാൻ സാദ്ധ്യതയുണ്ട്. ഒരു പഴത്തിന് 120 ഗ്രാം വരെ തൂക്കമുണ്ടാകും. ഉളളിൽ നാല് മുതൽ ഏഴ് വരെ അല്ലികൾ കാണാം. കായ്കൾ സാധാരണ രീതിയിൽ മൂന്ന് - നാല് ആഴ്ച വരെ കേട് കൂടാതിരിക്കുമെന്നതിനാൽ കയറ്റുമതിക്ക് സാധ്യതയേറെയാണ്.

#പോഷക ഗുണം

ഭക്ഷ്യയോഗ്യമായ പഴത്തിൽ 80 ശതമാനം ജലാംശമാണ്. മധുരത്തിന് നിദാനമായ പഞ്ചസാര 17.3ശതമാനമാണ്. ഇത് ശരീരത്തിന് എളപ്പം ആഗിരണം ചെയ്യാൻ സാധിക്കുന്ന ഗ്ലൂക്കോസ് രൂപത്തിലാണ്. 20 തരം സാൻന്തോണുകൾ (മിവീല ) മാങ്കോസ്റ്റിൽ നിന്നും വേർതിരിച്ചെടുത്തിട്ടുണ്ട്. 

ഇവയിൽ ആൽഫ മാങ്കോസ്റ്റിൻ (മ ങമിഴീശി), ഗാർസിനോൺ - ഇ (ഏമൃരശില ഋ ) , ഗാർസിനോൾ (ഏമൃരശിയു)., നോർ മാങ്കോസ്റ്റിൻ ( ചീങമിഴീശി), ഗാർട്ടാമിൻ (ഏമൃമോശി) എന്നിവയാണ് പ്രധാനപ്പെട്ടവ. 100 ഗ്രാം പഴസത്തിൽ 0.5- 0.6 ഗ്രാം മാംസ്യം, ഛ.63 ഗ്രാം സിട്രിക്ക് ആസിഡ്, 6.1 - 0.6 ഗ്രാം കൊഴുപ്പ്, 0.3 ഗ്രാം ഡയറ്റി നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാതു ലവണങ്ങളായ കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, വിറ്റാമിൻ ബി വിഭാഗത്തിലെ റൈബോഫ്‌ളേവിൻ, നിയാസിൻ, വിറ്റാമിൻ സി എന്നീ ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റമിനുകളുടയും ധാതുക്കളുടയും നിരോക്‌സീകാരകങ്ങളുടേയും കലവറയായ പഴങ്ങൾ മൂല്യവർധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനും അനുയോജ്യമാണ്. ജാം, ജെല്ലി, വൈൻ എന്നിവയാണ് ഇതിൽ പ്രധാനം. പഴത്തിന്റെ പുറന്തോട് ഔഷധനിർമ്മാണത്തിന് ഉപയോഗിച്ചു വരുന്നു. ഇതിന്റെ അണുനശീകരണ സ്വഭാവം മുറിവുകൾ ഉണക്കുന്നതിനും സോറിയാസിസ് ഉൾപ്പടെയുളള ഗുരുതര ചർമ്മരോഗങ്ങൾക്കും പ്രയോജനപ്പെടുത്തുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section