എന്താണ് കൊതുക് എന്നെ മാത്രം കടിക്കുന്നത്? കൂടുതൽ അറിയാൻ😍😍😍😍

ഞങ്ങൾ രണ്ടുപേരും ഇരിക്കുമ്പോൾ എന്നെ മാത്രം കൊതുക് കടിയ്ക്കുന്നു. എന്റെ സുഹൃത്തിനെ കൊതുക് തിരഞ്ഞു നോക്കുന്നില്ല. ഇതെന്താ ഇങ്ങനെയെന്ന് ആലോചിച്ചു ഉറക്കം കിട്ടാതെ കിടക്കുമ്പോഴാണ് വീണ്ടുമൊരു കൊതുക് വന്ന് കടിക്കുന്നത്. അതിനെ കുറിച്ച് റിസർച്ച് ചെയ്തപ്പോഴാണ് ധരിക്കുന്ന വസ്ത്രങ്ങൾ പോലും കൊതുക് കടിക്കുന്നതിന് കാരണമാണത്രെ. കാർബൺഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകമാണെന്നൊക്കെയാണ് പറയപ്പെടുന്നത്. ചില പഠനങ്ങളിൽ പറയുന്ന കാരണങ്ങൾ കേട്ടാൽ നമ്മൾ ഞെട്ടും.

* നിങ്ങൾ ബിയർ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങളെ കൊതുക് കടിക്കാൻ സാധ്യത കൂടുതലാണ്. ബിയർ

* കൊതിയന്മാരെ പിന്തുടർന്ന് കൊതുക് പിടിച്ച് കടിക്കുമെന്നാണ് പറയപ്പെടുന്നത്.

* വസ്ത്രത്തിന്റെ നിറം നോക്കിയും ഇവർ കടിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ കൊതുകെ വിടാതെ പിന്തുടരുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇനി രാത്രികളിൽ എന്ത് കളർ ഡ്രസ്സ് ധരിക്കണമെന്ന് ഒന്നുകൂടി ചിന്തിക്കുക.

* തടിയുള്ളവരെ കൊതുക് കടിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ തടിച്ച ശരീരം കണ്ടാൽ ചിലപ്പോൾ കൊതുകിന് കടിക്കാൻ തോന്നും. അതുകൊണ്ട് ഫിറ്റ്നസ് കാര്യത്തിൽ ചെറിയ ശ്രദ്ധ ഉണ്ടാവുന്നത് നല്ലതാണ്.

*ഗർഭിണികളുടെ ഏറ്റവും വലിയ ശത്രുവാണ് കൊതുക്. അതിനൊരു കാര്യവുമുണ്ട്, ഗർഭിണികളോട് കൊതുകൾക്ക് പ്രേമം എന്നാണ് പൊതുവെ പറയുന്നത്. കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍. സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗർഭിണികളിൽ 21 ശതമാനം വരെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നു. കൂടുതൽ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നതുകൊണ്ടാണ് കൊതുക് കടിക്കുന്നതെന്നാണ് പഠനങ്ങളിൽ പറയുന്നത്.

* വലിയ ത്വക്കുള്ളവരെയും കൊതുകുകൾക്ക് പ്രിയപ്പെട്ടതാണ്. അവർ എപ്പോഴും വിയർക്കും. അവരുടെ വിയർപ്പിലൂടെ പുറം തള്ളുന്ന ബാക്ടീര ത്വക്കിന്റെ ഘടനകളിൽ കൂടുതൽ നേരം നിലനിൽക്കും. ഇത്തരക്കാരെ കൊതുക് ആക്രമിക്കും.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section