വഴുതന നടാനെന്ത്‌ താമസം രാമാ... പ്രമോദ് മാധവൻ

 


Pramod Madhavan, profile picture


കർഷകർ പൊതുവേ രണ്ടു തരം.

ശുഭനും (ശുംഭൻ അല്ല 🤪) അശുഭനും.

ശുഭൻ Optimistic ആണ്. എല്ലാ കാര്യങ്ങളും ഒത്ത് വരാൻ കാത്ത് നിൽക്കില്ല. യഥാസമയം വിളയിറക്കും.

'കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം'.

മറ്റേയാൾ (അശുഭൻ, Pessimistic ) എപ്പോഴും ഒഴിവ് കഴിവുകൾ പറഞ്ഞു കൊണ്ടിരിക്കും.

ഉദാഹരണത്തിന് 'എന്താ രാമാ.., ഓണത്തിന് വിളവെടുക്കാൻ പച്ചക്കറിയൊക്കെ നട്ടോ "എന്ന് ചോദിച്ചാൽ "ഈ മുടിഞ്ഞ മഴയത്ത് എങ്ങനെ കൃഷി ഇറക്കാനാണ്? "എന്ന് പറഞ്ഞേക്കും.

ഇതേ രാമനോട് മകര മാസത്തിൽ വിഷുവിന് വിളവെടുക്കാൻ വെള്ളരി ഇടേണ്ടേ എന്ന് ചോദിച്ചാൽ "ഈ നശിച്ച വേനലിൽ എങ്ങനെ കൃഷിയിറക്കാനാണ്?" എന്ന് പറയും.

കഷ്ടകാലത്തിന് കേരളത്തിൽ 6 മാസം മഴയും 6 മാസം മഴയില്ലായ്‌മമാണ്. അപ്പോൾ പിന്നെ രാമന്റെ കൃഷി നടക്കില്ല.

അതുകൊണ്ട് പെരുമഴ വരുന്നതിനു മുൻപ് ഓണത്തിനുള്ള കൃഷി തുടങ്ങാം.

മുളകിനെ പോലെ വഴുതനയ്ക്കും ശുഭകാലം തന്നെ
മെയ്‌ മാസം.

വസന്ത കാലത്തിന്റെ അന്ത്യം .

Dr. ശ്രീവത്സൻ J മേനോൻ ചേട്ടൻ (വെള്ളായണി കാർഷിക കോളേജിൽ സീനിയർ ആയിരുന്നു. ഇപ്പോൾ പേര് കേട്ട ഗായകൻ, ഗ്രാമ വൃക്ഷത്തിലെ കുയിൽ എന്ന ചിത്രത്തിലെ നായകൻ )പാടിയ പാട്ടിലെ 'മെയ്മാസമേ, നിൻ നെഞ്ചിലെ പൂവാക പൂക്കുന്നതെന്തേ' എന്ന് ആരും പാടിപ്പോകുന്ന കാലം. നാട്ടിൽ ഗുൽമോഹർ മരങ്ങൾ ഇപ്പോൾ പൂത്ത് നിൽക്കുന്നുണ്ട്.

*കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ പട്ടിണി* എന്ന് വിവരമുള്ളവർ പറഞ്ഞു വച്ചിട്ടുണ്ട്.

മഴയെ ആശ്രയിച്ചു കൃഷി ഏപ്രിൽ -മെയ്‌ (മീനം -മേടം) മാസങ്ങളിൽ കൃഷി തുടങ്ങിയില്ലെങ്കിൽ മരുത് പൂക്കുമ്പോൾ (ചിങ്ങം -കന്നി മാസം ) പട്ടിണി തന്നെ.

( അത് അന്തക്കാലം. രണ്ട് രൂപയ്ക്ക് അരി സുലഭമായി കിട്ടുന്ന ഇക്കാലത്ത് എന്ത് പട്ടിണി )

അപ്പോൾ ഒരുപാട് ഡെക്കറേഷൻ ഇല്ലാതെ കാര്യം പറയാം.

വഴുതന തൈകൾ പറിച്ചു നടാൻ സമയമായി.

ആരാ വഴുതന?
ചിലർ കത്തിരിക്ക എന്നും പറയും.

നീണ്ട കായ്കൾ വഴുതന, ഉരുണ്ടതു കത്തിരി. തെറ്റാണെങ്കിൽ തിരുത്തണം. ഇംഗ്ലീഷിൽ രണ്ടാളും Solanum melongena തന്നെ. Solanaceae തറവാട്ടിലെ അംഗങ്ങൾ.

ദക്ഷിണേന്ത്യയിലെ 'ശമയലറ' കളിൽ താരമാണ് വഴുതന. സാമ്പാറിലും അവിയലിലും തീയലിലും 'തലപ്പാക്കെട്ട്' ബിരിയാണിയുടെ കറിയായും താരമാണ് വഴുതന.

പോഷക ഗുണങ്ങളും അങ്ങനെ തന്നെ. ഫ്രീ റാഡിക്കൽസിനെ തുരത്തും ഇതിലുള്ള Chloragenic Acid.

ശരീരത്തിൽ അധികമുള്ള ഇരുമ്പിനെ വലിച്ചു വൃത്തിയാക്കുന്ന Nasunin എന്ന Phytochemical ലാൽ സമൃദ്ധം.

Diabetic ആകട്ടെ Heart disease ആകട്ടെ അതിനുള്ള മരുന്ന് വഴുതനക്കറി തന്നെ.

'അന്നം തന്നെ ഭക്ഷണം'.

പക്ഷെ വഴുതന അധികമായാൽ ഇരുമ്പ് ശരീരത്തിൽ നിന്നും വലിഞ്ഞു പുറത്ത് പോകുമത്രേ..കിഡ്നി സ്റ്റോൺ, gall bladder stone ഉള്ളവരും വഴുതന മിതമായി മാത്രം കഴിക്കണം.

ഇനങ്ങൾ.... അമ്പമ്പോ വഴുതനയിൽ ഉള്ള അത്ര ഇനങ്ങൾ വേറെ ഏതെങ്കിലും പച്ചക്കറിയ്ക്ക് ഉണ്ടോ എന്ന് സംശയം.

പച്ച, വെള്ള, വയലറ്റ്, വരയുള്ളത് , വരയില്ലാത്തത് , ഉരുണ്ടത് , നീണ്ടത് എന്ന് വേണ്ട....

കാർഷിക സർവ്വ കലാശാലയുടെ തറവാട്ടിൽ നിന്നും
സൂര്യ (ഉരുണ്ട 100ഗ്രാം തൂക്കം വരുന്ന വയലറ്റ് കായ്കൾ )

ശ്വേത( ഇളം പച്ച നിറത്തിൽ ഉള്ള 50ഗ്രാമിൽ താഴെ തൂക്കം ഉള്ള കായ്കൾ ),

ഹരിത (നീണ്ട വലിയ പച്ചകായ്കൾ )

സങ്കരി (Hybrid ) ആയ 175 ഗ്രാമോളം വരുന്ന തിളങ്ങുന്ന വയലറ്റ് നിറമുള്ള നീലിമ.

ഭൗമ സൂചികാ പദവി ലഭിച്ച വലിയ ചുണ്ടക്ക പോലെയുള്ള അതീവ രുചിയുള്ള മാട്ടുഗുള്ള വഴുതന അഥവാ ഉഡുപ്പി വഴുതന

നീളമുള്ള വേങ്ങേരി വഴുതന

ഗുൽഷൻ, പുസ പർപ്പിൾ ലോങ്, പൂസാ പർപ്പിൾ റൗണ്ട്, അർക്ക നവനീത്, അർക്ക നീലകണ്ഠ, Mahyco യുടെ നിഖിൽ, നീലം... അങ്ങനെ ഒത്തിരി.

മാർക്കറ്റിൽ വയലറ്റ് കായ്കൾക്ക് അല്പം പ്രിയം കൂടും.

Bacterial വാട്ടം ജന്മസിദ്ധം. ആയതിനാൽ മണ്ണ് കിളച്ചൊരുക്കുമ്പോൾ സെന്റിന് 3 കിലോ കുമ്മായം /ഡോളമൈറ്റ് നിർബന്ധം. കുമ്മായം ചേർത്ത് മണ്ണ് രണ്ടാഴ്ച ഇളക്കി ഇടണം.

(പലരും വാട്ടരോഗം വന്നതിന് ശേഷമാണ് അതിന് പ്രതിവിധി തേടുന്നത്. അതിന് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ മറന്നു പോകും. ഇനി എല്ലാം ചെയ്താൽ തന്നെ Ralstonia എന്ന ബാക്റ്റീരിയ മണ്ണിൽ ഒളിഞ്ഞിരിക്കുന്നു എങ്കിൽ പ്രാർത്ഥിക്കുക മാത്രമേ വഴിയുള്ളൂ.)

'പാഥസാം നിചയം വാർന്നൊഴിഞ്ഞളവ് സേതു ബന്ധനോദ്യോഗമെന്തെടോ?' എന്ന് കലി പുഷ്കരനോട് മൊഴിഞ്ഞ പോലെ..)വെള്ളം ഒഴുകിപ്പോയിട്ട് അണ കെട്ടിയിട്ട് ഒരു കാര്യവുമില്ല ഉത്തമാ...

അടിവളമായി ട്രൈക്കോഡെർമയും വേപ്പിൻ പിണ്ണാക്കും ചേർന്ന അഴുകി പൊടിഞ്ഞ ചാണകപ്പൊടി നിർബന്ധം.

നട്ട് കഴിഞ്ഞാൽ രണ്ടാഴ്ച കൂടുമ്പോൾ രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമോണസ് കലക്കി തടം കുതിർക്കണം.

ഈ LTP (Liming, Trichoderma, Pseudomonas )പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ ജപ്തി. പാലിച്ചാൽ സ്വസ്തി.

അല്പം (3ഗ്രാം ) Fytolan /Fytran വെള്ളത്തിൽ കലക്കി തടം കുതിർക്കാം
രോഗം കണ്ടു തുടങ്ങിയാൽ. മണ്ണ് വഴിയും നന വഴിയും രോഗം കാട്ടുതീ പോലെ പടരും. *പേടി വേണ്ട, ജാഗ്രത മതി*

പ്രോ ട്രേയിൽ വളർത്തിയ നാലാഴ്ച പ്രായമുള്ള തൈകൾ നടുക.

വൈകുന്നേരങ്ങളിൽ പറിച്ചു നടുക.
രണ്ടു മൂന്നു ദിവസം വേണമെങ്കിൽ തണൽ നൽകുക.

ജൈവ വളങ്ങളോട് നന്നായി പ്രതികരിക്കുമെങ്കിലും അൽപ സ്വല്പം NPK വളങ്ങളും 10 ദിവസം കൂടുമ്പോൾ കൊടുക്കുക.

പിന്നെ വല്ലപ്പോഴും ഇച്ചിരി ബയോ സ്ലറി, ഇച്ചിരി വളച്ചായ, ഇച്ചിരി ജീവാമൃതം.. കായ്കൾ ശരശ്ശറേന്ന് പറിക്കാം.

വഴുതനയിൽ എല്ലാ പൂവും കായ് ആകില്ല എന്നറിയുക.ആൺ പൂക്കൾക്ക് കൊഴിഞ്ഞു പോകാനാണ് വിധി.

നീളമുള്ള തന്തുക്കൾ ഉള്ള പെൺ പൂക്കൾ ആണ് കായ് ആകുന്നത് .

സ്വയം പരാഗണം ആണ് പതിവ്.

ഒരു പാടു പടർന്ന് വളരാത്ത ഇനങ്ങൾക്ക് രണ്ടടി അകലം വരിയിലും നിരയിലും നൽകാം.

പടർന്നു വളരുന്നവയ്ക്ക് 90cmx60cm അകലം കൊടുത്തില്ലെങ്കിൽ പണി ഉറപ്പ്. ഇടയിളക്കാനും കള പറിയ്ക്കാനും വിളവെടുക്കാനും ബുദ്ധിമുട്ടും.

പിന്നെ രോഗങ്ങളും കീടങ്ങളും. അത് ഉറപ്പായും വരും. "നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി ഫിലാഡൽഫിയയിൽ നിന്ന് വരെ വരും" എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ 🤪

തണ്ട് തുരപ്പൻ
കായ് തുരപ്പൻ
ഇല ചുരുട്ടി
ആമ വണ്ട്
മണ്ഡരി
മീലി മൂട്ട
പച്ച തുള്ളൻ
നിമ വിരകൾ (വേര് ബന്ധിക്കുന്ന കശ്മലൻ )
ബാക്റ്റീരിയൽ വാട്ടം
കായ് അഴുകൽ രോഗം
കുറ്റില രോഗം(Little Leaf ) ...അങ്ങനെ പോകുന്നു.

ഇതിനെല്ലാം പോം വഴി ഉണ്ട്. ഇവരെ കുറിച്ചെല്ലാം നന്നായി പഠിക്കുക. കേരള കർഷകൻ മുടങ്ങാതെ വായിക്കുക.

പേടി വേണ്ട ജാഗ്രത മതി

മിതമായി നനയ്ക്കുക

രാവിലെ നനയ്ക്കുക

ശിഖരങ്ങൾ പ്രായമാകുമ്പോൾ കോതി കൊടുക്കുക.

കേടായ കായ്കൾ തിളച്ച വെള്ളത്തിൽ ഇട്ടു പുഴുവിനെ കൊന്ന് മാത്രം വെളിയിൽ എടുത്തിടുക.

നിലവിൽ ഉള്ള ചെടികളുടെ കമ്പുകൾ റൂട്ടിങ് ഹോർമോണിൽ മുക്കി വേര് പിടിപ്പിച്ചു നടാനായി എടുക്കാം.

പിന്നെ യഥാ സമയം വിളവെടുക്കുക.(അരി വയ്ക്കുന്നതിന് മുൻപ് കറി വയ്ക്കണം ).
എന്നാലേ ചെടിയ്ക്ക് കൂടുതൽ പിടിക്കണം എന്ന ചിന്ത വരൂ. വിളവെടുക്കാൻ വൈകിയാൽ രുചിയും കുറയും.

വഴുതനയിൽ അല്പം വിവാദം ഒക്കെ ഇടക്കാലത്ത് ഉണ്ടാക്കിയിരുന്നു. Bt വഴുതന... അതിനെ കുറിച്ചൊന്നും ബേജാറാവേണ്ട..

രണ്ടു കൊല്ലം വരെ വേണമെങ്കിൽ നമുക്ക് വഴുതനയിൽ നിന്നും വിളവെടുക്കാം. കൃത്യമായ പ്രൂണിങ്, വള പ്രയോഗം, കീട രോഗ നിയന്ത്രണം. അത്ര തന്നെ

വായിക്കുക... വരിക്കാരാകുക. നമ്മുടെ സ്വന്തം കേരള കർഷകൻ. കൃഷിഭവനുമായി ബന്ധപ്പെടുക.

അപ്പോൾ കൊന്ന പൂത്തു.
ഇനിയും ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ...

ഞങ്ങളും കൃഷിയിലേയ്ക്ക് 🥰

എന്നാൽ അങ്ങട്.....

പ്രമോദ് മാധവൻ



Princeshivam Viswanathan, profile picture
Princeshivam Viswanathan
👏👏👏
on ThuReport
Abin Mathew, profile picture
Abin Mathew
ഇഞ്ചിയിലേയും വഴുതന വിളകളിലേയും യഥാർത്ഥ വില്ലൻ
Ralstonia Solanacearum തന്നെ.
എത്ര പ്രതിരോധം സൃഷ്ടിച്ചാലും ഒരു ശകലം ഉണ്ടെങ്കിൽ ഇവൻ പടർന്നു പിടിക്കും, തോട്ടം തീർത്തെടുക്കും.
Wilt resistant ആയ ഇനങ്ങൾ തിരഞ്ഞെടുക്കുക എന്നത് തന്നെയാണ് പ്രധാന പ്രതിരോധ മാർഗം.
എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ, സ്യൂഡോമോണസ്സിനേക്കാളും നല്ലത്
സ്ട്രെപ്റ്റൊമൈസിൻ + ടെട്രാസൈക്ലിൻ
ആണ്.
on ThuReport
Ravi Govindan, profile picture
Ravi Govindan
സാറെ നിങ്ങളൊരു സംഭവം തന്നെ.
ഇതൊക്കെ ഒത പുസ്തക മാക്കിയാൽ എല്ലാവർക്കും (കർഷകർക്ക്) വലിയ പ്രയോജനമായിരിക്കും. Please
on ThuReport
Ajitha Kumari, profile picture
Ajitha Kumari
ഓണത്തിന് വേണ്ടി യുള്ള പൂച്ചെടികൾ എന്നാണ് നടത്തേണ്ടത് എന്നുകൂടി പറയുമോ
on ThuReport
Ajitha Kumari, profile picture
Ajitha Kumari
നല്ല പോസ്റ്റ് യാണ് സാർ
on ThuReport
Venu Gopalan, profile picture
Venu Gopalan
വഴുതന കൂടുതൽ ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കാൻ പറ്റുന്നുന്നുണ്ട്.
on ThuReport
Shine Rajendraprasad, profile picture
Shine Rajendraprasad
on FriReport
AdvJames Velutheril, profile picture
AdvJames Velutheril
👍
on FriReport
Malu Shine, profile picture
Malu Shine
Great post sir
on FriReport
Sidharthan Savarni, profile picture
Sidharthan Savarni
ഇത് കണ്ടില്ലേ 100 ഉം 200 ഉം ഒന്നുമല്ല ഈ വീനസ് വില്ല്യംസിൻ്റെ തൂക്കം ശരിക്ക് നോക്കിക്കോ........
No photo description available.
on FriReport
Sidharthan Savarni, profile picture
Sidharthan Savarni
on FriReport
Sidharthan Savarni, profile picture
Sidharthan Savarni
No photo description available.
on FriReport
Asok Kumar, profile picture
Asok Kumar
on FriReport
Jayan Unnithan, profile picture
Jayan Unnithan
വെക്തമായി മനസ്സിലാക്കാൻ പറ്റുന്ന വിവരണം
on FriReport
Sumangala Sahadevah, profile picture
Sumangala Sahadevah
Thank you Sir
on FriReport
Sumangala Sahadevah, profile picture
Sumangala Sahadevah
No photo description available.
on FriReport
Sumangala Sahadevah, profile picture
Sumangala Sahadevah
നല്ല സൂപ്പർ വഴുതയാണ്
on FriReport
Sheejasuseelan, profile picture
Sheejasuseelan
👌👌🙏
on FriReport
Sisily Abraham, profile picture
Sisily Abraham
Great post
on SatReport
Ampili VS Jayakumar, profile picture
Ampili VS Jayakumar
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി സാർ 👍🏻👍🏻
on SatReport
Soumya, profile picture
Soumya
എല്ലാർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം 🥰
on SatReport
Suresh Skaria, profile picture
Suresh Skaria
May be an image of rose and text
on SatReport
P C Antony, profile picture
P C Antony
1 കഴിവതും ഹൈബ്രീഡ വർഗങ്ങൾ ഒഴിവാക്കി ഹരിത - വേങ്ങേരി ഒക്കെ നട്ടാൽ തലവേദന ഒഴിവാകും.
on SatReport
Prasannakumar Mekkunnath, profile picture
Prasannakumar Mekkunnath
Good information
Thank you🙏
on SatReport
Aby Rincy, profile picture
Aby Rincy
Good information
on SunReport

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section