കോമ്പൗണ്ട് ലയറിങ്
വളരെ ഈസിയായി എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രീതിയാണ് കോമ്പൗണ്ട് ലയറിങ്
ചെയ്യേണ്ട രീതി
കോബൗണ്ട് ലയറിങ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ജൂൺ മുതൽ ഡിസംബർ മാസം വരെയാണ് ബാക്കിയുള്ള മാസങ്ങളിൽ ദിവസവും രണ്ടു നേരം നനച്ചു കൊടുക്കാണ് കഴിയുമെങ്കിൽ ചെയ്യാവുന്നതാണ്.
ലയറിങ് ചെയ്യാൻ ആദ്യം ശ്രദ്ദിക്കേണ്ടത് മദർ പ്ലാന്റിൽ നിന്നുള്ള കമ്പുകൾ നിലത്ത് വളച്ചു വെക്കാൻ കഴിയുന്ന രൂപത്തിലുള്ള കമ്പുകൾ തിരഞ്ഞെടുക്കുക. ശേഷം കമ്പുകളിൽ ചെറുതായി മുറിവ് ഉണ്ടാക്കികൊടുക്കുക.
ചെയ്യേണ്ട രീതി
രണ്ടു രൂപത്തിൽ ചെയ്യാം..
1. മോതിരം വളയം ചെയ്യാൻ കഴിയുന്ന കമ്പുകൾ ആണെങ്കിൽ മോതിര വളയം ഇട്ടു കൊടുക്കാം.
രണ്ടാമത്തെ രീതി
2. കത്തി കൊണ്ട് ചെറുതായി കമ്പ് ചെരിച്ചു കീറി കൊടുക്കുക.
ഈ രണ്ടു രൂപത്തിൽ ആണ് മുറിവുണ്ടാക്കി കൊടുക്കേണ്ടത്.
ശേഷം മുവുണ്ടാക്കിയ ഭാഗം മണ്ണിലേക്ക് മണ്ണിൽ തട്ടുന്ന രൂപത്തിൽ വളക്കുക. തിരിച്ചു കമ്പ് മുകളിലോട്ട് വരാതിരിക്കാൻ വേണ്ടി V ആകൃതിയിൽ ഉള്ള മരം ഇരുമ്പ് ഇവ കൊണ്ടുള്ള ക്ലിപ്പ് വെക്കുക.
ശേഷം മുറിവ് ഉണ്ടാക്കിയ ഭാഗം കമ്പ് കാണാൻ കഴിയാത്ത രൂപത്തിൽ മണ്ണ് കൊണ്ട് മൂടുക. മണ്ണ് കരിയില ചകിരിചോറ് ഇവയിൽ ഏതും ഉപയോഗിക്കാവുന്നതാണ്.
ഈ രൂപത്തിൽ ഒരു കമ്പിൽ കമ്പിന്റെ നീളം അനുസരിച്ചു മിനിമം 10inj ഗ്യാപ്പിൽ ഒരുപാട് തൈകൾ ഉണ്ടാക്കാവുന്നതാണ്. വേര് വന്ന് കഴിഞ്ഞാൽ കമ്പ് കട്ട് ചെയ്തു വേര് നഷ്ട്ടപെടാതെ ഗ്രോബാഗിൽ മാറ്റി നടുക
ഈ രൂപത്തിൽ അലങ്കാര ചെടികൾ വള്ളിചെടികൾ ഇവയുടെ തൈകൾ ധരാളം നിങ്ങൾക്ക് വളരെ ഈസിയായി ഉണ്ടാക്കിയെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Sherfol Media YouTube Channel സന്ദർശിക്കുക
ഷെരീഫ് 9037532601