മാവിൻറെ കൊമ്പുണക്കം എങ്ങനെ തടയാം വരാതിരിക്കാൻ ചെയ്യേണ്ട ചില മുൻകരുതലുകളും പരിഹാരമാർഗ്ഗങ്ങളും.
മാവുകളുടെ അസുഖത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊമ്പുണക്കം അല്ലെങ്കിൽ ചീക്ക് ചില ഫംഗൽ ബാധയാണ് പിന്നീട് കൊമ്പുണക്കം ആയി മാറുന്നത്. രോഗം വന്ന് മൂർച്ഛിച്ച് കമ്പ് ഉണങ്ങി പോകുന്നതിനു മുമ്പേ രോഗം കണ്ടെത്തുക എന്നുള്ളതും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നുള്ളതാണ് ഇതിൽ പ്രാധാന്യം.
രോഗംവന്ന് കൊമ്പ് ഉണങ്ങി പോയാൽ പിന്നീട് ചെയ്യേണ്ട കാര്യം ഉണങ്ങിപ്പോയ ഭാഗത്തിന് താഴെയായി മുറിച്ചുമാറ്റി അവിടെ ബോഡോ ക്രീം തേച്ചുപിടിപ്പിക്കുക. സാരമായി ബാധിക്കാതെ ഭാഗത്ത് സോപ്പ് ലായനി ഉപയോഗിച്ച് ബ്രഷ് കൊണ്ട് തുടച്ചു വൃത്തിയാക്കി അവിടം (coc) copper oxychloride അടങ്ങിയിട്ടുള്ളഏതെങ്കിലുമൊന്ന് ഉദാഹരണത്തിന്
BORDO,SAAF,BULLET,പോലുള്ളവ തേച്ചുപിടിപ്പിക്കുകയോ ചെയ്യണം
മഴക്കാലം വരുന്നതിനുമുമ്പ് മാവുകൾ Pruning അഥവാ കൊമ്പുകോതൽ നടത്തേണ്ടതാണ്. ഉള്ളിലേക്ക് അധികമായി വരുന്ന കൊമ്പുകളും ശാഖകളും സൂര്യപ്രകാശത്തെ തടഞ്ഞുനിർത്തുന്നു ഇത്തരം കമ്പുകൾ മുറിച്ചു മാറ്റി ഉള്ളിലേക്ക് സൂര്യപ്രകാശം കടത്തിവിടുന്ന രീതിയിൽ ആക്കി മാറ്റണം ഉൾ ഭാഗത്തേക്ക് സൂര്യപ്രകാശം കടത്തിവിടാൻ തടസ്സമാവുന്ന കമ്പുകൾ ഒക്കെ മുറിച്ചുമാറ്റി സൂര്യപ്രകാശം ഉള്ളിലേക്ക് കടത്തിവിടുന്ന രീതിയിൽആക്കി മാറ്റണം.
Read Also : ഈ വളം ചെയ്യൂ... ഏതു പൂക്കാത്ത മാവും പൂക്കും
അല്ലെങ്കിൽ മാവിൻറെ പ്രത്യേകമായ പരുപരുത്ത കൊമ്പുകൾക്കിടയിൽ വെള്ളം കെട്ടിനിന്ന് ഫംഗൽ ബാധ ഉണ്ടാകുന്നതാണ് തന്മൂലം അത് പിന്നീട് കൊമ്പുണക്കം ആയി മാറും ഇതിന് പരിഹാരമായി കൊമ്പുകോതൽ കഴിഞ്ഞതിനുശേഷം coc ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എന്ന നിലയിൽ കലക്കി കമ്പുകളിൽ മൊത്തമായി സ്പ്രേ ചെയ്തു കൊടുക്കുക മഴക്കാലത്ത് കൂടുതൽ കൊമ്പുണക്കം കണ്ടുവരുന്നത് കൊണ്ട് മഴയുടെ തുടക്കത്തിൽതന്നെ ഇത് ചെയ്യുന്നത് ഫലപ്രദമാണ്.
തയ്യാറാക്കിയത്
MS Kottayil Tirur pullur