കൃഷിയെ സ്നേഹിച്ച മനുഷ്യൻ..!
പ്രതിസന്ധികളെ സധൈര്യം നേരിട്ട മധുവിന്റെ ജീവിതം പാഠമാണ്, പച്ചപ്പിനെ സ്നേഹിച്ച പച്ച മനുഷ്യൻ..!
കെ.പി.സി മധു, ചേർത്തല തിരു പുഴ സ്വദേശി. നാടക കലാ രംഗത്ത് പ്രതിഭാത്വം തെളിയിച്ച മനുഷ്യൻ. പച്ച പിടിച്ച ജീവിതത്തിന് വില്ലനായി ജീവിത ശൈലി രോഗങ്ങൾ വന്നെങ്കിലും തോൽക്കാൻ മനസ്സില്ലായിരുന്നു. ഇരു കാലുകൾ ഛേദിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇന്ന് തനിക്ക് ചുറ്റും ആരോഗ്യ ലോകം രൂപപ്പെടുത്തിയിരിക്കുന്നു. വിവിധ ഇനം കൃഷികൾ കൊണ്ട് ഇന്ന് അദ്ധേഹത്തിന്റെ വീട് സമൃദ്ധമാണ്.
ഇരു കാലുകൾ ഇല്ലാതെ കൃഷി ചെയ്യുന്നു. തനിക്ക് ആത്മ സംതൃപ്തിയും സന്തോഷവും നൽകുന്നുവെന്ന് അദ്ധേഹം പറയുന്നു. തനിച്ചിരിക്കുമ്പോഴാണ് വിഷാദം പിടിപെടുക. അത് ആത്മഹത്യക്ക് വരെ കാരണമാകും. പകരം പുറത്തിറങ്ങി കഴിയും വിധം ചെയ്താൽ അത് ദു:ഖങ്ങളെ മറപ്പിക്കും. സന്തോഷം തരും. മധു തന്റെ ജീവിതത്തിൽ ഇപ്പോൾ സംതൃപ്തനാണ്. ചെറുപ്പത്തിലേയുള്ള കൃഷിയോടുള്ള ഇഷ്ടം തനിക്ക് ഉപകരപ്രദമായി.
നാടക രംഗത്ത് തിരക്ക് പിടിച്ച കലാകാരനായ മധു ഇന്നും കലയോടും ഒത്തിരി ഇഷ്ടവും ആഗ്രഹവുമാണ്. താൻ ബാധ്യതയാകുമെന്ന് കരുതി സമിതികൾ നാടകത്തിന് ക്ഷണിക്കാറില്ലെന്ന് അദ്ധേഹം സങ്കടം പറയുന്നു. പക്ഷെ, കലോടുള്ള അഭിനിവേഷം വിടാൻ അദ്ദേഹം ഒരുക്കമല്ല. സ്വന്തമായി സ്ക്രിപ്റ്റ് എഴുതി തന്റെ ഫാമിലിയെ തന്നെ അഭിനയിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനടയിലാണ് മകൾ പഠനാവശ്യാർത്ഥം പുറത്ത് പോകുന്നത്. അക്കാരണത്താൽ നാടക്കാതെ പോയി. സ്വപ്നമായി അത് ബാക്കി നിൽക്കുന്നു.
വീഡിയോ കാണാം