കമണ്ഡലു മരം (Calabash Tree).
ഋഷിമാർ കൂടെ കൊണ്ടുനടക്കാറുള്ള കമണ്ഡലു യഥാർത്ഥത്തിൽ ഒരു കായ് ആണെന്ന് അധികമാർക്കും അറിയില്ല. നല്ല വലിപ്പവും ഉറപ്പുമുള്ള ഇത്തരം കായ്കളുടെ മുകൾഭാഗം തുളച്ച് പിടിക്കാനൊരു വള്ളിയിട്ടാണ് ഋഷിമാർ ശുദ്ധജലം കൊണ്ടുനടന്നിരുന്നത്.കമണ്ഡലു മരം ഒരുതരം സപുഷ്പിയാണ്.
നല്ല കട്ടിയുള്ള പുറത്തോടാണ് ഇതിന്റെ കായ്കൾക്ക്. അതുകാരണം പണ്ട് ഭാരതത്തിൽ ഇതിന്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് ആഹാരം കഴിക്കാൻ ഉള്ള പാത്രം ആയി ഉപയോഗിച്ചിരുന്നു അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന് കിട്ടിയത്.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ മരം 25 മുതൽ 40 അടിവരെ ഉയരത്തിൽ വളരാറുണ്ട്. കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നൊരു വിശ്വാസമുണ്ട്. Calabash Tree എന്നാണ് പൊതുവേ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. ഇല, കായ, തൊലി, തൊലി എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. കായുടെ പൾപ്പിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രസയനിക് ആസിഡ് ഗർഭമലസിപ്പിക്കാൻ കാരണമാകുന്നു. ഇല പല്ലുവേദനയ്ക്കും മുറിവിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനും ഉപയോഗിക്കുന്നു.