'പഴം - പച്ചക്കറി സംസ്ക്കരണവും വിപണനവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

 കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ പഠന കേന്ദ്രത്തിന്‍റെ 

ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘പഴം-പച്ചക്കറി സംസ്ക്കരണവും വിപണനവും’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മൂന്ന്‍  മാസമാണ് കോഴ്സിന്‍റെ കാലാവധി. മലയാളം ഭാഷയാണ്‌ പഠന മാദ്ധ്യമം. 50 % മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. അപേക്ഷകര്‍ക്ക്‌  സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും മൊബൈല്‍ഫോണ്‍ നമ്പറും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.   


SSLC, പ്രീഡിഗ്രി / പ്ലസ്‌ ടു / വി.എച്ച്.എസ്.ഇ.  എന്നിവയില്‍  ഏതെങ്കിലും / തത്തുല്ല്യമോ, ഉയര്‍ന്നതോ ആയ മറ്റു വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ സ്കാന്‍ ചെയ്ത് പകര്‍പ്പ് celkau@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക്‌ അയക്കേണ്ടതാണ്. പ്രായപരിധിയില്ലാതെ ഏത് ജോലി ചെയ്യുന്നവര്‍ക്കും   മറ്റു   കോഴ്സുകള്‍  പഠിക്കുന്നവര്‍ക്കും  ലോകത്തിന്റെ വിവിധ ഭാഗത്ത് താമസിക്കുന്നവര്‍ക്കും ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. 


 നിശ്ചിത യോഗ്യതയുള്ളവര്‍ 67368597330 എന്ന അക്കൗണ്ട്‌ നമ്പറിലേക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ്  വഴിയോ NEFT വഴിയോ കോഴ്സ് ഫീസ്‌  ഫീസ്‌  ആയ 3000/ രൂപ  അടച്ചതിനു ശേഷം www.celkau.in  എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും Registration ഫോറം പൂരിപ്പിച്ചു submit ചെയ്യേണ്ടതാണ്. 

Favouring : Director, Center for e-learning 

Account type: Savings, 

Bank: S.B.I. K.A.U Branch Vellanikkara, 

IFSC Code : SBIN0070670, Branch Code: 000670

രജിസ്റ്റര്‍ ചെയ്യേണ്ട  അവസാന തീയതി : 2022 ഏപ്രില്‍ 17

രജിസ്ട്രേഷന്‍ ലിങ്ക് : www.celkau.in/Online%20Courses/Login.aspx

2022 ഏപ്രില്‍ മാസം 18-)0 തീയതി ഓണ്‍ലൈന്‍  ക്ലാസ്സുകള്‍  ആരംഭിക്കുന്നതാണ്. കൂടുതല്‍  വിശദശാംശങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്കായി celkau@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും 7559070461, 9497353389, 9567190858 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

ഇത്തരത്തിലുള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JVPSQJZCpu77lg8QOeAmuz

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section